AAA നടന്‍ ആസിഫ് അലി വിവാഹിതനായി Mathrikam ആഷിക്ക്‌ അബു സംവിധാനം ചെയ്‌ത 'ഡാ തടിയാ' എന്ന ചിത്രത്തിലെ നായകന്‍ ശേഖര്‍ മേനോന്‍ മമ്മൂട്ടിയുടെ സുഹൃത്താകുന്നു.Mathrikamഎ.ആര്‍. റഹ്‌മാന്‍ തിരക്കഥയെഴുതുകയാണ്‌! Mathrikam മലയാള സിനിമയുടെ പിതാവ്‌ ജെ.സി. ഡാനിയേലിന്റെ ജീവിതകഥയെ ആസ്‌പദമാക്കി കമല്‍ രചനയും സംവിധാനം നിര്‍വ്വഹിച്ച 'സെല്ലുലോയിഡ്‌' തമിഴിലേക്ക്‌ മൊഴിമാറ്റുന്നു. Mathrikam തട്ടത്തിന്‍ മറയത്തിനു ശേഷം വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'തിര'യിലൂടെ മലയാളികളുടെ പ്രിയനായികയായ ശോഭന മടങ്ങിവരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആദ്യ ത്രില്ലര്‍ ചിത്രമായ 'തിര'യില്‍ കഥയില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാണത്രെ ശോഭന അവതരിപ്പിക്കുക. Mathrikam
Breaking News ::വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലും മോഹന്‍ലാല്‍ തരംഗം ആഞ്ഞുവീശുന്നു. ഫേസ്ബുക്കില്‍ ഏറ്റവുമധികം പ്രചാരമുള്ള മലയാളിയായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. വെള്ളിത്തിരയിലെ മറ്റു സൂപ്പറുകളെയും യുവതാരങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ലാലിന്റെ കുതിപ്പ്.

Search Only Lyrics

******************************** WATCH FILM THEATER ONLY *********************************

Privacy Statement Disclaimer

The Audio files links on this page are only for evaluation use. If you decide to download any music file or any file for evaluation, you should delete them after 24 hours.

If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.

Send Request : Admin@manthrikam.com

30.8.11

Swami Ayyappan [ 1975] - സ്വാമി അയ്യപ്പൻ


ഗാനം : തേടി വരും കണ്ണുകളില്‍ ...........
സിനിമ : സ്വാമി അയ്യപ്പൻ
സംഗീതം : ദേവരാജന്‍
രചന : വയലാര്‍ 
പാടിയത്  : അമ്പിളി



തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി
തിരുവിളക്കിന്‍ കതിരൊളിയില്‍ കുടിയിരിക്കും സ്വാമി
വാടി വീഴും പൂവുകളെ തുയിലുണര്‍ത്തും സ്വാമി
വെള്ളിമണി ശ്രീ കോവിലില്‍ വാണരുളും സ്വാമി
അയ്യപ്പ സ്വാമി അയ്യപ്പ സ്വാമി


വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ
പരാ ശക്തിയും നീ ബുദ്ധനും നീ അയ്യപ്പ സ്വാമി (2)
കാലവും നീ പ്രകൃതിയും നീ കാരണവും നീ
എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നെ
അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി (തേടി..)

നീട്ടി നില്‍ക്കും കൈകളില്‍ നീ നിധി തരില്ലേ
എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ (2)
ആറ്റു നോറ്റു ഞങ്ങള്‍ വരും നിന്‍ തിരുനടയില്‍
എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നെ
അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി (തേടി..)



