( 1 )
ചിത്രം : ഗസൽ
വര്‍ഷം: 1993
ഗാനരചയിതാവു് : യൂസഫലി കേച്ചേരി
സംഗീതം : ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ് ,കെ എസ് ചിത്ര
വടക്കുനിന്നു പാറിവന്ന വാനമ്പാടി
കൂടൊരുക്കി കാത്തിരിപ്പൂ
നിന്നെയു തേടി
വടക്കുനിന്നു പാറിവന്ന വാനമ്പാടി
തെക്കുനിന്നൊരാരോമൽ ഖൽബു
നേടി
(വടക്കുനിന്ന്...)
നിൻ ചൊടിയിൽ പിറന്നത് ശൗവ്വാൽ
മാസം
നിൻ മുടിയിൽ അസർമുല്ലപ്പൂവിൻ വാസം
നിൻ മിഴിയിൽ പ്രേമത്തിൽ
പൂത്ത കിനാവ്
നിൻ ചിരിയിൽ മൊഞ്ചുള്ള
കനകനിലാവ്
(വടക്കുനിന്ന്...)
നീയരികിൽ പാറിവന്ന നാളു
തുടങ്ങി
നിൻ ഗസലിൽ എൻ മനസ്സിൻ ദഫു മുഴങ്ങി
മെഹബൂബിൻ മാറിൽ
മുഖംചായ്‌ച്ചു മയങ്ങി
ജന്നത്തുൽഫിർദൗസും കണ്ടു
മടങ്ങി
(വടക്കുനിന്ന്...)
*****************************************
( 2 )
ചിത്രം : ഗസൽ
വര്‍ഷം: 1993
ഗാനരചയിതാവു് : യൂസഫലി കേച്ചേരി
സംഗീതം : ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ് ,കെ എസ് ചിത്ര
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ (2)
ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം
നദീതീരവും രാത്രിയും പൂനിലാവും
വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ (2)
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഇളം തെന്നൽ മീട്ടും സിത്താറിന്റെ ഈണം
മുഴങ്ങുന്നു ബീവി മതീ നിന്റെ നാണം (2)
പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു മുന്നിൽ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിനക്കായി ഞാനും എനിക്കായി നീയും (2)
ഒരേ ബെയ്ത്ത് പാടാം പ്രിയാമം വരെയും
പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു നെഞ്ചിൽ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
*****************************************
( 3 )
ചിത്രം : ഗസൽ
വര്‍ഷം: 1993
ഗാനരചയിതാവു് : യൂസഫലി കേച്ചേരി
സംഗീതം : ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ് , മിന്മിനി
ഏഴാം ബഹറിന്റെ അക്കരെ നിന്നൊരു
കസ്‌തൂരിമണമുള്ള കാറ്റ് -
കാറ്റ് കാറ്റ് കാറ്റ്
തങ്ങളുപ്പാപ്പാന്റെ വിരലില് മിന്നണ
മോതിരക്കല്ലിന്റെ
റങ്ക് - റങ്ക് റങ്ക് റങ്ക്
പത്തിരിവട്ടത്തിൽ മാനത്ത് ലങ്കണ
പതിനാലാം
രാവിന്റെ മൊഞ്ച്
മൊഞ്ച്... മൊഞ്ച്... മൊഞ്ച്...
ആരു നീ വിണ്മകളേ
പേരു ചൊല്ലാമോ
ഊരില്ല... പേരില്ല...
ഒഴുകും രാഗം ഞാൻ
(ആരു
നീ...)
ഷംസും കമറും കണ്ണിലൊതുക്കി
ഭൂമിയിലിറങ്ങിയതെന്തിനു നീ
നിന്നെപ്പോലൊരു സുന്ദരമാരനെ
വിണ്ണിലെങ്ങും കണ്ടില്ല...
(ആരു
നീ...)
നിസരിപ്പൊന്നിൻ പത്തരമാറ്റും
മേനിയിലൊതുക്കിയതെങ്ങിനെ നീ
രാജകുമാരാ നിൻ പുഞ്ചിരിയെൻ
മെയ്യിലിണക്കി സീനത്ത്...
(ആരു
നീ...)
*****************************************
( 4 )
ചിത്രം : ഗസൽ
വര്‍ഷം: 1993
ഗാനരചയിതാവു് : യൂസഫലി കേച്ചേരി
സംഗീതം : ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ്
അതിരുകളറിയാത്ത പക്ഷി മോഹപക്ഷി (2)
അകലങ്ങളിൽ പാറിയെത്തുന്നു നീ
അരുതാത്തതെന്തെല്ലാം കൊത്തുന്നു നീ (അതിരു..)
