AAA നടന്‍ ആസിഫ് അലി വിവാഹിതനായി Mathrikam ആഷിക്ക്‌ അബു സംവിധാനം ചെയ്‌ത 'ഡാ തടിയാ' എന്ന ചിത്രത്തിലെ നായകന്‍ ശേഖര്‍ മേനോന്‍ മമ്മൂട്ടിയുടെ സുഹൃത്താകുന്നു.Mathrikamഎ.ആര്‍. റഹ്‌മാന്‍ തിരക്കഥയെഴുതുകയാണ്‌! Mathrikam മലയാള സിനിമയുടെ പിതാവ്‌ ജെ.സി. ഡാനിയേലിന്റെ ജീവിതകഥയെ ആസ്‌പദമാക്കി കമല്‍ രചനയും സംവിധാനം നിര്‍വ്വഹിച്ച 'സെല്ലുലോയിഡ്‌' തമിഴിലേക്ക്‌ മൊഴിമാറ്റുന്നു. Mathrikam തട്ടത്തിന്‍ മറയത്തിനു ശേഷം വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'തിര'യിലൂടെ മലയാളികളുടെ പ്രിയനായികയായ ശോഭന മടങ്ങിവരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആദ്യ ത്രില്ലര്‍ ചിത്രമായ 'തിര'യില്‍ കഥയില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാണത്രെ ശോഭന അവതരിപ്പിക്കുക. Mathrikam
Breaking News ::വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലും മോഹന്‍ലാല്‍ തരംഗം ആഞ്ഞുവീശുന്നു. ഫേസ്ബുക്കില്‍ ഏറ്റവുമധികം പ്രചാരമുള്ള മലയാളിയായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. വെള്ളിത്തിരയിലെ മറ്റു സൂപ്പറുകളെയും യുവതാരങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ലാലിന്റെ കുതിപ്പ്.

Search Only Lyrics

******************************** WATCH FILM THEATER ONLY *********************************

Privacy Statement Disclaimer

The Audio files links on this page are only for evaluation use. If you decide to download any music file or any file for evaluation, you should delete them after 24 hours.

If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.

Send Request : Admin@manthrikam.com

25.5.11

സർഗ്ഗം Sargam [1992]

ചിത്രം : സർഗ്ഗം
വര്‍ഷം: 1992
സംവിധാനം: ഹരിഹരൻ
കഥ: ഹരിഹരൻ
തിരക്കഥ: ഹരിഹരൻ
സംഭാഷണം: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
ഛായാഗ്രഹണം: ഷാജി എൻ കരുൺ
ബാനർ: ഗായത്രി എന്റർപ്രൈസസ്
നിർമ്മാണം: ഭവാനി ഹരിഹരൻ
സംഗീതം: ബോംബെ രവി
വരികൾ: യൂസഫലി കേച്ചേരി
അസോസിയേറ്റ് സംവിധായകർ: ശ്രീക്കുട്ടൻ
കലാസംവിധാനം: ദേവൻ കലാസംവിധാനം

( 1 )

ഗാനം: സംഗീതമേ അമരസല്ലാപമേ....
ചിത്രം : സർഗ്ഗം
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ്

സംഗീതമേ അമരസല്ലാപമേ
സംഗീതമേ അമരസല്ലാപമേ
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ
[സംഗീതമേ]

ആദിമചൈതന്യ നാഭിയില്‍ വിരിയും
ആയിരമിതളുള്ള താമരയില്‍ (2)
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
അ അ അ.....അ.....അ....
അ അ അ.....അ അ അ അ.....
രചനാ ചതുരന്‍ ചതുര്‍മുഖനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു
സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര
മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
സംഗീതമേ... അമര സല്ലാപമേ ...

ഓംകാരനാദത്തിന്‍ നിര്‍വൃതി പുല്‍കിയ
മാനവ മാനസ മഞ്ജരിയില്‍ (2)
മുരളീലോലന്‍ മുരഹരനുണര്‍ന്നു
മുരളീലോലന്‍ മുരഹരനുണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയിലൊരു സ്വര്‍ഗ്ഗം വിടര്‍ന്നു
മധുരമധു രുചിരസുമ നളിനദള കദനഹര
മൃദുലതര ഹൃദയസദന ലതികയണിഞ്ഞു
സംഗീതമേ അമര സല്ലാപമേ
സംഗീതമേ...സനിധ പധനി സംഗീതമേ
അമരസല്ലാപമേ സംഗീതമേ...
സനിധ പധനി സംഗീതമേ ..
ധപമഗ നിധപമ സനിധപ ഗരിമഗരി, സനി, പധനി സംഗീതമേ ..
ഗരിമഗരി സരിധ ഗമപധനി സംഗീതമേ... അമരസല്ലാപമേ...
രിരി,ഗ സരിഗ സരിനിഗരിഗരിസരിസനിരിസനിധപ ഗമപധനിസാ
പധ മപ സനി, ഗരിഗസനിസാ
ധപനിധ സനി,രിസ
ഗരിസസനിസാ..
മഗരിസരിഗാ..
രിഗമഗരിനി, ധനിഗരിസനി, ധസനിധപമാ പനിധപമഗാ ഗമ മപ പധ ധനി നിസ സരി രിഗ ഗമ രിഗ ഗരിരിസസനിസരിസാസസസനി സഗരിരിസനിധ ധനിസനിധപമമാ പനിധധപമഗാഗഗാ മനി,ധപമ പധനിസരി,ഗസാരിസനി ഗരിസനിസ രിസനിധനി സനിധപധ ഗരിസ ഗരിസനിധ രിസനി രിസനിധപ സനിധ സനിധപമ ഗമപധപ മപധനിധ പധനിസനി ഗമപധ ഗമാപധപ മപധനി മപാധനിസ പധനിസ പധാനിസരി ഗരിസനിസ രിസനിധനി സനിധപധ പധനിസ പധനിസരിനിസരിഗാ ഗരിസനിധ രിസനിധപ ഗമപധനി സംഗീതമേ അമര സല്ലാപമേ
സംഗീതമേ അമര സല്ലാപമേ ...........

