ചിത്രം : പാഥേയം
സംവിധാനം: ഭരതൻ
വര്‍ഷം: 1993
സംഗീതം: ബോംബെ രവി
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗായകർ: കെ ജെ യേശുദാസ്
കഥ: ലോഹിതദാസ്
തിരക്കഥ: ലോഹിതദാസ്
സംഭാഷണം: ലോഹിതദാസ്
ഛായാഗ്രഹണം: മധു അമ്പാട്ട്
ബാനർ: മിനുഗോപി മൂവിആർട്സ്
നിർമ്മാണം: ഭരത് ഗോപി ,ജി ജയകുമാർ
ചിത്രസംയോജനം: ബി ലെനിൻ,വി ടി വിജയൻ
( 1 )
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ (2)
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം ( ചന്ദ്രകാന്തം...)
ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി (2)
മഴവിൽ തംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ് (2)
പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)
കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ
വാസന്ത നീരാളം നീയണിഞ്ഞു (2)
മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ
കാനന ശ്രീയായ് തുളുമ്പി വീണു (2)
അംബരം ചുറ്റും വലതു വെയ്ക്കാം
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)
*************************************
( 2 )
ചിത്രം : പാഥേയം
സംവിധാനം: ഭരതൻ
വര്‍ഷം: 1993
സംഗീതം: ബോംബെ രവി
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗായകർ: കെ ജെ യേശുദാസ്
അന്ധകാരം......
അനാഥദുഃഖം മൂടിനിൽക്കും
ശൂന്യത
അന്ധകാരം - മർദ്ദനങ്ങളിൽ
അടിമവർഗ്ഗം അഴിഞ്ഞുവീഴും
യാതന
അന്ധകാരം... അന്ധകാരം...
അമ്മതൻ നെഞ്ചിൻ നെരുപ്പോടിൽ
നിന്നും
പന്തം കൊളുത്തിപ്പിറന്നവനാണു ഞാൻ
ഘനതിമിരപാളികൾ കീറിപ്പിളർന്നു
കൊണ്ടൊരു-
താളവട്ടം പിടിക്കുവാൻ വന്നു ഞാൻ
സിരകളിൽ പ്രളയവും മിഴികളിൽ
ഗ്രീഷ്മവും
നടകളിൽ തീമഴയുമേൽക്കുവിൻ കൂട്ടരേ
അകനാക്കിലഗ്നിയുടെ
വാക്കിൻ വസന്തം
പൊരുതുന്ന മർത്ത്യന്റെ
പൊരുളായുയർത്തുവിൻ
നക്ഷത്രക്കോടികൾ നാഴികക്കല്ലുകൾ
സൂര്യനും
ചന്ദ്രനും കാവൽത്തിടമ്പുകൾ
കൈവിലങ്ങാദ്യം തെറിക്കട്ടെ, മായാത്ത
മോചന
സ്വപ്നം കുറിക്കട്ടെ മർത്ത്യൻ
ഉന്മാദനൃത്തം തുടങ്ങട്ടെ
ദിക്കുകൾ
മനുജന്റെ നെഞ്ചിൽ മുഴങ്ങട്ടെ ദുന്ദുഭി
ഇവനെ ബന്ധിക്കുക.
ഇവൻ (ന്യൂ)സ്യൂസിൻറെ നിഷേധി.
ഇവൻ അഥീനിയുടെ
കാമുകൻ.