ആദിയുമന്തവും ഇല്ലാത്ത പാതയിൽ
സുഖ ദു:ഖചുമടുകളേന്തി (2)
തുടരുന്ന സഫറിന്നു നീയേകനല്ലാതെ
തുണയാരു ദുനിയാവിൽ അള്ളാ..
ലാ ഹൌലാ അള്ളാ യാ മൌലാ (2) അതിരു...)
പാപവും പുണ്യവും വേർതിരിച്ചീടുന്ന
............ചേരുന്ന നാളിൽ
പൊരിയും മനസ്സിലെ ചെന്തീ കനലിൽ
കുളിരായ് നീ മാത്രം അള്ളാ (2)
ലാ ഹൌലാ അള്ളാ യാ മൌലാ (2) അതിരു...)
*****************************************
( 5 )
ചിത്രം : ഗസൽ
വര്‍ഷം: 1993
ഗാനരചയിതാവു് : യൂസഫലി കേച്ചേരി
സംഗീതം : ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ് , കെ എസ് ചിത്ര
കരയും തിരയും മലരും വണ്ടും
മുകരുന്ന തേനാണ് മുഹബ്ബത്ത്
ജീവജാലങ്ങളെ ഇണകളായ്
സൃഷ്ടിച്ച ജല്ലജലാലിന്റെ ഹിക്‍മത്ത്
*****************************************
( 6 )
ചിത്രം : ഗസൽ
വര്‍ഷം: 1993
ഗാനരചയിതാവു് : യൂസഫലി കേച്ചേരി
സംഗീതം : ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ്
മേരേ ലബോം പേ തേരാ ഹി ഫസാനാ ഹേ
ദില്‍ മേം ഹേ ജാനം മൊഹബ്ബത് തേരി (2)
ഡൂബാ ഹും ഹര്‍ദം ഖയാലോം മേം തേരേ ഹി
ആംഖോം മേം രഹ്തി ഹേ സൂരത് തേരി (2) [മേരെ ലബോം പേ]
മേരേ മുകാബില്‍ തോ അഗര്‍ കോയി രഖ് ഭി ദേ
ദുനിയാ കി സബ് ദൗലതേം
രഖ് ഭി ദേ ദുനിയാ കി സബ് ദൗലതേം (2)
തേരേലിയേ തോ മേ ഠുക് രാവൂംഗാ
ദില്‍ ഭര്‍ കൈസീ ഭി ഹോ ന്യാമ്തേം
ദില്‍ ഭര്‍ കൈസീ ഭി ഹോ ന്യാമ്തേം
ആ.............
മേരാ തോ സബ് കുച്ഛ് സനം എക് തൂ ഹി ഹേ
ദില്‍ പേ ഹേ മേരേ ഹുകൂമത് തേരി
മേ നേ തുഝേ ചാഹാ
മേ നേ തുഝേ പൂജാ
അന്‍ജാം കി നാ ഫിക് ര്‍
മുഝ്കോ അന്‍ജാം കി നാ ഫിക് ര്‍ (2)
ദുശ്‌മന്‍ ബനേ ചാഹേ സാരാ സമാനാ ഭി
മുഝ്കോ നഹി കോയി ഡര്‍
അബ് ഹേ മുഝ്കോ നഹി കോയി ഡര്‍
ആ........
തക്‍ദീര്‍ മേരി സവര്‍ ജായേ ജാനേജാ
മുഝ്പേ അഗര്‍ ഹോ ഇനായത് തേരി
ഡൂബാ ഹും ഹര്‍ദം ഖയാലോം മേം തേരേ ഹി
ആംഖോം മേം രഹ്തി ഹേ സൂരത് തേരി
മേരേ ലബോം പേ തേരാ ഹി ഫസാനാ ഹേ
ദില്‍ മേം ഹേ ജാനം മൊഹബ്ബത് തേരി
*****************************************
( 7 )
ചിത്രം : ഗസൽ
വര്‍ഷം: 1993
ഗാനരചയിതാവു് : യൂസഫലി കേച്ചേരി
സംഗീതം : ബോംബെ രവി
ആലാപനം: കെ എസ് ചിത്ര
സംഗീതമേ നിന്റെ ദിവ്യ സൌഭാഗ്യത്തിൻ
സന്ദേശമായ് ഞാനുണർന്നുവെങ്കിൽ (2)
ആയിരുൾ മൂടിയ മാനസ സാനുവിൽ
പാൽക്കതിരായ് പടർന്നുവെങ്കിൽ (2) (സംഗീത...)
