ഗാനം : സന്തതം സുമശരന്‍ സായകം....
സിനിമ : ആറാം തമ്പുരാന്‍
വര്‍ഷം : 1997
സംഗീതം : രവീന്ദ്രൻ
എഴുതിയത് : ഗിരീഷ് പുത്തഞ്ചേരി
പാടിയത് : കെ ജെ യേശുദാസ്,ശരത്
രാഗം : രാഗമാലിക (രീതി ഗൗള, വസന്ത, ശ്രീ രാഗം)
സന്തതം സുമശരന്‍ സായകം അയയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
രാഗലോലന്‍ രമാകാന്തന്‍ നിന്‍ മനോരഥമേറി
രാസകേളീനികുഞ്ജത്തില്‍ വന്നുചേരും നേരമായി
(സന്തതം)
പൂത്തുനില്‍ക്കും മാകന്ദത്തില്‍
കോകിലങ്ങള്‍ പാടീടുന്നു
ചെണ്ടുതോറും പൊന്‍വണ്ടേതോ
രാഗവും മൂളീടുന്നു....
വേണീബന്ധമഴിഞ്ഞും കളമൃദു-
പാണികളില്‍ പൊന്‍വളകള്‍ പിടഞ്ഞും
വ്രീളാവിവശം നില്‍ക്കുകയാണീ
ഗോപീഹൃദയ വസന്തപതംഗം
അംഗരാഗം കുതിര്‍ന്ന നിന്‍
മാറിലെന്തോ തുളുമ്പുന്നു
തൂനിലാവാം പൂവല്‍ മെയ്യില്‍
മാധവം പുല്‍കീടുന്നു
ശ്രീരാഗങ്ങള്‍ മെനഞ്ഞും
തരളിത മുരളികയിങ്കല്‍
പുളകമുഴിഞ്ഞും പ്രേമോല്ലസിതം
പാടുകയാണീ ശ്യാമസുധാമയലോലുപനിന്നും
(സന്തതം)
English :
Santhatham sumasaran saayakam ayakkunnu
Maarathaapam sahiyaanju maanasam kuzhangeedunnu
Raagalolan ramakaanthan nin manoradhameri
Raasa keli nikunchathil vannu cherum neramayi
(santhatham sumasharan)
Poothu nilkkum maagandathil kokilangal paadeedunnu (2)
Chendu thorum pon vandetho raagavum mooleerunnu
Veni bandhamazhinjum kalamrudu paanikalil pon valakal pidanjum
Vreela vivasham nilkkukayaanee gopee hrudaya vasantha pathangam
Angaraagam kuthirnna nin maarilentho thulumbunnu (2)
Poonilaavaam pooval meyil maadhavam pulkeedunnu
Sree raagangal menanjum tharalitha muralikayingal
Pulakamuzhinju premolasitham paadukayaanee
Shyaama sudhaamaya lolupaninnum
(santhatham sumasharan)
No comments:
Post a Comment