AAA നടന്‍ ആസിഫ് അലി വിവാഹിതനായി Mathrikam ആഷിക്ക്‌ അബു സംവിധാനം ചെയ്‌ത 'ഡാ തടിയാ' എന്ന ചിത്രത്തിലെ നായകന്‍ ശേഖര്‍ മേനോന്‍ മമ്മൂട്ടിയുടെ സുഹൃത്താകുന്നു.Mathrikamഎ.ആര്‍. റഹ്‌മാന്‍ തിരക്കഥയെഴുതുകയാണ്‌! Mathrikam മലയാള സിനിമയുടെ പിതാവ്‌ ജെ.സി. ഡാനിയേലിന്റെ ജീവിതകഥയെ ആസ്‌പദമാക്കി കമല്‍ രചനയും സംവിധാനം നിര്‍വ്വഹിച്ച 'സെല്ലുലോയിഡ്‌' തമിഴിലേക്ക്‌ മൊഴിമാറ്റുന്നു. Mathrikam തട്ടത്തിന്‍ മറയത്തിനു ശേഷം വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'തിര'യിലൂടെ മലയാളികളുടെ പ്രിയനായികയായ ശോഭന മടങ്ങിവരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആദ്യ ത്രില്ലര്‍ ചിത്രമായ 'തിര'യില്‍ കഥയില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാണത്രെ ശോഭന അവതരിപ്പിക്കുക. Mathrikam
Breaking News ::വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലും മോഹന്‍ലാല്‍ തരംഗം ആഞ്ഞുവീശുന്നു. ഫേസ്ബുക്കില്‍ ഏറ്റവുമധികം പ്രചാരമുള്ള മലയാളിയായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. വെള്ളിത്തിരയിലെ മറ്റു സൂപ്പറുകളെയും യുവതാരങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ലാലിന്റെ കുതിപ്പ്.

Search Only Lyrics

******************************** WATCH FILM THEATER ONLY *********************************

Privacy Statement Disclaimer

The Audio files links on this page are only for evaluation use. If you decide to download any music file or any file for evaluation, you should delete them after 24 hours.

If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.

Send Request : Admin@manthrikam.com

Cine News

ഷാജി -മോഹന്‍ലാല്‍ ടീമിന്റെ 'കടല്‍ '


                              ചെറുകഥകളുടെ തമ്പുരാനായ ടി.പത്മനാഭന്റെ പ്രശസ്‌ത കഥയായ 'കടല്‍ ' വെള്ളിത്തിരയില്‍ ആവിഷ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിച്ചു വരുന്നതായി സംവിധായകന്‍ ഷാജി എന്‍. കരുണ്‍. മോഹന്‍ലാലാണ്‌ കടലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. മറ്റ്‌ കഥാപാത്രങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ടി. പത്മനാഭന്റെ കടലിലെ കഥാപാത്രങ്ങള്‍ക്കൊന്നും പേരില്ല. ഒരമ്മയും അച്‌ഛനും മകളുമാണ്‌ കടലിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഈ മൂന്നു പേരെക്കൂടാതെ ബനാറസില്‍ വച്ച്‌ അമ്മയെ സംഗീതം പഠിപ്പിച്ച ഒരു സംഗീ താദ്ധ്യാപകനും അവരുടെ ഡയറിക്കുറിപ്പുകളിലൂടെ കഥയില്‍ സാന്നിദ്ധ്യമായുണ്ട്‌. ടി.പത്മനാഭന്റെ കടലിലെ പ്രധാന കഥാപാത്രമായ സ്‌ത്രീ, തന്റെ ഭര്‍ത്താവിനോട്‌ സ്‌നേഹവും വിശ്വസ്‌തതയുമുള്ള ഒപ്പം സ്വന്തം വ്യക്‌തിത്വം കാത്തുസൂക്ഷിക്കുന്നവളുമാണ്‌. വിവാഹിതയാകുന്നതിനുമുന്‍പ്‌ ബനാറസിലെ സംഗീത വിദ്യര്‍ത്ഥിനിയായിരുന്ന കാലത്ത്‌ അവള്‍ തന്റെ സംഗീതാദ്ധ്യാപകനെ മനസില്‍ ആരാധിച്ചിരുന്നു. ഒരിക്കല്‍ അവളുടെ ഡയറിക്കുറിപ്പുകള്‍ കട്ടെടുത്തു വായിച്ച ഭര്‍ത്താവ്‌ തന്റെ ഭാര്യയും അവളുടെ സംഗീതാദ്ധ്യാപകനും തമ്മിലുള്ളത്‌ അവിശുദ്ധ ബന്ധമാണെന്ന്‌ സംശയിക്കുന്നു. ഭര്‍ത്താവ്‌ ഒരു കള്ളനെപ്പോലെ തന്റെ ഡയറിക്കുറിപ്പുകള്‍ കട്ടെടുത്തു വായിച്ചതില്‍ ഭാര്യയ്‌ക്ക് വിഷമവും ദേഷ്യവും തോന്നുന്നു. ''ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ തരുമായിരുന്നല്ലോ'' എന്നവള്‍ ഭര്‍ത്താവിനോട്‌ പറയുന്നുണ്ട്‌. പിന്നീടവരുടെ മരണശേഷം മകള്‍ അമ്മയുടെ ഡയറിക്കുറിപ്പുകള്‍ വായിക്കുകയാണ്‌. (അച്‌ഛന്‍ തന്നെയാണത്‌ മകള്‍ക്ക്‌ കൈമാറുന്നത്‌. ആ വേളയില്‍ ''നിന്റെ അമ്മയെ വേണ്ട വിധം മനസ്സിലാക്കുന്ന കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടുപോയെ''ന്ന്‌ മകളോട്‌ കുറ്റ സമ്മതം നടത്തുന്നുമുണ്ട്‌ ആ അച്‌ഛന്‍.) പിന്നീട്‌ തനിച്ച്‌ പ്രസ്‌തുത ഡയറിക്കുറിപ്പുകളിലൂടെ കടന്നു പോകുമ്പോള്‍ അവള്‍ തിരിച്ചറിയുന്നു തന്റെ അച്‌ഛനും അമ്മയും തമ്മിലുള്ള ബന്ധത്തില്‍ അപസ്വരങ്ങള്‍ ഉണ്ടായിരുന്നു എന്ന്‌. സംഗീതത്തെ അതിരറ്റു സ്‌നേഹിച്ചിരുന്ന , സംഗീതാദ്ധ്യാപകനെ ആരാധിച്ചിരുന്ന , തന്റെ അച്‌ഛന്റെ വിശ്വസ്‌തയായ ഭാര്യയായിരുന്ന , കടലിനെ എന്നും സ്വപ്‌നം കണ്ടിരുന്ന, കടലിന്റെ സംഗീതത്തെയും അതിന്റെ വന്യസൗന്ദര്യത്തെയും സ്‌നേഹിച്ചിരുന്ന, എന്നെങ്കിലുമൊരിക്കല്‍ കടല്‍ കാണണമെന്ന്‌ ആഗ്രഹിച്ചിരുന്ന എന്നാല്‍ ജീവിതത്തിലൊരിക്കലും അതിന്‌ ഭാഗ്യം ലഭിക്കാത്ത അമ്മയുടെ മനസ്സിന്റെ കടലാഴങ്ങള്‍ മകള്‍ ഈ ഡയറിക്കുറിപ്പിലെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കുന്നു. ഒപ്പം ഇതിനെല്ലാമിടയില്‍ നഷ്‌ടപ്പെട്ടു പോയ തന്റെ കുട്ടിക്കാലത്തെക്കുറിച്ച്‌ അവള്‍ ഓര്‍ക്കുന്നു. ടി.പത്മനാഭന്‍ കടലില്‍ പരാമര്‍ശിക്കുന്ന ഓരോ കഥാപാത്രത്തിനും മികച്ച പ്രാധാന്യം കൊടുത്താണ്‌ കടലിന്റെ തിരക്കഥ പൂര്‍ത്തീകരിക്കുകയെന്ന്‌ സംവിധായകന്‍ പറയുന്നു. 'കടലി'ന്റെ തിരക്കഥ പൂര്‍ത്തിയായാലുടന്‍ ഈ വര്‍ഷമവസാനത്തോടെ ഷൂട്ടിംഗ്‌ ആരംഭിക്കാനാണ്‌ പദ്ധതിയെന്നും ഷാജി പറഞ്ഞു. ഇതിനു മുന്‍പ്‌ മോഹന്‍ലാലും ഷാജി എന്‍. കരുണും ഒന്നിച്ച ചിത്രം 'വാനപ്രസ്‌ഥ'മായിരുന്നു. 2000 ത്തിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം വാനപ്രസ്‌ഥം നേടി. കൂടാതെ മോഹന്‍ലാല്‍ വാനപ്രസ്‌ഥത്തിലെ അഭിനയത്തിന്‌ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടി. ഷാജിക്ക്‌ മികച്ച സംവിധായകനുള്ള സംസ്‌ഥാന പുരസ്‌കാരവും കിട്ടി. വാനപ്രസ്‌ഥത്തിലെ കഥകളി നടന്‌ ജീവന്‍ പകരാന്‍ മോഹന്‍ലാല്‍ കഥകളി അഭ്യസിക്കുകയുമുണ്ടായി.