ബന്ധനത്തിൽ പിടഞ്ഞുഴലും മർത്ത്യഹൃദയം
കീറുവാനായ്
കാളരാത്രിയിൽ വട്ടമിട്ടു പറന്നുവന്നൂ രാപ്പരുന്തുകൾ
രക്തദാഹം
തീർക്കുവാനായ് കൂട്ടമോടെ പറന്നുവന്നവ
ചിറകടിച്ചു കൊടുംകൊക്കുകൾ കരളിലാഴ്ത്തി
രാവുതോറും
ഹൃദയപുഷ്പം പുലരി തോറും തിരികെയവനിൽ പൂത്തു നിന്നു
ജീവരക്തം
സിരയിലൊഴുകി മിഴികളേന്തീ അഗ്നിനാളം
കഴുകനെ കൊണ്ടെൻറെ ഹൃദയം
മുറിക്കിലും
കഴുമരം നീർത്തിയെൻ മുതുകിൽ തളയ്ക്കിലും
ഒരു തുള്ളി
രക്തത്തിണർപ്പിൽ നിന്നായിരം
രക്തപുഷ്പങ്ങളുയിർത്തെഴുന്നേറ്റിടും
നീതിപീഠങ്ങളെ നിങ്ങൾക്കു മീതെയെൻ
പുലരാപ്പുലരി ചുവന്നുദിയ്‌ക്കും
*************************************
( 3 )
ചിത്രം : പാഥേയം
സംവിധാനം: ഭരതൻ
വര്‍ഷം: 1993
സംഗീതം: ബോംബെ രവി
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗായകർ: കെ ജെ യേശുദാസ്
ജ്വാലാമുഖികൾ തഴുകിയിറങ്ങീ
മാനസഗംഗാ രാഗം
ഇരു ഹൃദയങ്ങളിൽ ഇളകിയിരമ്പീ
കണ്ണീർക്കടലിൻ മൌനം (ജ്വാലാ...)
വിരഹം വിങ്ങിയ സന്ധ്യയിലകലെ
തിങ്കൽക്കലയുടേ നാളം(2)
നിത്യ തമസ്സിൻ നീല തിരയിൽ (2)
സൂര്യാസ്തമന വിഷാദം (ജ്വാലാ..)
അതിരഥനൂട്ടി വളർത്തിയുണർത്തീ
പുത്ര സ്നേഹ വസന്തം(2)
കർണ്ണനു സ്വന്തം പൈതൃകമായത് (2)
കുണ്ഡലവും കതിരോനും (ജ്വാലാ...)
*************************************
( 4 )
ചിത്രം : പാഥേയം
സംവിധാനം: ഭരതൻ
വര്‍ഷം: 1993
സംഗീതം: ബോംബെ രവി
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗായകർ: കെ ജെ യേശുദാസ് ,കെ എസ് ചിത്ര
ബന്ധുരേ...ബന്ധുരേ
രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം (2)
മന്ദാകിനിയിൽ അപ്സര നർത്തന മോഹന
രാഗ തരംഗങ്ങൾ
നിൻ മിഴിയിണയിൽ ഇതു വരെ ഞാൻ
കാണാത്ത മാസ്മര ലോകം ( രാസ...)
യുഗാന്തരങ്ങളിലൂടേ നാം
ഒഴുകുകയാണനുരാഗികളായി (2)
ഋതുസംക്രാന്തിയിലൂടെ നാം
തേടിയതാണീ നിമിഷങ്ങൾ
ഇന്നെൻ നിനവിനു മാധുര്യം
പകൽകിനാവിനു താളം (രാസ..)
ജീവിതോത്സവമായി എൻ
ശരകൂടങ്ങൾ പൂക്കളമായ് (2)
നെഞ്ചിലെ അഗ്നികണങ്ങൾ
മണിമന്ദാരത്തിലെ മധുകണമായ്
ഇന്നെൻ മൊഴിയിൽ നീഹാരം
കരളിൽ സ്വപ്നാരാമം (രാസ...)
