( 1 )
ചിത്രം : ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
വര്‍ഷം: 1997
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്
ആ...ആ...ആ..ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ (2)
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര ...)
ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2)
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍
ജന്മം സഫലം തന്നെ
ആ..ആ.ആ. (ഇത്ര..)
എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2)
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ആ..ആ..ആ.. ( ഇത്ര..)
************************************
( 2 )
ചിത്രം : ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
വര്‍ഷം: 1997
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ് ,കെ എസ് ചിത്ര
വാതിൽ തുറക്കൂ നീ കാലമേ
കണ്ടൊട്ടെ സ്നേഹ സ്വരൂപനെ
കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
പ്രാർഥിച്ച യേശു മഹെശനെ ( വാതിൽ..)
അബ്രഹാം പുത്രനാം ഇസ് ഹാക്കിൻ
വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻ പൂവേ
കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ
കടലിനു മീതേ നടന്നവനേ (വാതിൽ..)
മരണ സമയത്തെൻ മെയ് തളർന്നീടുംപ്പോൾ
അരികിൽ നീ വന്നണയേണമേ (2)
തൃക്കൈകളാലെന്റെ ജീവനെ ടുത്തു നീ
രൂഹായിൽ കദിശയിൽ യിൽ ചേർക്കേണമേ ( വാതിൽ..)
************************************
( 3 )
ചിത്രം : ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
വര്‍ഷം: 1997
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ എസ് ചിത്ര
മറന്നോ നീ നിലാവിൽ നമ്മളാദ്യം കണ്ടൊരാ രാത്രി (2)
കലാലോലം കടാക്ഷങ്ങൾ
മനസ്സിൽ കൊണ്ടൊരാ രാത്രി (2) [ മറന്നോ..]
പ്രിയാ നിൻ ഹാസ കൌമുദിയിൽ
പ്രശോഭിതം എന്റെ സ്മൃതി നാളം (2)
സദാ പൊരിയുന്ന ചിന്തയിൽ നീ
മനം കുളിരുന്ന കുഞ്ഞോളം (2) (മറന്നോ...)
എരിഞ്ഞൂ മൂകവേദനയിൽ
പ്രഭാമയം എന്റെ ഹർഷങ്ങൾ (2)
വ്യഥാ പരിശൂന്യ നിമിഷങ്ങൾ
സുധാരസ രമ്യ യാമങ്ങൾ (2) { മറന്നോ..}
************************************
( 4 )
ചിത്രം : ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
വര്‍ഷം: 1997
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്
മാമവ മാധവ മധുമാഥീ
ഗീതാമധുരസുധാവാദീ
(മാമവ..)
കോമളപിഞ്ജവിലോലം കേശം
ശ്യാമമനോഹര ഘനസങ്കാശം [കോമള]
നിര്‍ജ്ജിത ഭുവന സുമോഹനഹാസം
വന്ദേ ശ്രിതജനപാലകമനിശം
വരകേദാരം ഗോപീജാരം
നമാമി ദാമോദരം ശ്രീധരം [വരകേദാരം]
(മാമവ...)
നതമുനിനികരം നന്ദകിശോരം
വിശ്വാധാരം ധൃതസുമഹാരം [നതമുനി]
കലുഷവിദൂരം യദുകുലഹീരം
വന്ദേ സതതം ഹത! ചാണൂരം
വരകേദാരം ഗോപീജാരം
നമാമി ദാമോദരം ശ്രീധരം [വരകേദാരം]
മാമവ മാധവ സനിധ നിധമ ഗരിസ മാമവ മാധവ
നിസ ഗരി സസ നിനി ധമ ഗമ പമാഗരിസ മാമവ മാധവ
നിസഗരിസ ഗമനിധമ ഗമനിനി സഗരിഗമാ ഗരിസനിധനിധമധനി
സനി സഗരിഗാ മനിധനി, മാമവ മാധവ
നിനി സാ സാ സാ സസനിനിസസസാസ നിസഗരിസ
നിസഗമഗരിസനി,ധാമഗമ നിധാമനിനി
ഗരിസനി രിസനിധ രിസനിധ സനിധമ
ഗരിഗരിസനി രിസരിസനിധ
ഗരിസനി രിസനിധ
ഗരി സനിധ രിസ നിധമ ഗമ ഗരിസ
മാമവ മാധവ മധുമാഥീ...
