കൊച്ചി: പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് ഒരു വിദേശ സിനിമയുടെയും അനുകരണമല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. 1952 ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ഇറ്റാലിയന്‍ സിനിമയായ 'ലെ പെറ്റിറ്റ് മോണ്‍ഡെ ഡി ഡോണ്‍ കാമിലോ'യുടെ കോപ്പിയാണ് പ്രാഞ്ചിയേട്ടനെന്ന് തെളിയിക്കാനായാല്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണ്. കള്ളനാണയങ്ങള്‍ ഉണ്ടെന്ന് കരുതി അത്തരം പ്രവൃത്തികള്‍ ചെയ്യാത്തവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും താറടിക്കുന്നതും ശരിയല്ലെന്നും രഞ്ജിത്ത് പറഞ്ഞു.
പ്രാഞ്ചിയേട്ടനെ ഒരു മണ്ണില്‍ നിന്നും പറിച്ചെടുക്കേണ്ട കാര്യമില്ല. അത് ഈ മണ്ണില്‍ തന്നെ മുളച്ച കഥാപാത്രമാണ്. താന്‍ എഴുതി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറെ പ്രിയപ്പെട്ട പ്രാഞ്ചിയേട്ടന്‍ മോഷണമാണെന്ന നിലയില്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതാണ്.
വ്യക്തമായ തെളിവുണ്ടെങ്കില്‍ വാര്‍ത്ത നല്‍കിയ പത്രം ഫ്രഞ്ച് ഇറ്റാലിയന്‍ സിനിമ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകണം. ഇത് പൂര്‍ണ്ണമായും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍നിന്നുകൊണ്ട് ഉണ്ടാക്കിയ ചിത്രമാണെന്ന് ഉറപ്പിച്ച് പറയാനാകും. മറ്റൊരു സിനിമയുമായും പ്രാഞ്ചിയേട്ടന് പുലബന്ധം പോലുമില്ല. രഞ്ജിത്ത് പറഞ്ഞു.
No comments:
Post a Comment