*************************************
( 5 )
ചിത്രം : പാഥേയം
സംവിധാനം: ഭരതൻ
വര്‍ഷം: 1993
സംഗീതം: ബോംബെ രവി
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗായകർ: കെ ജെ യേശുദാസ്
പ്രപഞ്ചം സാക്ഷി സൂര്യ ചന്ദ്രന്മാർ സാക്ഷി
സപ്ത നഗരം സാക്ഷി അശ്രു സാഗരം സാക്ഷി
പറയാം ദു:ഖം നിറഞ്ഞൊഴുകും സീതായനം
പറയാം മുടങ്ങിയ പുത്രകാമേഷ്ടീ സത്യം
ശത്രുവാൽ വലം കണ്ണും മിത്രത്താൽ ഇടം കണ്ണും
ചൂഴ്ന്നു പോയൊരെൻ ദു:ഖം കേൾക്കുമോ മണിക്കുഞ്ഞേ
ദു:ഖം കേൾക്കുമോ മണിക്കുഞ്ഞേ
എങ്ങാനുമൊരു കുഞ്ഞിൻ പാദ നിസ്വനം കേട്ടാൽ
താലോലിച്ചണയ്ക്കുവാൻ നിന്നെ ഞാൻ കാതോർക്കയായ്
കൈ വള കിലുക്കത്തിൽ ഉൾക്കണ്ണൂ നിന്നെ കണ്ടു
ചേറിലെ ചെന്താമര പൂമൊട്ടിൽ നിന്നെ തൊട്ടു
തൂലിക തുമ്പത്തെന്നും നീയാണെൻ ജീവാക്ഷരം
എൻ വീണ വിതുമ്മുമ്പോൾ നിൻ മൌനം ആർദ്ര സ്വരം
ശത്രുവാണച്ഛൻ പക്ഷേ നിന്നെയീ ഹൃദയത്തിൽ
താലോലിച്ചുറക്കാതെ ഉറങ്ങീലൊരു രാവും
ദുഷ്ടനാണച്ഛൻ പക്ഷേ നിൻ മുഖശ്രീയിൽ മുങ്ങീ
മിഴികൾ തുളുമ്പാതെ ഉണർന്നില്ലൊരു നാളും
നിനക്കു നൽകാം കുഞ്ഞേ വിശുദ്ധ ദിഗംബരം
നെറ്റിയിൽ തൊടാം രക്ത സിന്ദൂരം സ്വപ്നം വ്യഥ
നിന്നെയൊന്നോർമ്മിക്കാതെ ഉണ്ടിട്ടില്ലിന്നേ വരെ
അച്ഛന്റെ ശിഷ്ടായുസ്സും നിനക്കായ് വർഷിക്കാം ഞാൻ
നൽകുകെൻ മകളേ നിന്റെ യാതനാ വിഷ പാത്രം
പോവുകെൻ കുഞ്ഞേ എന്നെയിവിടേ ത്യജിക്കുക
പാഥേയം ബലിച്ചോറായ് മണ്ണിതിൽ വർഷിക്കുക
ദണ്ഡകാക്ഷിയാം കണ്ണീർക്കടലിൽ കുളിക്കുക
പാപിയാണച്ഛൻ പക്ഷേ പിൻ വിളി വിളിക്കില്ല
കാണുവാൻ വയ്യെൻ മുത്തേ നിന്റെയീ ദു:ഖ ജ്വാല
നിന്റെയീ ദു:ഖ ജ്വാല
*************************************
( 6 )
ചിത്രം : പാഥേയം
സംവിധാനം: ഭരതൻ
വര്‍ഷം: 1993
സംഗീതം: ബോംബെ രവി
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗായകർ: കെ ജെ യേശുദാസ്
ഓം ഹരി ഓം - ഓം ഹരി ഓം
ഓം ഹരി ഓം - ഓം ഹരി ഓം
ഗണപതിഭഗവാനഭയംതരണം
വേൽമുരുകൻ തുണയരുളേണം
മൂകാംബികയെൻ
സ്വരപല്ലവിയിൽ
ബ്രഹ്മലയം പകരേണം....
(ഗണപതി...)
പുണ്യപാപച്ചുമടുകളോടെ
ജീവിതമാമലയേറുമ്പോൾ
സൃഷ്‌ടിസ്ഥിതിലയകാരണനാമെൻ
ദേവപദങ്ങളിലണയുമ്പോൾ
സഹസ്രകോടി ദൈവവരങ്ങൾ
അടിയന്നുള്ളിലുയർത്തേണം
ഹരിഹരനന്ദനനേ
അടിയനു കർമ്മബലം തരണം
ശബ്‌ദബ്രഹ്മപരാത്പരരൂപാ
നിൻ നാമം
ശരണം....
(ഗണപതി...)
മത്സ്യകൂർമ്മവരാഹാദികളാം
ദശാവതാരമണിഞ്ഞവനേ
ആത്മത്രാണപരായണനായെൻ
താപത്രയവും തീർപ്പനേ...
ത്രിമൂർത്തിമൂലപ്രകൃതിവരങ്ങൾ
മാമകഹൃത്തിലുണർത്തേണം
പവനപുരാധിപതേ കൃഷ്ണാ
ഭാഗവതപ്രിയനേ...
കലിമലമഖിലവുമകലാൻ
നിൻതിരുനാമം പാടുന്നേൻ
(ഗണപതി...)
****************************************
No comments:
Post a Comment