ചിത്രം :ക്രിസ്ത്യൻ ബ്രദേഴ്സ്
വര്‍ഷം: 2011
സംവിധാനം: ജോഷി
കഥ /തിരക്കഥ /സംഭാഷണം: ഉദയകൃഷ്ണ ,സിബി കെ തോമസ്
സംഗീതം: ദീപക് ദേവ്
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗായകർ: ശങ്കർ മഹാദേവൻ ,റിമി ടോമി ,ശ്വേത മോഹൻ ,നിഖിൽ
ചിത്രസംയോജനം: രഞ്ജൻ അബ്രഹാം
ഛായാഗ്രഹണം: അനിൽ നായർ
ബാനർ: എ വി എ പ്രൊഡക്ഷൻസ് ,വർണ്ണചിത്ര ബിഗ് സ്ക്രീൻ
നിർമ്മാണം: എ വി അനൂപ് ,മഹാ സുബൈർ
അഭിനേതാവ് : മോഹൻലാൽ , ദിലീപ് , സുരേഷ് ഗോപി ,ശരത് കുമാർ ,ലക്ഷ്മി റായ് ,സായ് കുമാർ,
കനിഹ , ലക്ഷ്മി ഗോപാലസ്വാമി ,കാവ്യ മാധവൻ ,ജഗതി ശ്രീകുമാർ
( 1 )
ഗാനം: കർത്താവേ നീ കല്പിച്ചപ്പോൾ...
ചിത്രം :ക്രിസ്ത്യൻ ബ്രദേഴ്സ്
സംഗീതം: ദീപക് ദേവ്
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗായകർ: ശങ്കർ മഹാദേവൻ ,റിമി ടോമി
വിടില്ലാ നിന്നെ പെണ്ണേ
വിടില്ലാ നിന്നെ പൊന്നേ
വിടില്ലാ നിന്നെ പെണ്ണേ
നിന്നേ ഞാൻ വിടില്ലാ....
വിടില്ലാ വിടില്ലാ വിടില്ലാ വിടില്ലാ
വിടില്ലാ വിടില്ലാ വിടില്ലാ നിന്നെ ഞാൻ...
കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ചവെച്ച മനസ്സിൽ ഞാൻ
ഒരു നല്ല പെൺകുട്ടിക്കും ഇടം കൊടുത്തേ
കർത്താവേ നീ മനസ്സിന്റെ പാതിപകുത്തവൾക്കുള്ള
പങ്കുകൊടുക്കണമെന്നു കല്പിച്ചതല്ലേ
മാലാഖയെപ്പോൽ അവൾ പറന്നിറങ്ങീ
എന്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചൂ
പിന്നെ പഞ്ചാരപ്പൂഞ്ചിരി നീട്ടിത്തന്നു
ഹൊയ് ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ പൊന്നേ
ഞാൻ വിടില്ലാ വിടില്ലാ നിന്റെ പിടി വിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ എന്നേ
പിന്നേ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ലാ
(കർത്താവേ - നിന്റെ പിടിവിടില്ലാ)
പള്ളിയിൽവെച്ചന്നു നമ്മൾ കണ്ടനേരത്ത്
നീ കണ്ണുവെച്ചും കണ്ണടിച്ചും കറക്കിയെന്നെ
ജീവിതത്തിൽ കണ്ടുമുട്ടാൻ നിനച്ചതല്ല
പക്ഷേ ജീവിതം നീ പാടെയങ്ങ് പതിച്ചെടുത്തു
നാട്ടുനടപ്പൊത്തു തമ്മിൽ കാണുവാൻ മേലാ
പക്ഷേ നല്ല കർത്താവെന്റെ കൂടെ പൊരുത്തപ്പെട്ടു
ഇനിയാരുമാരും അറിഞ്ഞോട്ടേ
ഹൊയ് ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ പൊന്നേ
ഞാൻ വിടില്ലാ വിടില്ലാ നിന്റെ പിടി വിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ എന്നേ
പിന്നേ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ലാ
ഓ...
കാർമുകിൽ മെയ്യെടുത്ത് നിറച്ചുവെച്ചൂ
നല്ല വെണ്ണിലാവിൻ മന്ത്രകോടി മടക്കിവെച്ചൂ
നാട്ടിലാകെ മൈക്കുവെച്ച് പാടിനടന്നൂ
ഇനി നാടടക്കം കല്യാണവിളി വിളിയ്ക്കൂം
അച്ഛനമ്മമാർ വന്നു പള്ളുവിളിച്ചാൽ
ഞാൻ കർത്താവിന്റെ രൂപം ചൂണ്ടിക്കാട്ടിക്കൊടുക്കും
ഇനിയാരുമെന്തും പറഞ്ഞോട്ടെ
ഹൊയ് ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ പൊന്നേ
ഞാൻ വിടില്ലാ വിടില്ലാ നിന്റെ പിടി വിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ എന്നേ
പിന്നേ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ലാ
കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ചവെച്ച മനസ്സിൽ ഞാൻ
ഒരു നല്ല പെൺകുട്ടിക്കും ഇടം കൊടുത്തേ
മാലാഖയെപ്പോൽ അവൾ പറന്നിറങ്ങീ
എന്റെ അൾത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചൂ
പിന്നെ പഞ്ചാരപ്പൂഞ്ചിരി നീട്ടിത്തന്നു
ഹൊയ് ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ പൊന്നേ
ഞാൻ വിടില്ലാ വിടില്ലാ നിന്റെ പിടി വിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ എന്നേ
പിന്നേ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ പൊന്നേ
ഞാൻ വിടില്ലാ വിടില്ലാ നിന്റെ പിടി വിടില്ലാ
ഇല്ലാ പെണ്ണേ ഞാൻ വിടില്ലാ എന്നേ
പിന്നേ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ലാ
**********************
( 2 )
ഗാനം: കണ്ണും കണ്ണും നെഞ്ചിൽ ...