$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
അനന്തഭദ്രം രണ്ടാം ഭാഗം വരുകയാണ് - 'ഭദ്രാസനം' :-


                 മന്ത്രവാദവും നിഗൂഢതകളും നിറഞ്ഞ 'അനന്തഭദ്രം' എന്ന ചിത്രം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ദിഗംബരനും കുഞ്ഞൂട്ടനും ശിവപുരവും എല്ലാം മായാതെ നില്‍ക്കുന്ന ചിത്രങ്ങളാണ്. ഛായഗ്രഹണമികവിനൊപ്പം സന്തോഷ് ശിവന്‍ എന്ന സംവിധായകന്റ കൈയൊപ്പ് കൂടി പതിഞ്ഞ ചിത്രം സാങ്കേതിക തികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിഗംബരന്റെ മാന്ത്രികവിദ്യയുടെ ഇതുവരെ പറയാത്ത കഥകളുമായി അനന്തഭദ്രം രണ്ടാം ഭാഗം വരുകയാണ്. ആദ്യ ഭാഗത്തിന് തിരക്കഥ എഴുതിയ സുനില്‍ പരമേശ്വരന്‍ തന്നെ 'ഭദ്രാസനം' എന്ന് പേരിട്ടിരിക്കുന്ന തുടര്‍ഭാഗത്തിനും രചന നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്റെ സ്ഥാനത്ത് സന്തോഷ് ശിവന് പകരം പുതിയൊരാള്‍ അരങ്ങേറ്റം കുറിക്കുന്നു. പരസ്യചിത്രങ്ങളിലൂടെ മികവ് തെളിയിച്ച ജബ്ബാര്‍ കല്ലറയ്ക്കലാണ് ഭദ്രാസനം സംവിധാനം ചെയ്യുന്നത്.
                           ദിഗംബരനിലൂടെയാണ് ഭദ്രാസനത്തിന്റെ കഥ നീങ്ങുന്നത്. കലാഭവന്‍ മണി ശക്തമായ കഥാപാത്രമായി രണ്ടാം ഭാഗത്തിലും അണിനിരക്കും. പൃഥിരാജും കാവ്യമാധവനും ചിത്രത്തിലുണ്ടാവില്ലെന്നാണ് സൂചന. നായികയായി പരിഗണിക്കുന്നത് കന്നട നടി ഹരിപ്രിയയാണ്. ജയറാം ചിത്രം തിരുവമ്പാടി തമ്പാനില്‍ ഹരിപ്രിയനായികയായി മലയാളത്തില്‍ അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ പ്രഗത്ഭരായ ആന്റണി എഡിറ്ററുടെ റോളിലും ഛായാഗ്രഹകനായി രവി വര്‍മ്മനും അണിയറയിലുണ്ടാകും. ചിത്രത്തില്‍ നായക സ്ഥാനത്ത് ആരായിരിക്കും എന്നത് സസ്‌പെന്‍സായി തുടരുകയാണ്.


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
മോഹന്‍ലാല്‍ മദ്യത്തിന് അടിമ !!! ഏപ്രില്‍ ഫൂള്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍:-