*************************************

( 2 )

ഗാനം: കൃഷ്ണകൃപാസാഗരം....
ചിത്രം: സർഗ്ഗം
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ്

കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ)
ഗുരുവായു‍പുരം ജനിമോക്ഷകരം
(കൃഷ്‌ണ...)
മുനിജനവന്ദിത മുരഹരബാലം
മുരളീലോലം മുകുരകപോലം
അനന്തശയാനം അരവിന്ദനയനം
വന്ദേ മധുസൂദനം...
(കൃഷ്‌ണ...)
ഗമപ പധനി സരിസനി സനിധപ
ഗമപ പധനി ഗരിസനിസ
രാധാഹൃദയം ഹരിമധുനിലയം
അധരം ശോണം മനസിജബാണം
സുഗന്ധനിദാനം സുരുചിരവദനം
ലാസ്യം മതിമോഹനം...
(കൃഷ്‌ണ...)


**********************************

( 3 )

ഗാനം: ആന്ദോളനം........
ചിത്രം: സർഗ്ഗം
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ് , കെ എസ് ചിത്ര

ആ... ആ...ആ... ആ....

ആന്ദോളനം..ദോളനം..
മധുരിപു ഭഗവാൻ മാനസ മുരളിയെ
ചുംബിച്ചുണർത്തുന്നൊരാനന്ദ ലഹരിയിൽ
ആന്ദോളനം..ദോളനം.. ആന്ദോളനം..ദോളനം..
ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും



ആ.. ആ... ആ....ആ.....

ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും
കേളികളാടി വനമാലീ (ഗോക്കളെ)
വിശക്കുന്ന നേരം പശുവിന്നകിട്ടിലെ
വിശക്കുന്ന നേരം പശുവിന്നകിട്ടിലെ
പാൽ മൊത്തി കുടിച്ചു കൈതവശാലീ (ആന്ദോളനം)

രീ മ പ നി ധ പ നി സാ നിധപമഗരീ
രീ മ പ നി ധ പ നി സാ നിധപമഗരീ
സരിമപനിസാ രിമഗരിസാ പനിസാ നിധപാ മഗരീ സരിമപനീ

പാൽക്കുടമുടച്ചും വസനം കവർന്നും
ആ...ആ....ആ...ആ....
പാൽക്കുടം ഉടച്ചും വസനം കവർന്നും
താഡടനമേറ്റു കരിവർണ്ണൻ
കളിക്കുന്ന നേരം അമ്പാടി മുറ്റത്തെ
കളിക്കുന്ന നേരം അമ്പാടി മുറ്റത്തെ
പാഴ്‌ മണ്ണു തിന്നൂ യാദവ ബാലൻ.. (ആന്ദോളനം.. ദോളനം)

***********************************

( 4 )

ഗാനം: കണ്ണാടിയാദ്യമായെൻ....
ചിത്രം : സർഗ്ഗം
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
ആലാപനം: കെ എസ് ചിത്ര

അ..നാ...തന...തതന...അ....
സരിഗപധ ഗപധസധപ-ഗധപഗരി
ഗപധപഗരി സഗരിസധപ അ...
കണ്ണാടിയാദ്യമായെൻ
ബാഹ്യരൂപം സ്വന്തമാക്കി
ഗായകാ നിൻ സ്വരമെൻ
ചേതനയും സ്വന്തമാക്കി
പാലലകളൊഴുകിവരും
പഞ്ചരത്നകീർത്തനങ്ങൾ
പാടുമെന്റെ പാഴ്‌സ്വരത്തിൽ
രാഗഭാവം നീയിണക്കീ
നിന്റെ രാഗസാഗരത്തിൻ‍
ആഴമിന്നു ഞാനറിഞ്ഞൂ
(കണ്ണാടി...)