ചിത്രം :ക്രിസ്ത്യൻ ബ്രദേഴ്സ്
സംഗീതം: ദീപക് ദേവ്
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗായകർ: ശങ്കർ മഹാദേവൻ ,ശ്വേത മോഹൻ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ
തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക്
മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും
ആരോധനയോടവളിരുന്നൂ
പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും
ഒന്നിച്ചുചേരാനായ് തപസ്സിരുന്നു
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
(കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ)
ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ
ആവണിത്തെന്നലായ് അവരലഞ്ഞൂ
അവരുടെ സ്നേഹം മോഹനസന്ധ്യയിൽ
മോഹസിന്ദൂരം ചാർത്തിനിന്നൂ
രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ
സ്വരരാഗലയരാവിൻ സ്വയംവരമായ്
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ
മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
**********************
( 3 )
ഗാനം: മോഹം കൊണ്ടാൽ ...
ചിത്രം :ക്രിസ്ത്യൻ ബ്രദേഴ്സ്
സംഗീതം: ദീപക് ദേവ്
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗായകർ:നിഖിൽ ,രഞ്ജിത്ത് ,റിമി ടോമി
മോഹം കൊണ്ടാൽ ഇന്നേതുപെണ്ണും പൂച്ചയെപ്പോലെ
പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചുവറ്റിയ്ക്കും (2)
മിഴികളിൽ നാണം മൊഴികളിൽ നാണമിതാകവേ നാണം
അന്നനടയിലും നാണം നിലയിലും നാണമിതടിമുടിയൊരുനാണം
പനിനീർനിലാവിൻ പൂമഴ
അനുരാഗലോലയാമിനീ
ഇരുഹൃദയം നിറയും നിറയും നിമിഷം
(മോഹം കൊണ്ടാൽ - കുടിച്ചുവറ്റിയ്ക്കും)
(മിഴികളിൽ നാണം - അടിമുടിയൊരു നാണം)
ഞാനില്ലാ ഇല്ലാ ഇല്ലാ എന്നൊരു നാട്യം കാണിയ്ക്കും
ഇനി കൂടെപ്പോരൂ പോരൂ നിയെന്നിഷ്ടം ഭാവിയ്ക്കും
നീയെന്റെ കിനാവെന്നെന്റെ കുറുമ്പെന്നെല്ലാം കൊഞ്ചിയ്ക്കും
കൊതികൂടി കൂടിക്കൂടിട്ടവളെ കൂടെ നടത്തിയ്ക്കും
മധുരം തിരുമധുരം പോരാ
മധുവിധുവിനു മധുരം പോരാ
ഒന്നിനിയൊരു ഗാനം പാടാം ഞാൻ
ഈ ഹൃദയം നിറയും ഗാനം
(മോഹം കൊണ്ടാൽ - കുടിച്ചുവറ്റിയ്ക്കും)
(മിഴികളിൽ നാണം - അടിമുടിയൊരു നാണം)
ഞാനെല്ലാം എല്ലാമെല്ലാമെന്നൊരു തോന്നൽ തോന്നിയ്ക്കും
ഞാൻ പോരാം പോരാ പോരാമെന്നൊരു പൂത്തിരി കത്തിയ്ക്കും
നീ എന്നവളെന്നും നല്ലവളെന്നും പുന്നാരം ചൊല്ലും
അവനവളോടവളോടവളോടലിയും സ്നേഹനിലാവാകും
എവിടേ നീ എവിടേ കരളേ
നീയെവിടെൻ കവിതേ പറയൂ
നീയെഴുതിയ ഗാനം പാടാമോ
നിൻ ഹൃദയം കവിയും ഗാനം
മോഹം കൊണ്ടാൽ ഇന്നേതൊരാളും പൂച്ചയെപ്പോലെ
പതിയെപ്പതിയേ അത് പാൽപ്പാത്രം കുടിച്ചു വറ്റിയ്ക്കും
(പനിനീർനിലാവിൻ - നിമിഷം)
(മോഹം കൊണ്ടാൽ - കുടിച്ചുവറ്റിയ്ക്കും (3)
*********************
No comments:
Post a Comment