*************************************************************
( 2 )




ഗാനം : കൈലാസ ശൈലാധിനാഥാ...........
സിനിമ : സ്വാമി അയ്യപ്പൻ
സംഗീതം :  ജി ദേവരാജൻ
രചന : വയലാർ രാമവർമ്മ
പാടിയത്  :  പി മാധുരി





കൈലാസ ശൈലാധിനാഥാ.. നാഥാ
കൈതൊഴാം കൈതൊഴാം ശ്രീ പാദം..
താളത്തിൽ ഓംകാര തുടികൊട്ടും നേരം
താണ്ഡവമാടുന്ന തൃപ്പാദം..
മണിനാഗഫണമാടും തിരുമുടിയും നിൻ
കനലോടു കനൽ കത്തും തിരുമിഴിയും
ഈ മണികണ്ഠനെ തന്ന തൃക്കൈയ്യും
ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച തിരുമെയ്യും
കൂടും വെടിഞ്ഞു ഞാൻ പോകുന്നിടത്തെല്ലാം
കൂടെയുണ്ടാകണേ ശിവശംഭോ...


(കൈലാസ ശൈലാധിനാഥാ......)


സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേൻ നിൻ ശ്രീപാദം
ഗോമേദക രത്ന തളിർപുഷ്പ തളകൾ
ഗോപികൾ ചാർത്തുന്ന തൃപ്പാദം..
മയിൽപ്പീലിക്കതിർ ചൂടും തിരുമുടിയും നിൻ
മണിയോടക്കുഴലൂതും തേൻ ചൊടിയും
ഈ ഇരു പൂക്കളെ തന്ന തൃക്കൈയ്യും ഞാൻ
കണി കണ്ടുണരുന്ന തിരുമെയ്യും
ഉണ്ണിക്കിടാങ്ങൾ വിളിയ്ക്കുന്നിടത്തെല്ലാം
ഉണ്ടായിരിക്കണേ ഭഗവാനേ...
സന്താനഗോപാലകൃഷ്ണാ കൃഷ്ണാ
എന്നും തൊഴുന്നേൻ നിൻ ശ്രീപാദം
ഗോമേദക രത്ന തളിർപുഷ്പ തളകൾ
ഗോപികൾ ചാർത്തുന്ന തൃപ്പാദം..
സന്താനഗോപാലകൃഷ്ണാ... കൃഷ്ണാ...




***********************************************************

സ്വാമീ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ


ഹരിശ്രീ തൻ മുത്തുകൽ വിരല്പൂവിൽ വിടർത്തിയ
ഗുരുവിന്റെ ശ്രീപദങ്ങൾ വണങ്ങി ശിരസ്സിലീ
യിരുമുടികെട്ടുകളും താങ്ങീ (2)
എരുമേലിപ്പേട്ട തുള്ളും കന്നിയയ്യപ്പന്മാർ ഞങ്ങൾ
ക്കൊരു ജാതി ഒരു മതം ഒരു ദൈവം (2)
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ (സ്വാമി...)


മനസ്സിന്റെ ചെപ്പിൽ നിന്നും അഴുതയിൽ നിന്നും ഞങ്ങൾ
കനകവും പവിഴവും പെറുക്കി
അവയൊക്കെ കല്ലിടും കുന്നിലിട്ടു വണങ്ങി
കരിമലമടിയിലെ തീർഥകരായ് നിൽക്കും 
ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം (2) 
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ (സ്വാമി...)


ഭഗവാനുമൊരുമിച്ച് പമ്പയിൽ വിരി വെച്ചു
ഭജന സങ്കീർത്തനങ്ങൾ പാടി
സദ്യയുണ്ട് പമ്പ വിളക്കു കണ്ട് മടങ്ങീ
ശബരിപീഠത്തിലെത്തി ശരണം വിളിക്കും 
ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം (2) 
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ (സ്വാമി...)


കഴുത്തിൽ രുദ്രാക്ഷവുമായ് മകര സംക്രമ സന്ധ്യ
കനകാഭിഷേകം ചെയ്യും നടയിൽ
അവിടുത്തെ അനശ്വര ചൈതന്യത്തിൻ നടയിൽ
പതിനെട്ടാം പടി കേരി ഭഗവാനെത്തൊഴും
ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം (2) 
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ (സ്വാമി...)