കോടിസൂര്യകാന്തിയെഴും
വാണിമാതിൻ ശ്രീകോവിൽ
തേടിപ്പോകുമെൻ വഴിയിൽ
നിൻ മൊഴികൾ പൂവിരിച്ചൂ
നിന്റെ ഗാനവാനമാർന്ന
നീലിമയിൽ ഞാനലിഞ്ഞു
(കണ്ണാടി...)


***********************************

( 5 )

ഗാനം: പ്രവാഹമേ ഗംഗാ....
ചിത്രം : സർഗ്ഗം
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ്

പ്രവാഹമേ...
ഗംഗാപ്രവാഹമേ...
സ്വരരാഗഗംഗാപ്രവാഹമേ
സ്വർഗ്ഗീയ സായൂജ്യസാരമേ
നിൻ സ്നേഹഭിക്ഷക്കായ് നീറിനിൽക്കും
തുളസീദളമാണു ഞാൻ, കൃഷ്ണ-
തുളസീദളമാണു ഞാൻ...
(സ്വരരാഗ...)

നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
നിരുപമനാദത്തിൻ ലോലതന്തു
നിൻ ഹാസരശ്‌മിയിൽ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു....
(സ്വരരാഗ...)

ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ
ഈ വിശ്വം ചേതനാശൂന്യമല്ലോ..
എൻ വഴിത്താ‍രയിൽ ദീപം കൊളുത്തുവാൻ
നീ ചൂടും കോടീരമില്ലേ....
(സ്വരരാഗ...)


***********************************

( 6 )

ഗാനം: മിന്നും പൊന്നിൻ.......
ചിത്രം: സർഗ്ഗം
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
ആലാപനം: കെ എസ് ചിത്ര

മിന്നും പൊന്നിൻ കിരീടം
തരിവള കടകം കാഞ്ചി പൂഞ്ചേലമാല
ധന്യശ്രീവത്സ സത്കൌസ്തുഭമിടകലരും
ചാരുതോരന്തരാളം
ശംഖം ചക്രം ഗദാ പങ്കജമിതി വിലസും
നാലു തൃക്കൈകളോടെ
സങ്കീർണ്ണശ്യാമവർണ്ണം ഹരിവപുരമലം
പൂരയേൻ മംഗലം വഃ.

***********************************

( 7 )

ഗാനം: രാഗസുധാരസ....
ചിത്രം : സർഗ്ഗം
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ്

രാഗസുധാരസ പാനമുജ്ജേസീ
രഞ്ജില്ലവേ ഓ മനസ്സാ

യാഗയോഗത്യാഗഭോഗഫലമു സങ്കേ
യാഗയോഗത്യാഗഭോഗഫലമു സങ്കേ (രാഗസുധാരസ)

സദാശിവമയമഗു നാദോംകാര സ്വര
സദാശിവമയമഗു നാദോംകാര സ്വര
വിധുളു ജീവന്‍ മുക്തുലനീ ത്യാഗരാജു തെലിയൂ (4) (രാഗസുധാരസ)

***********************************

( 8 )

ഗാനം: ശ്രീസരസ്വതി....
ചിത്രം : സർഗ്ഗം
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
ആലാപനം: കെ എസ് ചിത്ര

രി,, സരിമഗരി സരിപമഗരി, രിധാസ
പധപപാമഗരിരി മഗരി,രി പമഗരി മഗരിസ
രിസനിധപധ ധപമമപ മഗരിസരി
രിമമ രിമമ മപപ പധധ ധസസ സരിരി രിമമ
മഗരിസനിധ മ രി സ മരിസനിധ രി സ മരിസനിധ സ
മരിസനിധ രിസനിധപ സനിധപധ രി സ ധ
രിസനിധപ നി ധ രിസനിധപ ധ
രിസനിധപ സനിധപമ ധപമഗരി സ രി മ
രിമപധസ നി ധ മപധസനി ധ
മരിസനിധ രിസനിധപ സനിധപമ
ശ്രീസരസ്വതി നമോസ്തുതേ പരദേവതേ
ശ്രീപതി ഗൌരീപതി ഗുരുഗുഹവിനുതേ വിധിയുവതേ
ശ്രീസരസ്വതി നമോസ്തുതേ പരദേവതേ


***********************************

( 9 )

ഗാനം: മിന്നും പൊന്നിൻ കിരീടം....
ചിത്രം : സർഗ്ഗം
സംഗീതം: ബോംബെ രവി
ആലാപനം: കെ എസ് ചിത്ര

മിന്നും പൊന്നിന്‍ കിരീടം
തരിവള കടകം കാഞ്ചി പൂഞ്ചേലമാല
ധന്യശ്രീവത്സ സത്കൌസ്തുഭമിടകലരും
ചാരുതോരന്തരാളം
ശംഖം ചക്രം ഗദാ പങ്കജമിതി വിലസും
നാലു തൃക്കൈകളോടെ
സങ്കീര്‍ണ്ണശ്യാമവര്‍ണ്ണം ഹരിവപുരമലം
പൂരയേന്‍ മംഗലം വഃ..


*******************************

No comments:

Malayalam Film Watch Talkies Only