                       ഏപ്രില്‍ ഫൂള്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ വര്‍ഷം തോറും ഏറിവരുകയാണ്. വിഡ്ഡിയാക്കാന്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ ഈ വര്‍ഷവും പതിവു പലരും പെട്ടു. ദ്രോഗ്ബ മോഹന്‍ ബഗാനില്‍ ചേരുന്നതായ റിപ്പോര്‍ട്ടായിരുന്നു ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്ന്. വിഡ്ഡിദിനമെന്ന ഓര്‍മ്മ മനസ്സിലെത്താത്തവരെല്ലാം അത്ഭതവാര്‍ത്ത വിശ്വസിച്ചു. ഇത് വെറും പുകയാണെന്ന സത്യാവസ്ഥ അറിയാന്‍ പലരും ഏറെ വൈകി. കേരളത്തിലും ഫോര്‍വേഡ് മാഗസിന്റെ പുതിയ പതിപ്പും ഇതുപോലെ ഏറെ പൊല്ലാപ്പുണ്ടാക്കി. ഏപ്രില്‍ ഒന്നിനിറങ്ങിയ പതിപ്പില്‍ മോഹന്‍ലാല്‍ മദ്യത്തിന് അടിമയാണെന്നും അഭിനയം നിര്‍ത്താന്‍ പോകുന്നുവെന്നുമായിരുന്നു മാസികയുടെ പ്രധാന തലക്കെട്ട്. പോരെ പൊല്ലാപ്പിന്. മാസിക വായിച്ചവരും കേട്ടറിഞ്ഞവരും ഫാന്‍സുകാരും എല്ലാം ഞെട്ടി. എന്നാല്‍ വൈകാതെ തന്നെ ഏപ്രില്‍ ഫൂളാക്കിയതാണെന്ന് വിശദീകരണം വന്നു. 
                          രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ സ്പിരിറ്റ് സിനിമയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് ഫോര്‍വേഡ് മാസികയും സിനിമയുടെ അണിയറപ്രവര്‍ത്തകരും ലാലും എല്ലാം അറിഞ്ഞ് ഒറ്റ ദിവസത്തേക്ക് ഈ ബോംബ് പൊട്ടിച്ചത്. ലാല്‍ മദ്യത്തിന് അടിമയാണെന്നും ബാംഗ്ലൂരില്‍ ചികിത്സയിലാണെന്നൊക്കെ വായിച്ചാല്‍ ആരാധകര്‍ വെറുതെയിരിക്കുമോ.ഏപ്രില്‍ രണ്ടാം തീയതി തന്നെ യഥാര്‍ഥ ഏപ്രില്‍ ലക്കം വിപണിയിലെത്തി. എന്നാലും ഫാന്‍സിന്റെ വക കോലാഹലങ്ങള്‍ക്ക് ഇതുവരെയും അടങ്ങിയിട്ടില്ല. അക്ഷരാര്‍ഥത്തില്‍ നാടിന് ഭീഷണിയാകുന്ന വ്യാജമദ്യത്തിനെതിരെയുള്ള പോരാട്ടമാണ് സ്പിരിറ്റിന്റെ പ്രമേയം. അതാണ് മാസികയുടെ ശരിക്കുള്ള ഏപ്രില്‍ ലക്കത്തില്‍ വിശദീകരിക്കുന്നതും.


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


'മായാമോഹിനി'യായി  ദിലീപ്‌  പ്രേക്ഷകന് മുന്നില്‍ എത്തുകയാണ് .


            വ്യത്യസ്ഥകള്‍ എന്നും ഉള്‍ക്കൊള്ളുന്ന മലയാള പ്രേക്ഷകന് മുന്നില്‍ പുതിയൊരു വേഷത്തില്‍ എത്തുകയാണ് ദിലീപ്‌ - 'മായാമോഹിനി'യായി! ചിത്രത്തിന്‍റെ 90 ശതമാനം രംഗങ്ങളിലും ദിലീപ്‌ സ്ത്രീ വേഷത്തിലാണ്. സ്ത്രൈണതയുടെ പകര്‍ന്നാട്ടം തനിക്ക് പുത്തരിയല്ലെന്ന് 'ചാന്തുപൊട്ടി'ലൂടെ ദിലീപ്‌ തെളിയിച്ചിട്ടുണ്ട്.ജോസ് തോമസ്‌ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉദയകൃഷ്ണ - സിബി.കെ.തോമസ്‌ ടീമിന്‍റെ കയ്യില്‍ സുരക്ഷിതമാണ്. നിരവധി വിജയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ സിബി-ഉദയകൃഷ്ണ ടീമിന്‍റെ സ്വപ്ന സിനിമ കൂടിയാണ് ഇത്. ചില പ്രത്യേക കഥാ സാഹചര്യത്തില്‍ ദിലീപിന് 'മയാമോഹിനി'  എന്ന പെണ്‍ വേഷം കെട്ടേണ്ടി വരുന്നു. 'മായാമോഹിനി'യുമായി ബിജു മേനോന്‍റെ കഥാപാത്രം പ്രണയത്തിലാകുന്നു !


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


രഞ്ജിത്  മോഹന്‍ലാല്‍ ടീം  വീണ്ടും  'സ്‌പിരിറ്റി'ന് തുടക്കമായി.


                 രഞ്ജിത് എന്ന സംവിധായകന്റെ കൈപ്പടത്തോട് വീണ്ടും മോഹന്‍ലാല്‍ എന്ന നടന്‍ ചേര്‍ന്നുനില്‍ക്കുന്നു. മലയാളം കാത്തിരുന്ന കൂടിച്ചേരല്‍. ടീംസ്പിരിറ്റിന്റെ പഴയകാലം വീണ്ടെടുത്ത് രണ്ടുപ്രതിഭകള്‍ പുതിയ സിനിമയ്ക്കായി ഒന്നിക്കുകയാണ്.വര്‍ഷങ്ങളുടെ ഇടവേഴയ്ക്കുശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് ടീം വരുന്നത് 'സ്പിരിറ്റു'മായാണ്. ആല്‍ക്കഹോളിന്റെ അടിയൊഴുക്കുകള്‍ തേടുന്ന സിനിമയ്ക്ക് വ്യാഴാഴ്ച തുടക്കമായി. കാക്കനാട് മേത്തര്‍വില്ലയില്‍ നടന്ന ചടങ്ങില്‍ പൃഥ്വിരാജ് സ്വിച്ച് ഓണ്‍നിര്‍വ്വഹിച്ചു. മാതൃഭൂമി സീനിയര്‍ പബ്ലിക്ക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍.പ്രമോദ് ആദ്യ ക്ലാപ്പടിച്ചു. സംവിധായകരായ പത്മകുമാര്‍,ദീപന്‍,ബിപിന്‍പ്രഭാകര്‍,നടന്മാരായ നന്ദു,അനില്‍മുരളി ഹെഡ്ജ് ഇക്വിറ്റീസ് എം.ഡി.അലക്‌സ് കെ ബാബു,ബേബി മറൈന്‍ സി.ഇ.ഒ ജേക്കബ്ബ് കെ.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. കമ്പ്യൂട്ടറിനുമുന്നിലിരിക്കുന്ന മോഹന്‍ലാലിന്റെ രംഗമാണ് രഞ്ജിത് ആദ്യം ചിത്രീകരിച്ചത്. രഘുനന്ദന്‍ എന്നാണ് ലാലിന്റെ കഥാപാത്രത്തിന്റെ പേര്. കനിഹയാണ് നായിക. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മധു,തിലകന്‍,ലെന,കല്‍പ്പന തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 'സ്പിരിറ്റി'ന്റെ പ്രധാനലൊക്കേഷന്‍ കൊച്ചിയാണ്. ഛായാഗ്രാഹണം: വേണു. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഷഹബാസ് അമന്‍ ഈണം പകരുന്നു. യേശുദാസും വിജയ് യേശുദാസും ഗായത്രിയുമാണ് ഗായകര്‍.  .

