ചിത്രം : തേനും വയമ്പും
വര്‍ഷം : 1981
ഗാനരചയിതാവു്: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ് ,എസ് ജാനകി ,ഉണ്ണി മേനോന്‍ ,ജെന്‍സി
അഭിനേതാക്കള്‍ : നെടുമുടി വേണു , മോഹന്‍ലാല്‍ , സുമലത
( 1 )
ഗാനം : മനസ്സൊരു കോവില്‍....
ചിത്രം : തേനും വയമ്പും
ഗാനരചയിതാവു്: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ് ,ജെന്‍സി
മനസ്സൊരു കോവില്‍...(F) ആ..ആ..ആ..ആ..
അതിനൊരു വാതില്‍...(F) ആ..ആ..ആ..ആ..
അതു നീ തുറക്കൂ..സമക്ഷം, സദയം, വിളിക്കൂ..(മനസ്സൊരു കോവില്‍...)
ഏതേതോ ജനിമൃതിയുടെ ഏതേതോ
ഇടവഴികളില്‍ എന്നെന്നോ കണ്ടു നാം....(ഏതേതോ ...)
മാറി നാം തങ്ങളില്‍ മാനസം പിന്നെയും ..
മനസ്സൊരു കോവില്‍...(F) ആ..ആ..ആ..ആ..
അതിനൊരു വാതില്‍...(F) ആ..ആ..ആ..ആ
അതു നീ തുറക്കൂ..സമക്ഷം, സദയം, വിളിക്കൂ..(മനസ്സൊരു കോവില്‍...)
ഈണം പോല്‍..അലചിതറിടും ഈ മഞ്ഞിന്‍
കുളിരരുവിയില്‍...ആറാടും മീനുകള്‍... (ഈണം പോല്‍.... )
ഓമലേ...നിന്റെയീ....കൂവളം കണ്ണുകള്‍...
മനസ്സൊരു കോവില്‍...(F) ആ..ആ..ആ..ആ..
അതിനൊരു വാതില്‍...(F) ആ..ആ..ആ..ആ
അതു നീ തുറക്കൂ..സമക്ഷം, സദയം, വിളിക്കൂ..(മനസ്സൊരു കോവില്‍...)
**********************************
( 2 )
ഗാനം : ഒറ്റക്കമ്പി നാദം....
ചിത്രം : തേനും വയമ്പും
ഗാനരചയിതാവു്: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ്
ഒറ്റക്കമ്പി നാദം മാത്രം മൂളും
വീണാ ഗാനം ഞാന്‍ (ഒറ്റക്കമ്പി)
ഏക ഭാവം ഏതോ താളം
മൂക രാഗ ഗാനാലാപം
ഈ ധ്വനി മണിയില്‍
ഈ സ്വര ജതിയില്‍
ഈ വരിശകളില്‍ (ഒറ്റക്കമ്പി)
നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാന്‍
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ (നിന്‍ വിരല്‍ )
എന്നും ഉള്ളിലെ ദാഹമെങ്കിലും (ഒറ്റക്കമ്പി)
നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും (ഒറ്റക്കമ്പി)
**********************************
( 3)
ഗാനം : തേനും വയമ്പും....
ചിത്രം : തേനും വയമ്പും
ഗാനരചയിതാവു്: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ
ആലാപനം: എസ് ജാനകി
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി (2)
രാഗം ശ്രീരാഗം പാടൂ നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും..)
മാനത്തെ ശിങ്കാരത്തോപ്പില്‍
ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം (മാനത്തെ..)
കാലത്തും വൈകീട്ടും പൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ? (തേനും..)
നീലക്കൊടുവേലി പൂത്തൂ
ദൂരെ നീലഗിരിക്കുന്നിന്‍ മേലേ
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി
കൊച്ചു വണ്ണാത്തി പുള്ളുകള്‍ പാടി
താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു
താലികെട്ടിന്നല്ലെ നീയും കൂടുന്നോ ? (തേനും..)
തേനും ആഹാഹഹാ..ഉം..ഉം..ആഹാഹാ..
**********************************
( 1 )
ഗാനം : തേനും വയമ്പും....
ചിത്രം : തേനും വയമ്പും
ഗാനരചയിതാവു്: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ്
തേനും വയമ്പും നാവിൽ തൂവും വാനമ്പാടി
തേനും വയമ്പും നാവിൽ തൂവും വാനമ്പാടി
രാഗം ശ്രീരാഗം പാടൂ നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും)
മാനത്തെ ശിങ്കാരത്തോപ്പിൽ
ഒരു ഞാലിപ്പൂവൻ പഴത്തോട്ടം (മാനത്തെ)
കാലത്തും വൈകിട്ടും കൂമ്പാളത്തേനുണ്ണാൻ
ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ (തേനും)
നീലക്കൊടുവേലി പൂത്തു - ദൂരെ
നീലഗിരിക്കുന്നിൻ മേലേ
മഞ്ഞിൻ പൂവേലിക്കൽ കൂടി
കൊച്ചു വണ്ണാത്തിപ്പുള്ളുകൾ പാടി
താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു
താലി കെട്ടിന്നല്ലേ നീയും കൂടുന്നോ (തേനും)
**********************************
( 4 )
ഗാനം : വാനിൽ പായും....
ചിത്രം : തേനും വയമ്പും
ഗാനരചയിതാവു്: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ
ആലാപനം: ഉണ്ണി മേനോന്‍ ,ജെന്‍സി
വാനില്‍ പായും പനിമുകിലിണ
പൂവില്‍ മേയും ചെറു കുളിരല
മാറില്‍ ചായും നീയെന്‍ റാണീ
നിന്നില്‍ പൂക്കും യുവരസലത
എന്നില്‍ തീര്‍ക്കും നവമൊരു മദ
ജന്മം ജന്മം നീലവേണീ..
(വാനില്‍ പായും....)
സിന്ദൂരശ്രീ ചിന്തും പൊന്‍പൂ മന്ദസ്മേരം
ചോരും ചുണ്ടിന്‍ ഓരത്തെന്തേ ചോരപ്പാടോ (2)
കുളിരല തഴുകും പൂമുല്ലച്ചെടികളിലുണരും
പൂനുള്ളി ചിറകുകളിളകും
കണ്‍കോണില്‍ തെരു തെരെയറിയും പെണ്ണാളേ
താരമ്പന്‍ താരുണ്യം നെയ്യും
പൂമെയ്യില്‍ തേനുണ്ണാന്‍ വാ
(വാനില്‍ പായും....)
ഓടപ്പൂവിന്‍ തോളത്തേറും കോടക്കാറ്റേ
ഈറന്‍ കൈയ്യാല്‍ ഈറക്കൊമ്പത്തീണം മീട്ടൂ (2)
ഇതുവഴിയൊഴുകും നിന്‍ മുന്നില്‍ ഇവളൊരു പുളകം
തൂനെറ്റിത്തൊടുകുറിയഴകില്‍ ചുംബിക്കും കുറുനിരയിഴകള്‍ ലാളിക്കൂ
താരുണ്യം പൂ നേരും കാവില്‍
ലാവണ്യം നീ പുല്‍കാമോ
(വാനില്‍ പായും....)
************************
No comments:
Post a Comment