ഗാനം : സന്തതം സുമശരന്‍ ....
സിനിമ : ആറാം തമ്പുരാന്
വര്‍ഷം : 1997
സംഗീതം : രവീന്ദ്രൻ
എഴുതിയത് : ഗിരീഷ് പുത്തഞ്ചേരി
പാടിയത് : മഞ്ജു മേനോൻ
രാഗം : രാഗമാലിക (മോഹനം, ഗൗളീപന്ത്, ബേഗട)
സന്തതം സുമശരന്‍
സായകമയയ്ക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴങ്ങുന്നു
(സന്തതം)
രാഗലോലന്‍ രമാകാന്തന്
എന്‍ മനോരഥമേറി
രാസലീലാനികുഞ്ജത്തില്
വന്നുചേരും നേരമായി
പൂത്തുനില്ക്കും മാകന്ദത്തില്‍
കോകിലങ്ങള്‍ പാടിടുന്നു...
ചെണ്ടുതോറും പൊന്‍വണ്ടേതോ
രാഗവും മൂളീടുന്നു...
വേണീബന്ധമഴിഞ്ഞും കളമൃദു-
പാണികളില്‍ പൊന്‍വളകള്‍ പിടഞ്ഞും
വ്രീളാവിവശം പാറുകയാണീ
ഗോപീഹൃദയ വസന്തപതംഗം
(സന്തതം)
No comments:
Post a Comment