                       

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


മോഹന്‍ലാലിനെ കാണാന്‍ യോദ്ധയിലെ ഉണ്ണിക്കുട്ടന്‍ വരുന്നു


               തൈപ്പറമ്പില്‍ അശോകനെ വട്ടംചുറ്റിച്ച ഉണ്ണിക്കുട്ടനെ ആരും മറക്കാന്‍ വഴിയില്ല. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ യോദ്ധയിലെ റിംപോച്ചയെ അവതരിപ്പിച്ച സിദ്ധാര്‍ഥ് ലാമയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഒരു മുത്തശ്ശിക്കഥയിലെപ്പോലെ സിദാര്‍ഥിനെ കണ്ടെത്തിയ വാര്‍ത്ത മലയാളികള്‍ ഏറെ കൗതുകത്തോടെയാണ് കേട്ടത്. ഇതിന് പിന്നാലെ സിദാര്‍ഥിന്റെ വിവാഹവിശേഷവും മലയാളികള്‍ അറിഞ്ഞു.ഇപ്പോഴിതാ നീണ്ട 20വര്‍ഷത്തിനും ശേഷം ഉണ്ണിക്കുട്ടന്‍ തൈപ്പറമ്പില്‍ അശോകനെ കാണാനൊരുങ്ങുകയാണ്. ഇപ്പോള്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതിയില്‍ അഭിനയിക്കാനെത്തിയിരിക്കുകയാണ് സിദാര്‍ഥ്്. കേരളത്തില്‍ വച്ച് ലാലിനെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഈ നേപ്പാളി പയ്യന്‍.. .
                      യോദ്ധ ചിത്രീകരിച്ച 1991ലാണ് താന്‍ അവസാനമായി മോഹന്‍ലാലിനെ കണ്ടതെന്ന് നേപ്പാള്‍ സ്‌പോര്‍ട് കൗണ്‍സിലിലെ ഉദ്യോഗസ്ഥനായ സിദാര്‍ഥ് പറയുന്നു. ഇപ്പോള്‍ ഒരുപാടുകാലമായി. സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ തന്റെ പിതാവ് ലാലുമായി രണ്ടുവര്‍ഷത്തിലൊരിയ്ക്കലെങ്കിലും കത്തുകളിലൂടെ പരിചയം പുതുക്കിയിരുന്നുവെന്ന് സിദാര്‍ഥ് ഓര്‍ക്കുന്നു. കേരളത്തിലെത്തി മോഹന്‍ലാലിനെ കാണമ്പോള്‍ തന്റെ സുഖാന്വേഷണം അറിയിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നു. യോദ്ധയ്ക്ക് ശേഷം ചെറിയ തോതിലെങ്കിലും സിദാര്‍ഥ് അഭിനയം തുടര്‍ന്നിരുന്നു. മൂന്ന് ഷോര്‍ട്ട് ഫിലിമുകളില്‍ ഇക്കാലത്ത് താന്‍ അഭിനയിച്ചു. ഇടവപ്പാതിയില്‍ ഇരട്ടവേഷത്തിലാണ് സിദാര്‍ഥ് പ്രത്യക്ഷപ്പെടുന്നത്.
കടപ്പാട്   : oneindia.in


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$



ഒരിയ്ക്കല്‍ കൂടി പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം..


          പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം പവന്‍ അത്രയും...മലയാളിയുടെ ചുണ്ടിലിന്നും തത്തിക്കളിയ്ക്കുന്ന ഈ ഗാനം എം. ജി ശ്രീകുമാറിന്റെ സംഗീത സംവിധാനത്തിലാണ് വീണ്ടും ജീവന്‍ വെയ്ക്കുന്നത്. എംജി തന്നെയാണ് ഗാനം പാടുന്നതും. 
                     സജി സുരേന്ദ്രന്‍- കൃഷ്ണപൂജപ്പുര ടീം ഒരുക്കുന്ന ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവയിലൂടെയാണ്് ഈ അടിപൊളി ഗാനം വീണ്ടും പ്രേക്ഷകരെ തേടിയെത്തുന്നത്. ഇതുള്‍പ്പെടെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലും മമ്മൂട്ടിയും സുചിത്രയും ജഗദീഷും മണിയന്‍ പിള്ളയുമൊക്കെ തകര്‍ത്തഭിനയിച്ച ഗാനത്തിന് ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ല. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് അന്ന് ഈണം പകര്‍ന്നത്. ജോഷിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. ഒറിജനല്‍ ഗാനത്തോട് നീതി പുലര്‍ത്തിക്കൊണ്ടാണ് എംജി ശ്രീകുമാര്‍ ഗാനം റീമേക്ക് ചെയ്തിരിയ്ക്കുന്നത്. ശ്രീകുമാറിനൊപ്പം കോറസ് ഗായകരും അന്ന് ഈ ഗാനത്തില്‍ പാടിയിരുന്നു.


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


സംവൃത വിവാഹിതയായി , നവംബര്‍ 1ന്  വീണ്ടും വിവാഹം

                   മലയാള സിനിമ രംഗത്ത് തിളങ്ങി നില്‍ക്കുന്ന നടികളില്‍ ഒരാളായ സംവൃത സുനില്‍ വിവാഹിതയായി. ജനുവരി 19ന്‌ കോഴിക്കോട് ആര്യസമാജത്തില്‍ വച്ചാണ്‌ സംവൃതയും അഖിലും തമ്മിലുള്ള വിവാഹം നടന്നത്. കാലിഫോര്‍ണിയയില്‍ ജോലി നോക്കുന്ന അഖില്‍ കോഴിക്കോട് ചേവരാമഠം സ്വദേശിയാണ്‌. അതീവ രഹസ്യമായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹ ശേഷം കോഴിക്കോട് കോര്‍പ്പറേഷനിലെത്തിയ നവദമ്പതികള്‍ വിവാഹ റജിസ്ട്രേഷനും നടന്നു .
 ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ഭര്‍ത്താവിനോടൊപ്പം വിദേശത്തേക്ക് പോകാനാണ്‌ സംവൃതയുടെ പദ്ധതിയെന്നറിയുന്നു.വിസക്ക് അപേക്ഷിക്കാനായി വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയും ഇവര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്നും വാങ്ങിയിട്ടുണ്ട്‌. ആരാലും ശ്രദ്ധിക്കപ്പെടാതെ ഓഫീസ് സമയം കഴിഞ്ഞ ശേഷമാണ്‌ സംവൃതയും ഭര്‍ത്താവും കോര്‍പ്പറേഷന്‍ ഓഫീസിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്‌.
ദിലീപ് നായകനായ ലാല്‍ ജോസിന്‍റെ രസികനിലൂടെ 2004ല്‍ അഭിനയ ജീവിതം ആരംഭിച്ച സംവൃത ഇതിനോടകം അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. ഡയമണ്ട് നെക്ലസ്, അരികെ, കിംഗ് ആന്‍ഡ് കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായേക്കാവുന്ന റോളുകള്‍ ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ജനുവരി 19 നു ശേഷം നല്‍കിയ അഭിമുഖങ്ങളിലും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ്‌ സംവൃത പറഞ്ഞിരുന്നത്‌. വിവാഹ കാര്യം രഹസ്യമായി വയ്ക്കാന്‍ കോര്‍പ്പറേഷന്‍ , ആര്യസമാജം അധികൃതരോട് സംവൃതയുടെയും അഖിലിന്‍റെയും വീട്ടുക്കാര്‍ അഭ്യര്‍ഥിച്ചിരുന്നതയാണ്‌ സൂചന.

