ചിത്രം : നഖക്ഷതങ്ങൾ
വര്‍ഷം : 1986
ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ്
സംഗീതം: ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ് ,കെ എസ് ചിത്ര
അഭിനേതാക്കള്‍ : വിനീത് ,മോനിഷ
( 1 )
ഗാനം: ആരെയും ഭാവഗായകനാക്കും.....
ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ്
സംഗീതം: ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ്
ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ (ആരെയും ഭാവഗായകനാക്കും )
കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ
(ആരെയും ഭാവഗായകനാക്കും )
നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
(ആരെയും ഭാവഗായകനാക്കും )
***************************
( 2 )
ഗാനം: കേവല മർത്ത്യഭാഷ....
ചിത്രം: നഖക്ഷതങ്ങൾ
ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ്
സംഗീതം: ബോംബെ രവി
ആലാപനം: പി ജയചന്ദ്രൻ
കേവല മർത്യ ഭാഷ കേൾക്കാത്ത
ദേവദൂതികയാണു നീ...ഒരു
ദേവദൂതികയാണു നീ… (2)
ചിത്രവർണ്ണങ്ങൾ നൃത്തമാടും
നിൻ..
ഉൾപ്രപഞ്ചത്തിൻ സീമയിൽ(2)
ഞങ്ങൾ കേൾക്കാത്ത
പാട്ടിലെ
സ്വരവർണ്ണരാജികൾ ഇല്ലയോ ഇല്ലയോ ഇല്ലയോ
(കേവല)
അന്തരശ്രു
സരസ്സിൽ നീന്തിടും.
ഹംസ ഗീതങ്ങൾ ഇല്ലയോ
ശബ്‌ദ സാഗരത്തിൻ അഗാധ
നിശ്ശബ്‌ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ
(കേവല)
***************************
( 3 )
ഗാനം: മഞ്ഞൾപ്രസാദവും.....
ചിത്രം: നഖക്ഷതങ്ങൾ
ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ്
സംഗീതം: ബോംബെ രവി
ആലാപനം: കെ എസ് ചിത്ര
മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി
മഞ്ഞക്കുറിമുണ്ടു
ചുറ്റി (മഞ്ഞൾപ്രസാദവും)
ഇന്നെന്റെ മുറ്റത്തു പൊന്നോണപ്പൂവേ നീ
വന്നു
ചിരിതൂകി നിന്നു... വന്നു ചിരിതൂകി നിന്നു
ഓ... ഓ... വന്നു ചിരിതൂകി നിന്നു...
(മഞ്ഞൾ....)
കുന്നിമണിച്ചെപ്പിൽ നിന്നും
ഒരു നുള്ളു
കുങ്കുമം ഞാൻ തൊട്ടെടുത്തു
ഓ...ഞാൻ തൊട്ടെടുത്തു (കുന്നിമണി)
എൻ
വിരൽത്തുമ്പിൽ നിന്നാ വർണ്ണരേണുക്കൾ
എൻ നെഞ്ചിലാകെപ്പടർന്നൂ, ഒരു
പൂമ്പുലർവേള വിടർന്നൂ ഓ...
പൂമ്പുലർവേള വിടർന്നൂ
(മഞ്ഞൾ....)
പിന്നെ ഞാൻ
പാടിയൊരീണങ്ങളൊക്കെയും
നിന്നെക്കുറിച്ചായിരുന്നു
അന്തിമയങ്ങിയ നേരത്തു നീ
ഒന്നും മിണ്ടാതെ
മിണ്ടാതെ പോയി
എന്റെ നെഞ്ചിലെ മൈനയും തേങ്ങീ
ഓ... നെഞ്ചിലെ മൈനയും തേങ്ങീ
(മഞ്ഞൾ...)
***************************
( 4 )
ഗാനം: വ്രീളാഭ്രരിതയായ്.....
ചിത്രം: നഖക്ഷതങ്ങൾ
ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ്
സംഗീതം: ബോംബെ രവി
ആലാപനം: പി ജയചന്ദ്രൻ
വ്രീളാഭരിതയായ് വീണ്ടുമൊരു
പുലർവേള കൺചിമ്മിയുണർന്നൂ
പൂവും പ്രസാദവും നീട്ടിനിൽക്കുമ്പോഴും
ഏതോ വിഷാദം വിതുമ്പീ....
നെഞ്ചിലേതോ വിഷാദം വിതുമ്പീ
ഒന്നാ വിരൽതൊട്ട മാത്രയിൽ
മൺകുടം
പൊണ്മണിത്തംബുരുവായി
ഉഷസ്സന്ധ്യതൻ സംഗീതമായി....
ഹൃദയത്തിൻ കനി
പിഴിഞ്ഞ ചായത്തിൽ
എഴുതിയ ചിത്രം മുഴുമിച്ചില്ലല്ലോ....
മുഖം
വരയ്‌ക്കുവാൻ മുതിരുമ്പോൾ രണ്ട്
മുഖങ്ങളൊന്നൊന്നായ് തെളിയുന്നൂ മുന്നിൽ
വിരലുകൾ കത്തും തിരികളാവുന്നൂ
ഒരു ചിത നെഞ്ചിൽ എരിഞ്ഞു കാളുന്നു
ഒരു നിശാഗന്ധി പൊലിയും യാമമായ്
ഒരു മൗനം തേടി മൊഴികൾ യാത്രയായ്
***************************
( 5 )
ഗാനം: നീരാടുവാൻ നിളയിൽ....
ചിത്രം: നഖക്ഷതങ്ങൾ
ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ്
സംഗീതം: ബോംബെ രവി
ആലാപനം: പി ജയചന്ദ്രൻ
നീരാടുവാൻ നിളയിൽ നീരാടുവാൻ
നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2)
ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ
ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു
പൂമ്പുടവ തുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ (നീരാടുവാൻ...)
ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ
ആലിന്റെ കൊമ്പത്തെ ഗന്ധർവനോ
ആരെയോ മന്ത്രമോതി ഉണർത്തിടുന്നു (നീരാടുവാൻ..)
*************************
No comments:
Post a Comment