തന്റെ കഥാപാത്രങ്ങളിലൂടെ സാധാരണക്കാരന്റെ മനസ് തൊട്ടറിഞ്ഞ പ്രിയ ചലച്ചിത്രകാരന്‍ ലോഹിത ദാസിന്റെ ഓര്‍മകള്‍ക്ക് 28 - 06- 2011 നു രണ്ടു വയസ്സ് . ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങള്‍ മലയാളത്തിനു തന്ന കലാകാരന് കലാകേരളത്തിന്റെ പ്രണാമം . പറഞ്ഞു തീരാന്‍ ബാക്കിവച്ചാണ് ലോഹിതദാസ് യാത്രയായത് .
2009 ജൂണ്‍ 28 ഞായറാഴ്ച മലയാള സിനിമയെ സ്നേഹിക്കുന്ന ആര്‍ക്കും മറക്കാനാവില്ല , ലോഹിതദാസ് എന്ന അതുല്യ കലാകാരന്‍ മലയാളം സിനിമയെ വിട്ടു എന്നന്നേക്കുമായി യാത്രയായി . ഇപ്പോള്‍ ഇറങ്ങിയ സിനിമയുടെ കഥ പരിശോധിച്ചാല്‍ അറിയാം അദ്ദേഹത്തിന്‍റെ പ്രസക്തി.അമരാവതിയുടെ മണ്ണും നിളയുടെ ഓളങ്ങളും പകുത്തെടുത്തെങ്കിലും അകലൂരിന്റെ അതിരുകള്‍ക്കപ്പുറം അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് ജീവിക്കുകയാണ്.ജീവിതത്തെ കലയില്‍ ആവിഷ്‌കരിച്ച പ്രതിഭയായിരുന്നു ലോഹിതദാസ്.കിരീടവും ചെങ്കോലും കുടുംബപുരാണവും വീണ്ടും ചില വീട്ടുകാര്യങ്ങളും അച്ഛന്‍-മകന്‍ ബന്ധത്തിന്റെ അളക്കുവാനാകാത്ത ആഴം വ്യക്തമാക്കി. കുടുംബം സ്‌നേഹത്താല്‍ നിരായുധനാക്കുന്ന വ്യക്തികളുടെ ആത്മ സംഘര്‍ഷങ്ങളാണ് തനിയാവര്‍ത്തനവും കിരീടവും ഭരതവും വാത്സല്യവും സാദരവും അരയന്നങ്ങളുടെ വീടുമെല്ലാം. ഒരു വ്യാഴവട്ടക്കാലം 'തിരക്കഥാകൃത്ത്' എന്ന ടൈറ്റില്‍ കാര്‍ഡില്‍ ഒതുങ്ങുവാനായിരുന്നു അദ്ദേഹത്തിന്റെ വിധി.
പച്ചയായ മനുഷ്യന്റെ അമര്‍ഷങ്ങളും സല്ലാപങ്ങളും എല്ലാം തന്റെ കഥയിലൂടെ കൊണ്ടുവരുകയായിരുന്നു ലോഹിയുടെ ചിത്രങ്ങള്‍ . രണ്ടു പതിറ്റാണ്ട് കാലം മലയാള സിനിമയില്‍ വിസ്മയം സ്രെഷ്ട്ടിച്ചു ജീവിതം ജീവിതമാണെന്ന പഠിപ്പിച്ച അദ്യേഹം എങ്ങോ മറഞ്ഞു പോയ ആ കലാകാരന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ മാന്ത്രികത്തിന്റെ പ്രണാമം .

No comments:
Post a Comment