                       ആരാധകരെയെല്ലാം ഒറ്റയടിയ്ക്ക് ഞെട്ടിച്ചിരിയ്ക്കുകയാണ് സംവൃത സുനില്‍. ആരോരുമറിയാതെ മിന്നുകെട്ടിയെന്ന് മാത്രമല്ല, രണ്ടുമാസക്കാലം ഈ വിവരം പുറത്തുപോകാതെ സൂക്ഷിയ്ക്കാനും ഈ മിടുക്കിയ്ക്ക്  കഴിഞ്ഞു. ജനുവരി 19ന്  കോഴിക്കോട്ടെ ആര്യസമാജത്തില്‍ വച്ചാണ് ചേവരമ്പലം സ്വദേശിയായ അഖില്‍ സംവൃതയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത്. ഭത്താവിനൊപ്പം യുഎസിലേക്ക് പറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയാണ് സംവൃത ഈ രഹസ്യക്കല്യാണം കഴിച്ചതത്രേ. വിവാഹക്കാര്യം സംവൃതയുടെ പിതാവ് കെപി സുനിലും സ്ഥിരീകരിച്ചിട്ടുണ്ട്.
                    രഹസ്യക്കല്യാണവും കഴിച്ച് ആരോടും പറയാതെ രസികത്തിപ്പെണ്ണ് യുഎസിലേക്ക് മുങ്ങുമെന്നൊന്നും ആരും കരുതേണ്ട. നാടടച്ച് വിളിച്ചൊരു ഒരു ഗംഭീര വിവാഹം തന്നെ സംവൃതയുടെയും അഖിലേഷിന്റെയും വീട്ടുകാര്‍ നടത്തുന്നുണ്ട്. നവംബര്‍ ഒന്നിന് കണ്ണൂരിലെ വാസവ റിസോര്‍ട്ടില്‍ പരമ്പരാഗത രീതിയിലായിരിക്കും വിവാഹമെന്ന് സുനില്‍ പറയുന്നു. ഇതിന് ശേഷം സംവൃത യുഎസിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.വൈശാഖ് ചിത്രമായ മല്ലുസിങിന്റെ പഞ്ചാാബിലുള്ള ലൊക്കേഷനിലാണ് സംവൃത ഇപ്പോള്‍. ഇതിന് ശേഷം മെയ് അവസാനത്തോടെ പൃഥ്വിരാജിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രത്തിലും സംവൃത അഭിനിയിക്കും. എന്തായാലും മോളിവുഡിലെ ഒരു സുന്ദരിപ്പെണ്ണിന്റെ കല്യാണക്കാര്യം എങ്ങനെ അറിയാതെ പോയെന്ന അന്വേഷണത്തിലാണ് നാട്ടിലെ പാപ്പരാസികള്‍. പ്രശസ്തരുടെ വിവാഹങ്ങളും വിവാഹമോചനക്കഥകളും ആദ്യം മണത്തറിയുന്ന ഇക്കൂട്ടര്‍ തങ്ങള്‍ക്കെവിടെയാണ് പാളിച്ച പറ്റിയെന്ന അന്വേഷണത്തിലാണ്.

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ 

മോഹന്‍ലാല്‍ മമ്മൂട്ടി ടീം വീണ്ടും  - അരകള്ളനും മുക്കാകള്ളനും ചിത്രം അണിയറയില്‍.


               ഏറെ കാലമായി മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ഒരു കാര്യമുണ്ട് ,സൂപ്പര്‍ താങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ചിത്രം .ഈ കാത്തിരിപ്പ്‌ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി . മോഹന്‍ലാലും മമ്മൂട്ടിയും നായകന്‍‌മാരായി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ജോഷി സംവിധാനം ചെയ്ത "ട്വന്റി ട്വന്റി " ആണ് അവസാനം ഇവര്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചത് .എന്നാല്‍ മറ്റു നടന്മാരും ഉള്ളത് കാരണം അത് ഫാന്‍സിനും പ്രേക്ഷകര്‍ക്കും വേണ്ടത്ര ആഘോഷിക്കാന്‍ വക നല്‍കിയില്ല. ഫാസില്‍ സംവിധാനം ചെയ്ത " ഹരികൃഷ്ണന്‍സ് " ആണ് സൂപ്പര്‍ താരങ്ങല്‍ അവസാനമായി ഒന്നിച്ചത് .അതിനിടെ ഹലോയിലെ മോഹന്‍ലാലിന്‍റെ കഥാപാത്രവും മായാവിയിലെ മമ്മൂട്ടി യുടെ കഥാപാത്രവും ഒരുമിപ്പിച്ചു ഹലോ മായാവി എന്ന സിനിമ ചെയ്യാന്‍ റാഫിമെക്കർട്ടിന്‍ ടീം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു .എന്തോ കാരണത്താല്‍ അത് ഉപേക്ഷിക്കുകയാണ് ചെയ്തത് അത് പ്രേക്ഷകരെ നിരാശരാക്കി .
ഉദയ് ക്കൃഷ്ണ - സിബി കെ തോമസ്‌ ടീം ആദ്യമായി സംവിധാനം ചെയ്യുന്ന " അരകള്ളന്‍ മുക്കാകള്ളന്‍ " എന്ന ചിത്രത്തിലാണ് മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത് .
പ്രേംനസീറും അടൂര്‍ഭാസിയും തകര്‍ത്തഭിനയിച്ച " അരകള്ളന്‍ മുക്കാകള്ളന്‍ "എന്നാണ് ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെയും പേര്. സംവിധായകന്‍ തന്നെ തിരക്കഥ എഴുതുന്ന ഈ കോമഡി ത്രില്ലര്‍ ചിത്രം 2012 അവസാനം  എത്തും എന്നാണ് പറയുന്നത്   ഈ സൂപ്പര്‍ താര ചിത്രത്തിന് മുന്‍കൈ എടുക്കന്നത് മമ്മൂട്ടിയാണ് .ഇപ്പോഴത്തെ നിരവധി സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ രചന നിര്‍വഹിക്കുന്നത് ഉദയ് ക്കൃഷ്ണ - സിബി കെ തോമസ്‌ ടീം ആണ് .ഇരുവരും സംവിധായകരാകുന്ന ആദ്യചിത്രമാണ് "അരക്കള്ളന്‍ മുക്കാല്‍കള്ളന്‍ ".മമ്മൂട്ടിയുടെ പ്ലേഹൌസായിരിക്കും ചിത്രം നിര്‍മ്മിക്കുക. വിതരണവും പ്ലേഹൌസ് തന്നെ.



