ചിത്രം :ചൈനാ ടൌൺ
വര്‍ഷം: 2011
സംവിധാനം: റാഫി മെക്കാർട്ടിൻ
കഥ/തിരക്കഥ/സംഭാഷണം: റാഫി മെക്കാർട്ടിൻ
ഛായാഗ്രഹണം: അഴകപ്പൻ
ബാനർ: ആശിർവാദ് സിനിമാസ്
നിർമ്മാണം: ആന്റണി പെരുമ്പാവൂർ
സംഗീതം: ജാസി ഗിഫ്റ്റ്
വരികൾ: അനിൽ പനച്ചൂരാൻ
ചിത്രസംയോജനം: ഡോൺമാക്സ്
കലാസംവിധാനം: ബോബന്‍
( 1 )
ഗാനം: ആരാണ് കൂട്ട് നേരായ കൂട്ട്....
ചിത്രം :ചൈനാ ടൌൺ
സംഗീതം: ജാസി ഗിഫ്റ്റ്
വരികൾ: അനിൽ പനച്ചൂരാൻ
ആലാപനം: കാവാലം ശ്രീകുമാർ
ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ തേരാളി കൂട്ട്
ചങ്കിനു കൂട്ടായ് സങ്കടം വന്നാൽ
മുന്തിരിച്ചാറ് നല്ലൊരു കൂട്ട്
മുന്തിരിച്ചാറിലും സങ്കടം വന്നാൽ
നമ്മളല്ലേടാ നല്ലൊരു കൂട്ട്
ദേഹത്തിനെന്നും ദേഹിയേ കൂട്ട്
ആ മോഹത്തിനെന്നും സ്വപ്നങ്ങൾ കൂട്ട്
സ്നേഹത്തിനെന്നും സ്നേഹമേ കൂട്ട്
ജീവിതത്തിന്റെ വീഥിയിലെല്ലാം
കൈ കൊരുത്തു നടന്നോരു കൂട്ട്
ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ തേരാളി കൂട്ട്
ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ തേരാളി കൂട്ട്
****************************
( 2 )
ഗാനം: അരികെനിന്നാലും....
ചിത്രം :ചൈനാ ടൌൺ
സംഗീതം: ജാസി ഗിഫ്റ്റ്
വരികൾ: അനിൽ പനച്ചൂരാൻ
ആലാപനം: എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
ഉം.. ഉം... ആഹഹാ ആഹഹാ ആഹാ....
ആഹഹാഹാഹാ....
അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെയൊരുവാക്കിൽ പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചിൽനിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാമെന്നുമേ
അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെയൊരുവാക്കിൽ പറയുവാനാവുമോ
കൺകളിൽ കൈതൊടും പുതുനക്ഷത്രമോ
സൗരഭം വിതറിടും മധുവാസന്തമോ
ഇരുമാനസങ്ങളേ ചേർത്തിടും
ഒരു നേർത്ത തന്തുവാണോ
നറുചിപ്പിതന്നിൽ നിറയുന്നതാം
അമൃതിന്റെ ആഴിയാണോ
സ്നേഹമെന്തെന്നു തേടി നാമെന്നുമേ
അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെയൊരുവാക്കിൽ പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചിൽനിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാമെന്നുമേ
തിങ്കളിൻ തോപ്പിലേ കലമാൻപേടയോ
മുന്നിലേ മരുവിലേ ഇളനീർപ്പന്തലോ
മണിമിന്നൽ പോലെ ഒളിമിന്നിടും
ഒരു മായ മാത്രമാണോ
അതു വാക്കിലൂടെ ഉരിയാടുവാൻ
കഴിയാത്ത ഭാവമാണോ
സ്നേഹമെന്തെന്നു തേടി നാമെന്നുമേ
അരികെനിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെയൊരുവാക്കിൽ പറയുവാനാവുമോ
താനെ വന്നു നിറയുന്നതോ
നെഞ്ചിൽനിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാമെന്നുമേ
ലലല ലാലാലാ ലാലലാ ഉം... ഹും... ഹും....
ഉം... ഹും... ഹും.... ഉം... ഹും... ഹും....