നിത്യ ദു:ഖത്തിൻ കയങ്ങളിൽ പൂവിടും
നീർമലരായെങ്കിൽ ഞാനൊരു നീർമലരായെങ്കിൽ (2)
കൊഞ്ചുന്ന പൈതലിൻ ചെഞ്ചുണ്ടിലൂറുന്ന
ശിഞ്ജിതമായെങ്കിൽ ഞാനൊരു ശിഞ്ജിതമായെങ്കിൽ
ആ....ആ...ആ..( സംഗീതമെ..)
പൊള്ളുന്ന വേനലിൽ നീറും മനസ്സിന്
തേന്മാരിയായെങ്കിൽ ഞാനൊരു തേൻ മാരിയായെങ്കിൽ (2)
വിണ്ണിന്റെ കലയായ് പിറന്ന ഞാൻനാളത്തെ
പൌർണ്ണമിയായെങ്കിൽ ഞാനൊരു പൌർണ്ണമിയായെങ്കിൽ
ആ..ആ...ആ.. ( സംഗീതമേ..)
********************************************
( 8 )
ചിത്രം : ഗസൽ
വര്‍ഷം: 1993
ഗാനരചയിതാവു് : യൂസഫലി കേച്ചേരി
സംഗീതം : ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ് ,കെ എസ് ചിത്ര
ആ..ആ..ആ...ആ...
ഇനിയുമുണ്ടൊരു ജന്മമെങ്കിൽ
എനിക്കു നീ ഇണയാകണം (2)
നിന്റെ മിഴിയിലെ നീലവാനം
നിത്യ താരകയാകണം (2) [ഇനിയു...]
വീണ്ടുമിന്നു വിടർന്നു നിന്നു
വീണടിഞ്ഞ കിനാവുകൾ (2)
പ്രേമമധുരിമയേന്തി നിന്നു
പ്രാണവനിയിലെ മലരുകൾ ആ..ആ..ആ..ആ.(ഇനിയു...)
ആ..ആ..ആ..ആ.ആ.ആ.
വീണുകിട്ടിയ മോഹമുത്തിനെ
കൈ വിടില്ലൊരു നാളിലും (2)
നിന്റെ സ്നേഹച്ചിപ്പിയിൽ ഞാൻ
ചേർന്നലിഞ്ഞു മയങ്ങിടും ആ..ആ..ആ.ആ..ആ..(ഇനിയും...)
*****************************************
( 9 )
ചിത്രം : ഗസൽ
വര്‍ഷം: 1993
ഗാനരചയിതാവു് : യൂസഫലി കേച്ചേരി
സംഗീതം : ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ് ,കെ എസ് ചിത്ര
ഇന്നെന്റെ ഖൽബിലെ ചെന്നിണം കൊണ്ടൊരു
മംഗല്യമൈലാഞ്ചി
നിനക്കായ് മംഗല്യമൈലാഞ്ചി
അവസാന ദിക്ക്റും ചൊല്ലി
ഞാനിന്നെന്റെ
അരുമക്കിനാക്കളെ ഖബറടക്കാം (അരുമ)
(ഇന്നെന്റെ...)
ഒരിക്കലുമുറങ്ങാത്ത നോവിന്റെ
ഗസലുകൾ
എന്തിനെനിക്കു നീ തന്നു (ഒരിക്കലും...)
പൊള്ളുമെൻ നെഞ്ചിലെ
മുളംതണ്ടിനുള്ളിൽ
തുള്ളിത്തുളുമ്പി നീ നിന്നൂ (തുള്ളിത്തുളുമ്പി
)
(ഇന്നെന്റെ...)
തന്തിന്നാനോ തനതന്തിന്നാനോ
തനതന്തിന്നാനോ
തനതന്തിന്നാനോ
അഴകുള്ള മാരനാണ്...
അഹലിൽ ബെയ്ത്താണ്...
കണ്ണുകൾ
തുറക്കൂ നീ മണവാട്ടീ...
(തന്തിന്നാനോ...)
തിരിച്ചിനിയണയാതെ
പിരിയുവാനാണെങ്കിൽ
എന്തിനെൻ കൂട്ടിൽ നീ വന്നൂ
(തിരിച്ചിനി...)
ജഹന്നത്തിനകത്തെന്നെ തള്ളാനോ നീയൊരു
ജന്നത്തിൻ പൂവായ്
വിടർന്നൂ (ജന്നത്തിൻ)
(ഇന്നെന്റെ...)
*****************************************
No comments:
Post a Comment