$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

മേരിയ്ക്കുണ്ടൊരു കുഞ്ഞാട് ഹിന്ദിയിലേയ്ക്ക്.


     ഷാഫി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മേരിയ്ക്കുണ്ടൊരു കുഞ്ഞാട് ഹിന്ദിയിലേയ്ക്ക്. ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രത്തെ ഹിന്ദിയിലെത്തിയ്ക്കുന്നത് പ്രിയദര്‍ശനാണ്. ദിലീപിന് പുറമേ ഭാവന, ബിജുമേനോന്‍, വിജയരാഘവന്‍ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. എന്നാല്‍ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുമ്പോള്‍ ആരൊക്കെയാവും അഭിനയിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.രണ്‍ബീര്‍ കപൂര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരെയാണ് ചിത്രത്തിലേയ്ക്ക് പരിഗണിയ്ക്കുന്നതെന്നറിയുന്നു. എന്നാല്‍ മലയാളി താരങ്ങളായ ഇന്നസെന്റ്, ജഗദീഷ്, സോന നായര്‍, സുചിത്ര, നന്ദു തുടങ്ങിയവരും ചിത്രത്തിലുണ്ടാവും.
     കേരള സ്‌ട്രൈക്കേഴ്‌സിലെ മിന്നും പ്രകടനം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച രാജീവ് പിള്ളയാണ് ഈ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുക. മലാമല്‍ വീക്ലി-2 എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി അവസാനവാരം ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.



$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


ജയന്‍ ഓര്‍മയായിട്ടു മുപ്പത്തൊന്നു വര്‍ഷം   .     


                  മലയാള സിനിമയില്‍ ഒരു സൂര്യന്‍ ഉണ്ടായിരുന്നു , ആ സൂര്യന്‍ നട്ടുച്ചയ്ക്ക് അസ്തമിക്കുകയും ചെയ്തു .അത് ജയനായിരുന്നു .സൂര്യന്‍ കത്തിജ്വലിച്ചു കൊണ്ടിരിക്കെയാണ്     നവംബര്‍ നു നട്ടുച്ചനേരത് ആ സൂര്യന്‍ അസ്തമിച്ചത് മദിരാസിയിലെ ശോളവാരത്ത് വച്ചുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍പെട്ട്  ജയന്‍ മരിച്ചിട്ട് മുപ്പത്തൊന്നു വര്‍ഷമാവുന്നു . 

                
   കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ അകാലമരണം പ്രാപിച്ചത്. തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളവാരത്ത് കോളിളക്കത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. സംവിധായകന്‍ ക്ലൈമാക്‌സ് രംഗത്തിന്റെ ആദ്യടേക്കില്‍ സംതൃപ്തനായിരുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകള്‍ എടുത്തിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തില്‍ അസംതൃപ്തനായിരുന്ന ജയന്‍ തന്നെയായിരുന്നു മറ്റൊരു ഷോട്ട് എടുക്കാന്‍ സംവിധായകനെ നിര്‍ബന്ധിച്ചത്. റീടേക്കില്‍ ഹെലിക്കോപ്റ്റ്ര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
                 ജയന്‍ നായകനായി നിറഞ്ഞാടിയ പടങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍   നിറഞ്ഞോടുകയായിരുന്നു  അപ്പോള്‍ അന്ന് വൈകിട്ടത്തെ റേഡിയോ വാര്‍ത്തയിലൂടെയാണ്  മലയാളികള്‍ ആ ദുരന്തവാര്‍ത്ത‍ ആദ്യം കേള്‍ക്കുന്നത് . ജയന്‍ മരിച്ചു ആദ്യം ആരും അത് വിശ്വസിച്ചില്ല .കാരണം ജയന് മരണമില്ലയിരുന്നു അവരുടെ വിശ്വാസം .ജയന്‍ നായകനായ ദീപം എന്ന സിനിമ റീലിസിംഗ് നേരമായിരുന്നൂ അത്. നിറഞ്ഞ സദസ്സില്‍ ദീപം കളിച്ചുകൊണ്ടിരിക്കെ ജയന്റെ മരണവാര്‍ത്ത പുറത്തുവിട്ടു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തിയേറ്ററിന്റെ പുറത്തേക്കോടി.കേട്ട വാര്‍ത്ത ശരിയയിക്കരുതെ എന്നവര്‍ അന്ന് രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചു .പക്ഷെ പ്രിയ നായകന്‍റെ ചേതനയറ്റ ശരിരമാണ്  അവര്‍ പിറ്റേന്നത്തെ പത്രത്തില്‍ കണ്ടത് .അന്ന് കുറേപേര്‍ ജോലിക്ക് പോയില്ല ജയന്റെ മ്രെതദേഹം എത്തുന്നതും കാത്തു അവര്‍ പുറപ്പെട്ടു .അവര്‍ക്ക് മറ്റൊന്നും  ചെയ്യനാവില്ലയിരുന്നു .കാരണം അവര്‍ക്ക്  ജയന്‍ സിനിമയിലെ വെറും നക്ഷത്രമായിരുന്നില്ല , കത്തിജ്വലിച്ചു നില്‍ക്കുന്ന സൂര്യനായിരുന്നു .ആ സൂര്യനാണ് തലേന്ന് നട്ടുച്ചയ്ക്ക് അസ്തമിച്ചത് .
          1939 ജൂലൈ 25-നാണ് കൊല്ലം ജില്ലയിലെ തേവള്ളിയില്‍ കൊട്ടാരം വീട്ടില്‍ മാധവന്‍ പിള്ളയുടേയും ഓലയില്‍ ഭാരതി അമ്മയുടേയും മൂത്ത മകനായി കൃഷ്ണന്‍നായര്‍ എന്ന ജയന്‍ പിറന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടില്‍ മാധവന്‍പിള്ള. സത്രം മാധവന്‍പിള്ള എന്നും കൊട്ടാരക്കര മാധവന്‍ പിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ പഠിച്ചു. പഠനത്തിലും കലാകായികരംഗത്തും മിടുക്കനായിരുനു ജയന്‍. നന്നായി പാടുമായിരുന്നു. സ്‌കൂളിലെ എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചത് അതുവഴിയായിരുന്നു. പതിനഞ്ച് വര്‍ഷം ജയന്‍ ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ടിച്ചു. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലിരിക്കെയാണ് ഇന്ത്യന്‍ നേവിയില്‍ നിന്ന് രാജിവെക്കുന്നത്.
               1974-ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങള്‍ ജയന് ലഭിച്ചുതുടങ്ങി. ഇവയില്‍ മിക്കതും വില്ലന്‍വേഷങ്ങളായിരുന്നു. ചെറിയ വില്ലന്‍വേഷങ്ങളില്‍ നിന്ന് മുഴുനീളവില്ലന്‍വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും നായകവേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരത്തിലാണ് ജയന്‍ ആദ്യമായി നായകനാവുന്നത്. 1974 മുതല്‍ '80 വരെ ആറ് വര്‍ഷങ്ങളില്‍ ഒരു തമിഴ്ചിത്രമുള്‍പ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളില്‍ ജയന്‍ വേഷമിട്ടു. ശാപമോക്ഷം മുതല്‍ കോളിളക്കം വരെ ജയന്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിരുന്നു.

