ലാല്‍ ഒരുക്കുന്ന കോബ്ര എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്‍. കുറച്ച് ദിവസം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലാണ് മമ്മൂട്ടി. മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ വിവാഹ ഒരുക്കങ്ങള്‍ നടത്തുന്നതിനായാണ് മമ്മൂട്ടി അവധിയെടുക്കുന്നത്.
സല്‍മാന്റെ വിവാഹം ഈ മാസം 22നാണ്. 26ന് കൊച്ചിയില്‍ ഒരു വന്‍ വിവാഹവിരുന്നും ഒരുക്കുന്നുണ്ട്. മകന്റെ വിവാഹം ആഘോഷമായി നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 14 മുതല്‍ അഭിനയത്തില്‍ നിന്ന് അവധിയെടുക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം.മമ്മൂട്ടിയെ നായകനാക്കി ഷാഫി ഒരുക്കിയ വെനീസിലെ വ്യാപാരി ഉടന്‍ പ്രദര്‍ശനത്തിനെത്തും. ദുല്‍ക്കര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ ജനുവരിയിലാണ് പ്രദര്‍ശനത്തിനെത്തുക.






No comments:
Post a Comment