മലയാള സിനിമയില്‍ ഒരു സൂര്യന്‍ ഉണ്ടായിരുന്നു , ആ സൂര്യന്‍ നട്ടുച്ചയ്ക്ക് അസ്തമിക്കുകയും ചെയ്തു .അത് ജയനായിരുന്നു .സൂര്യന്‍ കത്തിജ്വലിച്ചു കൊണ്ടിരിക്കെയാണ് നവംബര്‍ നു നട്ടുച്ചനേരത് ആ സൂര്യന്‍ അസ്തമിച്ചത് മദിരാസിയിലെ ശോളവാരത്ത് വച്ചുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍പെട്ട് ജയന്‍ മരിച്ചിട്ട് മുപ്പത്തൊന്നു വര്‍ഷമാവുന്നു .
കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ അകാലമരണം പ്രാപിച്ചത്. തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളവാരത്ത് കോളിളക്കത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. സംവിധായകന്‍ ക്ലൈമാക്‌സ് രംഗത്തിന്റെ ആദ്യടേക്കില്‍ സംതൃപ്തനായിരുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകള്‍ എടുത്തിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തില്‍ അസംതൃപ്തനായിരുന്ന ജയന്‍ തന്നെയായിരുന്നു മറ്റൊരു ഷോട്ട് എടുക്കാന്‍ സംവിധായകനെ നിര്‍ബന്ധിച്ചത്. റീടേക്കില്‍ ഹെലിക്കോപ്റ്റ്ര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ജയന്‍ നായകനായി നിറഞ്ഞാടിയ പടങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടുകയായിരുന്നു അപ്പോള്‍ അന്ന് വൈകിട്ടത്തെ റേഡിയോ വാര്‍ത്തയിലൂടെയാണ് മലയാളികള്‍ ആ ദുരന്തവാര്‍ത്ത ആദ്യം കേള്‍ക്കുന്നത് . ജയന്‍ മരിച്ചു ആദ്യം ആരും അത് വിശ്വസിച്ചില്ല .കാരണം ജയന് മരണമില്ലയിരുന്നു അവരുടെ വിശ്വാസം .ജയന്‍ നായകനായ ദീപം എന്ന സിനിമ റീലിസിംഗ് നേരമായിരുന്നൂ അത്. നിറഞ്ഞ സദസ്സില്‍ ദീപം കളിച്ചുകൊണ്ടിരിക്കെ ജയന്റെ മരണവാര്‍ത്ത പുറത്തുവിട്ടു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തിയേറ്ററിന്റെ പുറത്തേക്കോടി.കേട്ട വാര്‍ത്ത ശരിയയിക്കരുതെ എന്നവര്‍ അന്ന് രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചു .പക്ഷെ പ്രിയ നായകന്‍റെ ചേതനയറ്റ ശരിരമാണ് അവര്‍ പിറ്റേന്നത്തെ പത്രത്തില്‍ കണ്ടത് .അന്ന് കുറേപേര്‍ ജോലിക്ക് പോയില്ല ജയന്റെ മ്രെതദേഹം എത്തുന്നതും കാത്തു അവര്‍ പുറപ്പെട്ടു .അവര്‍ക്ക് മറ്റൊന്നും ചെയ്യനാവില്ലയിരുന്നു .കാരണം അവര്‍ക്ക് ജയന്‍ സിനിമയിലെ വെറും നക്ഷത്രമായിരുന്നില്ല , കത്തിജ്വലിച്ചു നില്‍ക്കുന്ന സൂര്യനായിരുന്നു .ആ സൂര്യനാണ് തലേന്ന് നട്ടുച്ചയ്ക്ക് അസ്തമിച്ചത് .
1939 ജൂലൈ 25-നാണ് കൊല്ലം ജില്ലയിലെ തേവള്ളിയില്‍ കൊട്ടാരം വീട്ടില്‍ മാധവന്‍ പിള്ളയുടേയും ഓലയില്‍ ഭാരതി അമ്മയുടേയും മൂത്ത മകനായി കൃഷ്ണന്‍നായര്‍ എന്ന ജയന്‍ പിറന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടില്‍ മാധവന്‍പിള്ള. സത്രം മാധവന്‍പിള്ള എന്നും കൊട്ടാരക്കര മാധവന്‍ പിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ പഠിച്ചു. പഠനത്തിലും കലാകായികരംഗത്തും മിടുക്കനായിരുനു ജയന്‍. നന്നായി പാടുമായിരുന്നു. സ്‌കൂളിലെ എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചത് അതുവഴിയായിരുന്നു. പതിനഞ്ച് വര്‍ഷം ജയന്‍ ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ടിച്ചു. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലിരിക്കെയാണ് ഇന്ത്യന്‍ നേവിയില്‍ നിന്ന് രാജിവെക്കുന്നത്.
1974-ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങള്‍ ജയന് ലഭിച്ചുതുടങ്ങി. ഇവയില്‍ മിക്കതും വില്ലന്‍വേഷങ്ങളായിരുന്നു. ചെറിയ വില്ലന്‍വേഷങ്ങളില്‍ നിന്ന് മുഴുനീളവില്ലന്‍വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും നായകവേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരത്തിലാണ് ജയന്‍ ആദ്യമായി നായകനാവുന്നത്. 1974 മുതല്‍ '80 വരെ ആറ് വര്‍ഷങ്ങളില്‍ ഒരു തമിഴ്ചിത്രമുള്‍പ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളില്‍ ജയന്‍ വേഷമിട്ടു. ശാപമോക്ഷം മുതല്‍ കോളിളക്കം വരെ ജയന്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിരുന്നു

No comments:
Post a Comment