****************************
( 3 )
ഗാനം: ഇന്നു പെണ്ണിന്ന് ....
ചിത്രം :ചൈനാ ടൌൺ
സംഗീതം: ജാസി ഗിഫ്റ്റ്
വരികൾ: അനിൽ പനച്ചൂരാൻ
ആലാപനം: അഫ്സൽ , ജാസി ഗിഫ്റ്റ് ,രഞ്ജിത്ത് ,റിജിയ
ഇന്ന് പെണ്ണിന്ന് സിന്ദൂരനാള്
മനസ്സെല്ലാം വിളമ്പുന്ന നാള്
ചമഞ്ഞെല്ലാരും ചേരുന്ന നാള്
നിറഞ്ഞുല്ലാസപ്പൂവിന്റെ ഉള്ളാകെത്തുള്ളിത്തുള്ളി
കണ്ണിന് മയ്യെട് മിന്നെട് പൊന്നെട് ചെപ്പടി ചിങ്കാരീ
പട്ടൊരു മുറമെട് അത്തറ് കുറെയെട് പുത്തൻ കോടിയുട്
മനമൊത്തൊരു പരുവയലെത്തിമുളക്കണ്ടേ
അരിയമൃദുവേളയിൽ ഹൃദയമുണരുന്നിതാ
അരിയമൃദുവേളയിൽ ഹൃദയമുണരുന്നിതാ
(ഇന്ന് പെണ്ണിന്ന് - ഹൃദയമുണരുന്നിതാ)
മഞ്ചാടിക്കുന്നത്തെങ്ങോ മൈലാടും നേരത്തല്ലോ
മണവാട്ടിപ്പെണ്ണിൻ നാണം ചിരിയായ്
തിരിതാഴും മേഘക്കൂട്ടിൽ വിരലാടും കാറ്റിൻ ചുണ്ടിൽ
കറുകപ്പൂവയലിലെ കുളിര്
ഒരു നൂറുകനവിൻ ലാളനം അനുരാഗ മേളനം
ഒഴുകാത്ത നനവിൻ ഓളമായി ആർദ്രമാം വരം
മോഹമന്ദാരം താനേ പൂവിട്ടൂ
മഴപുരണ്ട മാകന്ദം താനേ ചാലിട്ടു
ആഴിത്തിരയിൽ സാന്ദ്രമലിയും
രാഗത്തീരത്താരോ ഈണം മീട്ടുന്നൂ.... മധുരം
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
(ഇന്ന് പെണ്ണിന്ന് - ഉള്ളാകെത്തുള്ളിത്തുള്ളി)
എന്നാരും സ്വപ്നം കാണാം ചെന്താരച്ചന്തം കാണാം
സിന്ദൂരം തുടിയ്ക്കുന്ന മുകില്
നെഞ്ചോരം ചായാമല്ലോ സഞ്ചാരം ഒന്നിച്ചല്ലോ
നിൻ ചാരേ തഞ്ചിക്കൊഞ്ചും നിഴല്
മഴചാഞ്ഞുകിനിയും വേളയിൽ
കുടനേർന്നു നീ വരൂ
മറയാത്ത മഴവിൽ ജാലമായ്
നിറമാർന്നു നീ വരൂ
നേടും സല്ലാപം നേടും സന്തോഷം
മനമിയെന്ന സംഗീതം ഓരോ പൂക്കാലം
ആഴിത്തിരയിൽ സാന്ദ്രമലിയും
രാഗത്തീരത്താരോ ഈണം മീട്ടുന്നൂ.... മധുരം
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
(ഇന്ന് പെണ്ണിന്ന് - ഹൃദയമുണരുന്നിതാ)
****************************
( 4 )
ഗാനം: മോഹപ്പട്ടം നൂലുംപൊട്ടി ....