**********************************************************************



പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ (2)
കാലിൽ കാഞ്ചന ചിലമ്പണിയും കലയാണു ഞാൻ 
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ 
കാലിൽ കാഞ്ചന ചിലമ്പണിയും കലയാണു ഞാൻ 
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ


അനങ്ങുമ്പോൾ കിലുങ്ങുന്നൊരരഞ്ഞാണവും
മെയ്യിൽ നനഞ്ഞ പൂന്തുകിൽ മൂടും ഇളം നാണവും
വലം പിരി ശംഖിനുള്ളീൽ ജല തീർഥവും
കേളീ നളിനത്തിൽ നിറയുന്ന മധുബിന്ദുവും തന്നു
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ


പതിനാലു ലോകങ്ങൾക്കും പ്രിയ മോഹിനീ
കണ്ടു മുനിമാരും മയങ്ങുന്ന വര വർണ്ണിനീ
അരയന്ന നട നടന്ന് അരികിൽ വരാം
തങ്ക തിരുമെയ്യിൽ അണിയിക്കാം ഹരി ചന്ദനം
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ


പട്ടുനിലാത്തുകിൽ ചുറ്റിയെടുത്തൊരു പൂച്ചെണ്ട്
പട്ടമരാള വികാരസരസ്സിലെ നീർച്ചെണ്ട് (2)
പൂത്ത മുഖങ്ങളിൽ മുത്തു കിളിർത്തൊരു നേരത്ത്
കണ്മുന കൊടികൾ കൊണ്ടു കാമമലരമ്പു തൂകുമതിൽ
പ്രാണ ഹർഷവുമായി
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ


തെയ് തിത്തെയ്
മണികങ്കണ കൈകളിൽ പാൽകടലമൃതോടേ
നൃത്തം ഇലതാളം പിടിക്കൂ ലതാതികളേ
തെയ് തിത്തെയ്
മണികങ്കണ കൈകളിൽ പാൽകടലമൃതോടേ
നൃത്തം ഇലതാളം പിടിക്കൂ ലതാതികളേ
കൊഞ്ചും ഇളനെഞ്ചും പുതു മലർശരം
അഞ്ചും മുഖമഞ്ചം മദമായ്
ഇരവിലും പകലിലും ഇതളിടും
തൊടിയിലേ മധുരിമ നുകരവേ
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ


സ്വപ്നം അനസ്വരത്തിൽ വിടർന്നില്ലയോ
വീണ്ടും സ്വർഗ്ഗം മുഖപ്രസാദം അണിഞ്ഞില്ലയോ (2)
ദേവസദസ്സിലിന്നു സുകൃതോത്സവം
ഈ ദേവീ തൻ അനുഗ്രഹം തിരുവുത്സവം ഇന്നു
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ 
കാലിൽ കാഞ്ചന ചിലമ്പണിയും കലയാണു ഞാൻ 
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ




*************************************************************





ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർദ്ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമ


മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 
ദൈവമിരിക്കുന്നു അവൻ
കരുണാമയനായ് കാവൽ വിളക്കായ്
കരളിലിരിക്കുന്നു 
(മണ്ണിലും...)


ആളും അറിവും ഉള്ളവർ വാഴ്വാം
അടരിൽ ജയിക്കുന്നൂ അവൻ
അറിവില്ല്ലാത്തവർ തൻ ഹൃദയത്തിൽ
അറിവായ് വിളങ്ങുന്നൂ അറിവായ് വിളങ്ങുന്നൂ
(മണ്ണിലും...)


കാൽകളില്ലാതെ മുടന്തും മർത്ത്യനു
കാലുകൾ നൽകുന്നൂ അവൻ
കൈകലില്ലാതെ കരയും ഭക്തനു
കൈകൾ നൽകുന്നൂ കൈകൾ നൽകുന്നൂ 
(മണ്ണിലും...)