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


ദാസേട്ടന്‍ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയിട്ട്  അരനൂറ്റാണ്ട്.

                     കാലം പിന്തുടര്‍ന്ന കാല്‍പ്പാടുകളായിരുന്നു അന്ന് സൃഷ്ടിക്കപ്പെട്ടത്. മലയാളിയെ എല്ലാക്കാലവും പാട്ടിലാക്കാന്‍വേണ്ടിയുള്ള ഒരു ശബ്ദമുണ്ടായ നാള്‍. പാടുന്നത്: യേശുദാസ് എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് തിങ്കളാഴ്ച അരനൂറ്റാണ്ട്.
                   1961നവംബര്‍ 14ന് കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ അഭൗമനാദം ആദ്യമായി സ്റ്റുഡിയോമുറിയില്‍ മുഴങ്ങിയപ്പോള്‍ കാതുതുറന്നുനിന്നത് ഇരുപതോളംപേര്‍മാത്രം. പാട്ടെന്ന് പറയാനാകില്ല. നിച്ചൂടേറ്റിരുന്നുവെങ്കിലും തണുപ്പുതരുന്ന ശബ്ദത്തിലുള്ള നാലുവരി. കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്കായി ശ്രീനാരായണഗുരുവിന്റെ, ജാതിഭേദം മതദ്വേഷം...എന്നുതുടങ്ങുന്ന ശ്ലോകം എം.ബി.ശ്രീനിവാസന്റെ ഈണത്തില്‍ പാടിയപ്പോള്‍ യേശുദാസിനൊപ്പം ചുണ്ടുതുറന്നത് ചരിത്രം കൂടിയാണ്.


                   ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത ആലാപനത്തിന്റെ അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴും ആഘോഷങ്ങളില്‍ നിന്ന് അകലെ ചെന്നൈയിലാണ് യേശുദാസ്. 'ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇത്രയും കാലം മുന്നോട്ടുപോയി. എല്ലാം ആ കാരുണ്യവാന്റെ അനുഗ്രഹം. എല്ലാവരുടേയും സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി.' അമ്പതുവര്‍ഷങ്ങള്‍ക്കരികെയിരുന്ന് യേശുദാസ് പറഞ്ഞു. 'അമ്പതുവര്‍ഷം എന്നു പറയുന്നത് ഏതുജീവിയെ സംബന്ധിച്ചും വലിയ കാലയളവാണ്. ഇത്രയും കാലത്തിനിടയ്ക്ക് ഏതൊക്കെ കാഴ്ചകള്‍ കണ്ടു, എവിടെയൊക്കെ സഞ്ചരിച്ചു, എന്തെല്ലാം ശരീരത്തില്‍ പുരണ്ടു, എത്രയോ കല്ലുകളില്‍ ചവിട്ടി...'ദാര്‍ശനികമായ വാക്കുകളില്‍ യേശുദാസ് പിന്നിട്ട കാലത്തെ വരച്ചു. ആദ്യമായി പാടിയ വരികളെ ജീവിതസന്ദേശം തന്നെയാക്കി മാറ്റിയ ഗായകന്‍ ഇങ്ങനെകൂടി പറയുന്നു: 'ഈ പ്രപഞ്ചം സൃഷ്ടിച്ചത് ഒരു ജാതിയും മതവുമല്ല. അതിനുപിന്നില്‍ ഒരു ശക്തിയുണ്ട്. അതു മനസ്സിലാക്കാത്തിടത്തോളം കാലം നമ്മള്‍ വേണ്ടാതീനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും'അന്ന് യേശുവിനൊപ്പം പുതിയൊരു പാട്ടുവര്‍ഷം പിറന്നതിന് സാക്ഷികളായ രണ്ടുപേര്‍ മാത്രമേ ഇന്നുള്ളൂ. ചിത്രത്തിന്റെ നിര്‍മാതാവ് രാമന്‍ നമ്പിയത്തും ഗായകന്‍ കെ.പി.ഉദയഭാനുവും. 'എന്താണ് സംഭവിച്ചതെന്നുപോലുമറിയാതെ അന്തംവിട്ടുനില്‍ക്കുകയായിരുന്നു യേശുദാസ് എന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്ത അമ്പരപ്പായിരുന്നു'. റെക്കോര്‍ഡിങ്ങിനുശേഷമുള്ള നിമിഷത്തെക്കുറിച്ച് രാമന്‍നമ്പിയത്ത് ഓര്‍ക്കുന്നു.'അന്ന് അതൊരു സാധാരണസംഭവമല്ലേ. ഒരാള്‍ക്ക് ചാന്‍സ്‌കൊടുത്തു എന്നതിനപ്പുറം വലിയ പ്രത്യേകതയൊന്നും തോന്നിയില്ല. പിന്നീടൊക്കെയും വന്നുചേരുകയായിരുന്നില്ലേ...'ഗന്ധര്‍വന് ആകാശം കൊടുത്ത നിര്‍മാതാവ് പറഞ്ഞു.
അന്നുവരെ കേള്‍ക്കാതിരുന്ന ശബ്ദമായിട്ടാണ് യേശുദാസ് രാമന്‍നമ്പിയത്തിന്റെ കാതുകളില്‍ ആദ്യമായെത്തിയത്.


കടപ്പാട് : മാതൃഭൂമി 


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


ജയന്‍ അവസാനം അഭിനയിച്ച ചിത്രം  'കോളിളക്കം -2'  വരുന്നു.



            ഒരുപാട് കഥാപാത്രങ്ങളും ഓര്‍മ്മകളും ബാക്കിവച്ച നടന്‍ ജയന് സിനിമകൊണ്ടൊരു സ്മാരകം; ഒരു പകരക്കാരന്റെ സമര്‍പ്പണം.ജയന്റെ ചേതനയറ്റ ശരീരത്തിന് കാവലാളായി, ഇളകിമറിഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കൊല്ലത്തെ വീട്ടിലെത്തുകയും പിന്നീട് ജയന്റെ പകരക്കാരനാവുകയും ചെയ്ത നടന്‍ ഭീമന്‍ രഘുവിന്റേതാണ് ഈ ഓര്‍മ്മച്ചിത്രം.
             ജയന്റെ വേര്‍പാടിന് മൂന്ന് പതിറ്റാണ്ടാകുമ്പോള്‍, രഘുതന്നെ മുന്നിട്ടിറങ്ങിയാണ് ഈ സിനിമ ഒരുക്കുന്നത്. മരണത്തിന് കാരണമായ 'കോളിളക്ക'ത്തിലെ ഹെലികോപ്റ്റര്‍ രംഗം ഉള്‍പ്പടെയുള്ളവ പുനര്‍ചിത്രീകരിക്കുകയാണ് ഈ സിനിമയില്‍. പേര്- 'കോളിളക്കം -2'.