ചിത്രം :ചൈനാ ടൌൺ
സംഗീതം: ജാസി ഗിഫ്റ്റ്
വരികൾ: അനിൽ പനച്ചൂരാൻ
ആലാപനം: അഫ്സൽ, ജാസി ഗിഫ്റ്റ് ,രഞ്ജിത്ത് ,റിജിയ
മോഹപ്പട്ടം നൂലുംപൊട്ടി നെഞ്ചംവിട്ട് പാറിപ്പറന്നേ
മേഘക്കൂട്ടം മേലേക്കെട്ടും കോട്ടക്കെട്ടും ചാരേച്ചെല്ലുന്നേ
നോട്ടംവെച്ചു മാടപ്പെട്ടി തട്ടിപ്പൂട്ടി കയ്യിൽ വെക്കണ്ടേ
ഹേയ്, നോട്ടം തെറ്റി പെട്ടീലുള്ള പൊ്ന്നുംകട്ടി താഴെപ്പോവല്ലേ
ആരുതരുമാ മായാ
മേടയുടെ താക്കോല്
രാത്രികളിലാകാശം
വാണിടുമൊരാക്കോല്
ഹേ താളക്കാറ്റിൻ കയ്യിൽ കൈതാളം തുള്ളിതുള്ളി
ഹേയ് അച്ചുവിട്ട
മോഹപ്പട്ടം നൂലുംപൊട്ടി നെഞ്ചംവിട്ട് പാറിപ്പറന്നേ
നോട്ടം തെറ്റി പെട്ടീലുള്ള പൊ്ന്നുംകട്ടി താഴെപ്പോവല്ലേ
മേടയിലെ നൂൽപ്പാലമത് പിഴയ്ക്കാതെ കടക്കണ്ടയോ
താഴെയൊരു കോണിലുള്ള നിലവറപ്പൂട്ട് തുറക്കണ്ടയോ
കീഴറ തറുന്നാലോ നൂറുപറ വൈഢൂര്യം
കീശയിലണഞ്ഞാലോ ജീവിതമൊരാഘോഷം
താനേ ശനിയൊഴിവായാൽ തലമീതെ വരകൾ ശരിയായാൽ
വീറായ് എഴുതി വേഗം ഈ ഭൂഗോളം വിലയ്ക്കെടുക്കാം
മോഹപ്പട്ടം നൂലുംപൊട്ടി നെഞ്ചംവിട്ട് പാറിപ്പറന്നേ
നോട്ടം തെറ്റി പെട്ടീലുള്ള പൊ്ന്നുംകട്ടി താഴെപ്പോവല്ലേ
മേടയുടെ മേൽത്തട്ടിലൊരു കൊടിക്കൂറ പറത്തണ്ടയോ
വെൺപകല് നാടുവാഴിയുടെ തലപ്പാവ് ധരിക്കണ്ടയോ
ആര് തടയാനാണേ നാം കനവ് കണ്ടാല്
എന്തു രസമായേനേ നേരിലത് വന്നാല്
ഉന്നം ഒരു ഹരമായാൽ അതു നേടാം ഒരുമ ബലമായാൽ
വേണം ഉശിരുവേണം ഉലകപ്പാടെ പിടിച്ചടക്കാൻ
മോഹപ്പട്ടം നൂലുംപൊട്ടി നെഞ്ചംവിട്ട് പാറിപ്പറന്നേ
മേഘക്കൂട്ടം മേലേക്കെട്ടും കോട്ടക്കെട്ടും ചാരേച്ചെല്ലുന്നേ
നോട്ടംവെച്ചു മാടപ്പെട്ടി തട്ടിപ്പൂട്ടി കയ്യിൽ വെക്കണ്ടേ
ഹേയ്, നോട്ടം തെറ്റി പെട്ടീലുള്ള പൊ്ന്നുംകട്ടി താഴെപ്പോവല്ലേ
ആരുതരുമാ മായാ
മേടയുടെ താക്കോല്
രാത്രികളിലാകാശം
വാണിടുമൊരാക്കോല്
ഹേ താളക്കാറ്റിൻ കയ്യിൽ കൈതാളം തുള്ളിതുള്ളി
ഹേയ് അച്ചുവിട്ട
മോഹപ്പട്ടം നൂലുംപൊട്ടി നെഞ്ചംവിട്ട് പാറിപ്പറന്നേ
നോട്ടം തെറ്റി പെട്ടീലുള്ള പൊ്ന്നുംകട്ടി താഴെപ്പോവല്ലേ
**********************
No comments:
Post a Comment