മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "സ്നേഹവീട് " എന്ന് പേരിട്ടു .പാലക്കാടന്‍ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് ചലച്ചിത്രാവിഷ്‌കരണം നടത്തുന്നത്. 'വരവേല്പി'നുശേഷം സത്യന്‍ അന്തിക്കാട് വീണ്ടും പാലക്കാട്ടെത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. പ്രധാനമായും അമ്മയും മകനും തമ്മിലുള്ള ആര്‍ദ്രമായ സ്‌നേഹത്തിന്റെ കഥകൂടിയാണീ ചിത്രം.മലയാളത്തിന്റെ പ്രിയനായികയായിരുന്ന ഷീലയാണ് അമ്മയുടെ വേഷത്തില്‍. ഷീല ഈ ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹന്‍ലാലിനൊപ്പം ഷീല അഭിനയിക്കുന്നത് ഇതാദ്യം. പത്മപ്രിയയാണ് മറ്റൊരു പ്രധാന നടി.ബിജു മേനോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിജു മേനോന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതും ആദ്യം. ഇന്നസെന്റ്, മാമുക്കോയ, ചെമ്പില്‍ അശോകന്‍, കെ.പി.എ.സി. ലളിത എന്നിവരും നാടകരംഗത്തുനിന്ന് ഏതാനും അഭിനേതാക്കളും അഭിനയിക്കുന്നു. രചന-സത്യന്‍ അന്തിക്കാട്. ഛായാഗ്രഹണം-വേണു. എഡിറ്റിങ്-കെ. രാജഗോപാല്‍. കലാസംവിധാനം-ജോസഫ് നെല്ലിക്കല്‍. നിര്‍മാണ നിര്‍വഹണം-സേതു അടൂര്‍. ചിത്രം ആശിര്‍വാദ് സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കും. പതിവുപോലെ ചിത്രീകരണം പൂര്‍ത്തിയായശേഷമാണ് പേരിട്ടത്. ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
Breaking News ::
******************************** WATCH FILM THEATER ONLY *********************************


If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.
Subscribe to:
Post Comments (Atom)
Malayalam Film Watch Talkies Only

No comments:
Post a Comment