ചെറുകഥകളുടെ തമ്പുരാനായ ടി.പത്മനാഭന്റെ പ്രശസ്‌ത കഥയായ 'കടല്‍ ' വെള്ളിത്തിരയില്‍ ആവിഷ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിച്ചു വരുന്നതായി സംവിധായകന്‍ ഷാജി എന്‍. കരുണ്‍. മോഹന്‍ലാലാണ് കടലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റ് കഥാപാത്രങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ടി. പത്മനാഭന്റെ കടലിലെ കഥാപാത്രങ്ങള്‍ക്കൊന്നും പേരില്ല. ഒരമ്മയും അച്‌ഛനും മകളുമാണ് കടലിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഈ മൂന്നു പേരെക്കൂടാതെ ബനാറസില്‍ വച്ച് അമ്മയെ സംഗീതം പഠിപ്പിച്ച ഒരു സംഗീ താദ്ധ്യാപകനും അവരുടെ ഡയറിക്കുറിപ്പുകളിലൂടെ കഥയില്‍ സാന്നിദ്ധ്യമായുണ്ട്. ടി.പത്മനാഭന്റെ കടലിലെ പ്രധാന കഥാപാത്രമായ സ്‌ത്രീ, തന്റെ ഭര്‍ത്താവിനോട് സ്‌നേഹവും വിശ്വസ്‌തതയുമുള്ള ഒപ്പം സ്വന്തം വ്യക്‌തിത്വം കാത്തുസൂക്ഷിക്കുന്നവളുമാണ്. വിവാഹിതയാകുന്നതിനുമുന്‍പ് ബനാറസിലെ സംഗീത വിദ്യര്‍ത്ഥിനിയായിരുന്ന കാലത്ത് അവള്‍ തന്റെ സംഗീതാദ്ധ്യാപകനെ മനസില്‍ ആരാധിച്ചിരുന്നു. ഒരിക്കല്‍ അവളുടെ ഡയറിക്കുറിപ്പുകള്‍ കട്ടെടുത്തു വായിച്ച ഭര്‍ത്താവ് തന്റെ ഭാര്യയും അവളുടെ സംഗീതാദ്ധ്യാപകനും തമ്മിലുള്ളത് അവിശുദ്ധ ബന്ധമാണെന്ന് സംശയിക്കുന്നു. ഭര്‍ത്താവ് ഒരു കള്ളനെപ്പോലെ തന്റെ ഡയറിക്കുറിപ്പുകള്‍ കട്ടെടുത്തു വായിച്ചതില്‍ ഭാര്യയ്‌ക്ക് വിഷമവും ദേഷ്യവും തോന്നുന്നു. ''ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ തരുമായിരുന്നല്ലോ'' എന്നവള്‍ ഭര്‍ത്താവിനോട് പറയുന്നുണ്ട്. പിന്നീടവരുടെ മരണശേഷം മകള്‍ അമ്മയുടെ ഡയറിക്കുറിപ്പുകള്‍ വായിക്കുകയാണ്. (അച്‌ഛന്‍ തന്നെയാണത് മകള്‍ക്ക് കൈമാറുന്നത്. ആ വേളയില്‍ ''നിന്റെ അമ്മയെ വേണ്ട വിധം മനസ്സിലാക്കുന്ന കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടുപോയെ''ന്ന് മകളോട് കുറ്റ സമ്മതം നടത്തുന്നുമുണ്ട് ആ അച്‌ഛന്‍.) പിന്നീട് തനിച്ച് പ്രസ്‌തുത ഡയറിക്കുറിപ്പുകളിലൂടെ കടന്നു പോകുമ്പോള്‍ അവള്‍ തിരിച്ചറിയുന്നു തന്റെ അച്‌ഛനും അമ്മയും തമ്മിലുള്ള ബന്ധത്തില്‍ അപസ്വരങ്ങള്‍ ഉണ്ടായിരുന്നു എന്ന്. സംഗീതത്തെ അതിരറ്റു സ്‌നേഹിച്ചിരുന്ന , സംഗീതാദ്ധ്യാപകനെ ആരാധിച്ചിരുന്ന , തന്റെ അച്‌ഛന്റെ വിശ്വസ്‌തയായ ഭാര്യയായിരുന്ന , കടലിനെ എന്നും സ്വപ്‌നം കണ്ടിരുന്ന, കടലിന്റെ സംഗീതത്തെയും അതിന്റെ വന്യസൗന്ദര്യത്തെയും സ്‌നേഹിച്ചിരുന്ന, എന്നെങ്കിലുമൊരിക്കല്‍ കടല്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്ന എന്നാല്‍ ജീവിതത്തിലൊരിക്കലും അതിന് ഭാഗ്യം ലഭിക്കാത്ത അമ്മയുടെ മനസ്സിന്റെ കടലാഴങ്ങള്‍ മകള്‍ ഈ ഡയറിക്കുറിപ്പിലെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കുന്നു. ഒപ്പം ഇതിനെല്ലാമിടയില്‍ നഷ്‌ടപ്പെട്ടു പോയ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് അവള്‍ ഓര്‍ക്കുന്നു. ടി.പത്മനാഭന്‍ കടലില്‍ പരാമര്‍ശിക്കുന്ന ഓരോ കഥാപാത്രത്തിനും മികച്ച പ്രാധാന്യം കൊടുത്താണ് കടലിന്റെ തിരക്കഥ പൂര്‍ത്തീകരിക്കുകയെന്ന് സംവിധായകന്‍ പറയുന്നു. 'കടലി'ന്റെ തിരക്കഥ പൂര്‍ത്തിയായാലുടന്‍ ഈ വര്‍ഷമവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയെന്നും ഷാജി പറഞ്ഞു. ഇതിനു മുന്‍പ് മോഹന്‍ലാലും ഷാജി എന്‍. കരുണും ഒന്നിച്ച ചിത്രം 'വാനപ്രസ്‌ഥ'മായിരുന്നു. 2000 ത്തിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം വാനപ്രസ്‌ഥം നേടി. കൂടാതെ മോഹന്‍ലാല്‍ വാനപ്രസ്‌ഥത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടി. ഷാജിക്ക് മികച്ച സംവിധായകനുള്ള സംസ്‌ഥാന പുരസ്‌കാരവും കിട്ടി. വാനപ്രസ്‌ഥത്തിലെ കഥകളി നടന് ജീവന്‍ പകരാന്‍ മോഹന്‍ലാല്‍ കഥകളി അഭ്യസിക്കുകയുമുണ്ടായി.
Breaking News ::
******************************** WATCH FILM THEATER ONLY *********************************

If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.
4.4.12
ഷാജി -മോഹന്‍ലാല്‍ ടീമിന്റെ 'കടല്‍ '

Labels:
Film News ( സിനിമ വാര്‍ത്തകള്‍ )
Subscribe to:
Post Comments (Atom)
Malayalam Film Watch Talkies Only

No comments:
Post a Comment