ജീവിതവീഥിയിൽ വീഴുന്നോർക്കും 
ഭാവന നൽകുന്നൂ അവൻ
ഊമകളെയും തൻ സ്നേഹത്താൽ
ഗായകരാക്കുന്നൂ ഗായകരാക്കുന്നൂ 
(മണ്ണിലും...)


***************************************************



ഹരിനാരായണ ഗോവിന്ദാ
ജയ നാരായണ ഗോവിന്ദാ
ഹരിനാരായാണ ജയനാരായണ
ജയഗോവിന്ദാ ഗോവിന്ദാ
ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ (ഹരി...)


അശ്വിനിദേവകളേ അഗ്നിഹോത്രികളേ
മഹർഷിമാരുടെ യാഗഭൂമികൾ
അശുദ്ധമാകും മുൻപേ
സപ്തസമുദ്രത്തിരകളിലവരുടെ
രക്തമൊഴുകും മുൻപേ വിളിച്ചുണർത്തൂ
വിളിച്ചുണർത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണർത്തൂ
ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ (ഹരി...)


അഷ്ടദിക്ക് പാലകരേ യക്ഷഗായകരേ
മഹീതലത്തിലെ മന്ത്രശാലകൾ
മഹിഷി തകർക്കും മുൻപേ
സ്വർഗ്ഗ സഭാതലം ആസുര താണ്ഡവ
നൃത്തം കാണും മുൻപേ
വിളിച്ചുണർത്തൂ 
വിളിച്ചുണർത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണർത്തൂ
ഉണർത്തൂ (ഹരി...)


************************************************8



സ്വർണ്ണ കൊടിമരത്തിൽ പുതിയ
വർണ്ണ‍ക്കൊടി പറന്നു....
തിങ്കൾക്കല പോലെ പൈതലിൻ
മുഖശ്രീ വിടർന്നുവല്ലോ...
ദൈവവടിവിൽ വന്ന് വിടർന്ന സർഗ്ഗവസന്തമല്ലോ..
ചെമ്പകപ്പൂം കരത്തിൽ മാനവ ധർമ്മം അടങ്ങുമല്ലോ..


ഹോ ഹൊഹ ഹൊഹൊഹോ
ഹൊഹൊ ഹൊഹോ ഹോ ഹോഹോഹോ..


ഇരുണ്ടവാനിലൊളിവിതറും ചന്ദ്രനായ്
ഹൃദയവാനിൽ വന്ന മന്നവൻ..
വരണ്ട മണ്ണിലൊരു മധുര മാധവമായ്
മരന്ദമാരി പെയ്ത നന്ദനൻ..


ചുരുണ്ട കൂന്തലും ജ്യോതി കൺകളും
സുഗന്ധമെയ്യഴകും കൊണ്ടവൻ..


മയങ്ങിവിണ മധു മോഹപദമലരിൽ
മണികൾ ചാർത്തിടുന്ന നർത്തകൻ...
ഹോ ഹൊഹ ഹൊഹൊഹോ
ഹൊഹൊ ഹൊഹോ ഹോ ഹോഹോഹോ..


കാട്ടു പൊന്നുഷസ്സു പൂത്തുനിൽക്കുകയായ്
കവിത പാടുകിനി സഖികളേ..
ജ്ഞാനദേവനിവൻ തൂകും പുഞ്ചിരിയിൽ
കാലം വീണലിയും സഖികളേ..


നാടുകാത്തു സുഖം തേടിത്തന്നു
കുലദീപമായ് ജ്വലിയ്ക്കും ഈ മകൻ..
ദേവൻ കൊണ്ടുവന്ന ഭൂതനീ ഹൃദയ
നാഥൻ പന്തളത്തിൻ നായകൻ.....


നാഥൻ പന്തളത്തിൻ നായകൻ.....
ഹോ ഹൊഹ ഹൊഹൊഹോ
ചന്ദ്രികയും പൊൻ‌തിരയും
ഒന്നു ചേർന്നു വന്നതുപോൽ
സുന്ദരമുഖാംബുജമിന്നൊളി തൂകി...


