മന്ത്രവാദവും നിഗൂഢതകളും നിറഞ്ഞ 'അനന്തഭദ്രം' എന്ന ചിത്രം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ദിഗംബരനും കുഞ്ഞൂട്ടനും ശിവപുരവും എല്ലാം മായാതെ നില്‍ക്കുന്ന ചിത്രങ്ങളാണ്. ഛായഗ്രഹണമികവിനൊപ്പം സന്തോഷ് ശിവന്‍ എന്ന സംവിധായകന്റ കൈയൊപ്പ് കൂടി പതിഞ്ഞ ചിത്രം സാങ്കേതിക തികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിഗംബരന്റെ മാന്ത്രികവിദ്യയുടെ ഇതുവരെ പറയാത്ത കഥകളുമായി അനന്തഭദ്രം രണ്ടാം ഭാഗം വരുകയാണ്. ആദ്യ ഭാഗത്തിന് തിരക്കഥ എഴുതിയ സുനില്‍ പരമേശ്വരന്‍ തന്നെ 'ഭദ്രാസനം' എന്ന് പേരിട്ടിരിക്കുന്ന തുടര്‍ഭാഗത്തിനും രചന നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്റെ സ്ഥാനത്ത് സന്തോഷ് ശിവന് പകരം പുതിയൊരാള്‍ അരങ്ങേറ്റം കുറിക്കുന്നു. പരസ്യചിത്രങ്ങളിലൂടെ മികവ് തെളിയിച്ച ജബ്ബാര്‍ കല്ലറയ്ക്കലാണ് ഭദ്രാസനം സംവിധാനം ചെയ്യുന്നത്.
ദിഗംബരനിലൂടെയാണ് ഭദ്രാസനത്തിന്റെ കഥ നീങ്ങുന്നത്. കലാഭവന്‍ മണി ശക്തമായ കഥാപാത്രമായി രണ്ടാം ഭാഗത്തിലും അണിനിരക്കും. പൃഥിരാജും കാവ്യമാധവനും ചിത്രത്തിലുണ്ടാവില്ലെന്നാണ് സൂചന. നായികയായി പരിഗണിക്കുന്നത് കന്നട നടി ഹരിപ്രിയയാണ്. ജയറാം ചിത്രം തിരുവമ്പാടി തമ്പാനില്‍ ഹരിപ്രിയനായികയായി മലയാളത്തില്‍ അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ പ്രഗത്ഭരായ ആന്റണി എഡിറ്ററുടെ റോളിലും ഛായാഗ്രഹകനായി രവി വര്‍മ്മനും അണിയറയിലുണ്ടാകും. ചിത്രത്തില്‍ നായക സ്ഥാനത്ത് ആരായിരിക്കും എന്നത് സസ്‌പെന്‍സായി തുടരുകയാണ്.







No comments:
Post a Comment