              1980 നവംബര്‍ 16ന് 'കോളിളക്ക'ത്തിന്റെ ചിത്രീകരണത്തിനിടെ കോപ്റ്റര്‍ അപകടത്തില്‍ ജയന്‍ മരിക്കുമ്പോള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സുരക്ഷാവിഭാഗം സബ് ഇന്‍സ്‌പെക്ടറായിരുന്നു രഘു. വിമാനത്താവളത്തില്‍ നിരന്തരം കണ്ടുമുട്ടാറുള്ള രഘുവും ജയനും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
              മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ചലച്ചിത്രലോകം വിമാനത്താവളത്തില്‍ മൃതദേഹത്തെ കാത്തുനിന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായി രഘുവും കൂട്ടരും. മദിരാശിയില്‍ നിന്നെത്തിയ മൃതദേഹത്തോടൊപ്പം സുരക്ഷയുടെ ചുമതലയേറ്റ് കൊല്ലത്ത് ഓലയിലുള്ള ജയന്റെ വീടുവരെ രഘുവുമുണ്ടായിരുന്നു. സംസ്‌കാരച്ചടങ്ങിനുശേഷമാണ് മടങ്ങിയത്.ജയനുമായി നല്ല അടുപ്പമുണ്ടായിരുന്നിട്ടും സിനിമാപ്രേമമൊന്നും അന്ന് രഘുവിനുണ്ടായിരുന്നില്ല. ജയന്റെ മരണത്തിനുശേഷം 'ഭീമന്‍' സിനിമയിലേക്ക്.
              ഹെലികോപ്റ്റര്‍ അപകടദൃശ്യങ്ങളും പഴയ കോളിളക്കത്തില്‍ അഭിനയിച്ച മധു, കെ.ആര്‍.വിജയ ഉള്‍പ്പടെയുള്ള താരങ്ങളും കോളിളക്കം-രണ്ടിലുണ്ടാകും. കോപ്റ്റര്‍ സീനുകളുടെ ഫോട്ടോഷൂട്ട് ജയന്റെ അതേ വേഷത്തില്‍ രഘു പൂര്‍ത്തിയാക്കി. ബുധനാഴ്ചയാണ് ജയന്റെ ചരമദിനം.
കടപ്പാട് : മാതൃഭൂമി 

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


സേതുരാമയ്യര്‍ , സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം വരുന്നു:-


  മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമാപരമ്പരയായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം വരുന്നു. സംവിധായകന്‍ കെ മധു മസ്ക്കറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ചിത്രത്തിന്റെ തിരക്കഥ എസ് എന്‍ സ്വാമി പൂര്‍ത്തിയാക്കിയതായി മധു പറഞ്ഞു. 
                മമ്മൂട്ടിയുടെ മികച്ച സിനിമകളിലൊന്നായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ 1987ലാണ് പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗമായി പുറത്തിറങ്ങിയ ‘ജാഗ്രത’യും ഹിറ്റായിരുന്നു. ‘സേതുരാമയ്യര്‍ സിബിഐ‘ എന്ന പേരില്‍ വന്ന മൂന്നാംഭാഗവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ നാലാംഭാഗമായ ‘നേരറിയാന്‍ സിബിഐ’ക്ക് മുന്‍‌ചിത്രങ്ങളെപ്പോലെ തീയേറ്ററില്‍ അത്രകണ്ട് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഒരു സൂപ്പര്‍‌ഹിറ്റ് ലക്‍ഷ്യമിട്ടാണ് സ്വാമി ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നത്.കൂര്‍മ്മ ബുദ്ധിയുള്ള ബ്രാഹ്‌മണനായ ഒരു സി ബി ഐ ഓഫീസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്ലാതെ ബുദ്ധികൂര്‍മ്മതയിലൂടെ കേസ് അന്വേഷിക്കുന്ന രീതിയാണ് സി ബി ഐ പരമ്പരയില്‍. കൈപുറകില്‍ കെട്ടിയുള്ള മമ്മൂട്ടിയുടെ നടപ്പും രീതികളും സി ബി ഐ ചിത്രങ്ങളുടെ ഹൈലറ്റാണ്. സിബിഐ സിനിമകളുടെ തീം മ്യൂസിക്കും തരംഗമായി മാറിയിരുന്നു.

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


മോഹന്‍ലാല്‍ ചിത്രത്തിലൂടെ വമ്പന്‍ പ്രോഡക്ഷന്‍ ബാനറായ യു.ടി.വി മലയാളത്തിലേക്കും.


വമ്പന്‍ പ്രോഡക്ഷന്‍ ബാനറായ യു.ടി.വി മലയാളത്തിലേക്കും. ബോളിവുഡിനൊപ്പം ദക്ഷിണേന്ത്യന്‍ സിനിമകളിലും സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്ന കമ്പനി മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് മലയാളത്തില്‍ ആദ്യം നിര്‍മ്മിക്കുക. ബി.ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറില്‍ തിരുവനന്തപുരത്ത് തുടങ്ങും. 


തലസ്ഥാനത്തിന് പുറമേ ബാംഗ്ലൂരും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായിരിക്കും. മാടമ്പിക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും വീണ്ടും കൈകോര്‍ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ മൂന്നു നായികമാരുണ്ടാകും. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ മറ്റ് നാല് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശവും യു.ടി.വി വാങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


സിദ്ദിഖ്  മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിച്ചാല്‍


വിയറ്റ്‌നാം കോളനിക്ക് ശേഷം സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ഈ വര്‍ഷം അവസാനം ഷൂട്ടിങ് തുടങ്ങുന്ന പുതിയ ചിത്രം 2012 ലെ ലാലിന്റെ പ്രധാന റിലീസായിരിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുക. 1992 ലാണ് സിദ്ദിഖ്-ലാല്‍ ടീമിന്റെ വിയറ്റ്‌നാം കോളനി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം തിയേറ്ററുകളെ ജനസമുദ്രമാക്കിയത്.


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

പ്രണയം എത്തുന്നു ,ആരാധകര്‍  കാത്തിരുന്ന ലാലേട്ടന്റെ മുന്നൂറാമത്തെ ചിത്രം

മോഹന്‍‌ലാലിന്റെ മുന്നൂറാമത്തെ ചിത്രമാണ് പ്രണയം. ബ്ലസ്സി ഒരുക്കുന്ന പ്രണയത്തില്‍ അനുപം ഖേറും ജയപ്രദയും സുപ്രധാന വേഷത്തിലെത്തുന്നു. ഓഗസ്റ്റ് 31നാണ് ചിത്രം പ്രദര്‍ശനനെത്തുന്നത്.

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$+++$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ 

No comments:

Malayalam Film Watch Talkies Only