ഇന്ദ്രദേവൻ വില്ലുകുലച്ചെയ്ത ശരം ശിശുവായി
വന്നുവല്ലോ മണ്ണിൻ മാറിൽ വിളയാടാൻ..
മധുമൊഴി മലയാള കീർത്തനങ്ങൾ ആലപിച്ചു
മന്നവനെ വാഴ്ത്തുക നാം സഖിമാരേ..


മൂവുലകും കയ്യടക്കാൻ മുക്കണ്ണന്റെ വരം നേടി
ഭൂവിൽ വന്ന രാജനിവൻ സഖിമാരേ...
ഭൂവിൽ വന്ന രാജനിവൻ സഖിമാരേ...
വർണ്ണമനോഹര മാലകൾ ചാർത്തിയ
വാടികൾ നിന്നാടി..
നവ ദീപമൊഴുക്കിയ ദീപ്തിയിൽ വാടിയ
ലതകൾ തളിർത്താടി...
ഭൂമിയും വാനവും ഓമന തന്നുടെ
കഥയിൽ ലയിക്കുന്നൂ...
മധു തേടിയ വണ്ടുകൾ ഗീതമരന്ദം
തൂകി രമിക്കുന്നൂ...
ഗംഗയും യമുനയും പമ്പാനദിയും
പൊൻ‌തുടി കൊട്ടുന്നൂ...
കടൽ വെള്ളല കൈകളാൽ താലമുയർത്തി
വേദങ്ങൾ പാടുന്നൂ...
കാലനദങ്ങളെ തമ്മിലിണക്കും
കാറ്റല പായുന്നൂ...
പുതുഗാനശലാകകൾ വീരസുതൻ തൻ
കീർത്തികൾ പാടുന്നൂ...
മതിയൊളി തൂകുമീ മണികണ്ഠൻ
നല്ല മാണിക്യം തോൽക്കുന്ന മണിവർണ്ണൻ
പന്തളനാടിന്റെ ഭാഗധേയം..
സ്വർഗ്ഗ മന്ദാരക്കാട്ടിലെ താരകം..
പൂക്കാത്ത ചില്ലകൾ പൂ ചൂടാൻ
പാടാത്ത വീണകൾ പാടുവാൻ
ആടാത്ത പൊൻ‌തൊട്ടിലാടുവാൻ
വന്ന താരകബ്രഹ്മമേ താലേലോ...
താലേലോ താലേലോ....


*******************************************



ശബരിമലയിൽ തങ്ക സൂര്യോദയം ഈ
സംക്രമപ്പുലരിയിൽ അഭിഷേകം
ഭക്ത കോടി  തേടിയെത്തും സന്നിധാനത്തിൽ
വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി (ശബരി..)




രത്നം ചാർത്തിയ നിൻ തിരുമാറിൽ
ദശപുഷ്പങ്ങണിയും  നിൻ തിരുമുടിയിൽ
അയ്യപ്പ തൃപ്പാദപത്മങ്ങളിൽ ഈ
നെയ്യഭിഷേകമൊരു പുണ്യ ദർശനം
ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ
എന്നിൽ കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ (ശബരി..)




മല്ലികപ്പൂമ്പനിനീരഭിഷേകം ഭക്ത
മാനസപ്പൂന്തേനുറവാലഭിഷേകം
നിറച്ച പഞ്ചാമൃതത്താലഭിഷേകം അതിൽ
നിത്യ ശോഭയണിയുന്നു നിൻ ദേഹം
ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ
എന്നിൽ കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ (ശബരി..)




നെഞ്ചിലെ വെളിച്ചത്തിൻ കതിരെടുത്ത് അതിൽ
നിൻ പ്രസാദം ചാലിച്ച് നെറ്റിയിലിട്ട്
വെളുത്ത ഭസ്മത്തിനാലഭിഷേകം  ശുദ്ധ
കളഭ ചന്ദനങ്ങളാലഭിഷേകം
ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ
എന്നിൽ കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ (ശബരി..)