************************************
( 5 )
ചിത്രം : ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
വര്‍ഷം: 1997
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്
മാമവ മാധവ
മധുമാഥീ
ഗീതാമധുരസുധാവാദീ
(മാമവ..)
കോമളപിഞ്ജവിലോലം
കേശം
ശ്യാമമനോഹര ഘനസങ്കാശം
നിർജ്ജിത ഭുവന സുമോഹനഹാസം
വന്ദേ
ശ്രിതജനപാലകമനിശം
വരകേദാരം ഗോപീജാരം
നമാമി ദാമോദരം
ശ്രീധരം
(മാമവ...)
നതമുനിനികരം നന്ദകിശോരം
വിശ്വാധാരം
ധൃതസുമഹാരം
കലുഷവിദൂരം യദുകുലഹീരം
വന്ദേ സതതം ഹത! ചാണൂരം
വരകേദാരം
ഗോപീജാരം
നമാമി ദാമോദരം ശ്രീധരം
(മാമവ...)
************************************
( 6 )
ചിത്രം : ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
വര്‍ഷം: 1997
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജി മാർക്കോസ്
അനാദിഗായകൻ പാടുന്നൂ
അറിവിൻ മുറിവുള്ള
മാനസത്തിൽ
അമ്പലനടയിലെ ആലിലയിൽ
(അനാദി...)
ആ ഗാനകലയുടെ
അലയൊലികൾ
അനുഭൂതികൾതൻ ഉതിർമണികൾ
ആത്മാവിൻ തന്ത്രിയിൽ
ആവാഹിച്ചെടുത്തു
ഗായകൻ ഞങ്ങൾ സ്വരമാല കോർത്തു
സരിഗരി സരിസനി പനിസരി
ഗമപധ
പധനിധ പധപമ ഗമപധ നിസരിഗ
രിരിനിനി സസരിരി സരിസനി
സസധധ നിനിസസ
നിസനിധ
പപധധ നിനിസസ മമപപ ധധനിനി
ഗഗമമ പപധധ രിരിഗഗ മമപപ
സരിഗമ രിഗമപ ഗമപധ
മപധനി പധനിസ ധനിസരിഗ
പവനചലന പദ
പതനലഹരിതൻ
പരമപരിണതിയിലൂടെ...
കദനമകലുമൊരു ലയസരാഗനദി
കവിത
മൊഴിയുമഴകോടെ...
നൃത്ത സിന്ധുമനിതപ്‌തവീചിയുടെ
നൃത്ത ബന്ധുരതയോടെ...
*************************************
( 7 )
ചിത്രം : ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
വര്‍ഷം: 1997
ഗാനരചയിതാവു്: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്
ചിരിച്ചെപ്പു കിലുക്കി വിളിച്ചെന്നെ-
യുണർത്തിയ
താമരക്കണ്ണാളേ
കരിമിഴിമുനകൊണ്ട് കവണക്കല്ലെ-
റിഞ്ഞെന്നെ കറക്കിയ
പെണ്ണാളേ
(ചിരി...)
ചെറിയ പെരുന്നാൾപ്പിറപോലെ
കവിളില് റങ്കുള്ള
പെണ്ണാളേ
ഓരോ ദിനവും വളർന്നു നീയൊരു
പതിനാലാം രാവായ് - ഒരു
പതിനാലാം
രാവായ്....
തനതിന്ത തനതിന്ത
തനതനതിന്ത തെന്തിന്നോ
തനതനതിന്ത
തനതനതിന്ത
തനതനതിന്ത താനിന്നോ
(ചിരി...)
എന്റെ കിനാവിൻ
മുന്തിരിനീരായ്
മനസ്സിന്റെ പന്തലിൽ വന്നവളേ
മോഹത്തിന്റെ മലർത്തോപ്പിൽ
നീ
മധുരത്തേൻപൂവായ് - ഒരു
മധുരത്തേൻപൂവായ്...
തനതിന്ത തനതിന്ത
തനതനതിന്ത തെന്തിന്നോ
തനതനതിന്ത തനതനതിന്ത
തനതനതിന്ത
താനിന്നോ
(ചിരി...)
************************************
No comments:
Post a Comment