****************************************





തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ 
ചുമ്മാ തെറിച്ചു പൊട്ടെ ഒരു പെഗ്ഗ്
റമ്മടിച്ചാൽ ഈശ്വരൻ പിണങ്ങുമെങ്കിൽ
ചുമ്മാ പിണങ്ങിക്കോട്ടെ ഈശ്വരൻ
ചുമ്മാ പിണങ്ങിക്കോട്ടെ 


ഈശ്വരനും ചെകുത്താനും തമ്മിലൊരു
തേഡ് വേൾഡ് വാർ അതിൽ
ചെകുത്താൻ ജയിച്ചൂ ഈശ്വരൻ തോറ്റു
ആ ചെകുത്താൻ നമ്മുടെ പാർട്ടി
എതിരേ കതിരവനുയരും മുൻപേ
ഒരു ഡ്രം ചാരായം അകമേ ചെന്നാൽ
എരിയാ പൊരിയാ കുളിരാ തളരാ
അടിയെന്റളിയാ !


ഒരു വൈൻ ഗ്ലാസ്സ് ഒരു കൊച്ചു പെണ്ണ്
ഒരു സെക്സ് ബൂക്ക്
ഒമർഖയാമിനും ശിഷ്യന്മാർക്കും
ചിയേഴ്സ് ചിയേഴ്സ് ചിയേഴ്സ്




കൌരവരും പാണ്ഡവരും തമ്മിലൊരു
തേഡ് വേൾഡ് വാർ അതിൽ
കൌരവർ ജയിച്ചൂ പാണ്ഡവർ തോറ്റു ആ
കൌരവർ നമ്മുടെ പാർട്ടി
തിരു നൊയമ്പിനു പുറപ്പെടും മുൻപേ
ഒരു കുപ്പി മരനീരകമേ ചെന്നാൽ
നരിയോ കരിയോ നായോ പുലിയോ
തൊടുകില്ലളിയാ




ഒരു വൈൻ ഗ്ലാസ്സ് ഒരു കൊച്ചു പെണ്ണ്
ഒരു സെക്സ് ബൂക്ക്
ഒമർഖയാമിനും ശിഷ്യന്മാർക്കും
ചിയേഴ്സ് ചിയേഴ്സ് ചിയേഴ്സ്







******************************************



ഹരിവരാസനം വിശ്വമോഹനം
ഹരിദധിശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ 
ശരണകീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
പ്രണയ സത്യകം പ്രാണ നായകം
പ്രണത കല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
തുരഗ വാഹനം സുന്ദരാനനം
വരഗധായുധം വേദ വര്‍ണിതം
ഗുരു കൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ 
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യ ദേശികം
ത്രിദശ പൂജിതം ചിന്തിത പ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഭവ ഭയാപഹം ഭാവുകാവകം
ഭുവന മോഹനം ഭൂതി ഭൂഷണം
ധവള വാഹനം ദിവ്യ വാരണം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജി വാഹനം




ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ 
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം


ഹരിഹരാത്മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ 
സ്വാമി ശരണമയ്യപ്പാ 
സ്വാമി ശരണമയ്യപ്പാ 
സ്വാമി ശരണമയ്യപ്പാ 


പഞ്ചാദീശ്വരി മംഗളം ഹരിഹര പ്രേമാക്രിതെ മംഗളം
പിന്ചാലംകൃത മംഗളം പ്രണമതാം ചിന്താ മണേ മംഗളം
പഞ്ചാസ്യ ദ്വജ മംഗളം ത്രിജഗതാമാദ്യ പ്രഭോ മംഗളം
പഞ്ചാസ്ത്രോപമ മംഗളം ശ്രുതി ശിരോലങ്കാര സന്‍ മംഗളം
ഓം ഓം ഓം 









No comments:

Malayalam Film Watch Talkies Only