ഏപ്രില്‍ ഫൂള്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ വര്‍ഷം തോറും ഏറിവരുകയാണ്. വിഡ്ഡിയാക്കാന്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ ഈ വര്‍ഷവും പതിവു പലരും പെട്ടു. ദ്രോഗ്ബ മോഹന്‍ ബഗാനില്‍ ചേരുന്നതായ റിപ്പോര്‍ട്ടായിരുന്നു ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്ന്. വിഡ്ഡിദിനമെന്ന ഓര്‍മ്മ മനസ്സിലെത്താത്തവരെല്ലാം അത്ഭതവാര്‍ത്ത വിശ്വസിച്ചു. ഇത് വെറും പുകയാണെന്ന സത്യാവസ്ഥ അറിയാന്‍ പലരും ഏറെ വൈകി. കേരളത്തിലും ഫോര്‍വേഡ് മാഗസിന്റെ പുതിയ പതിപ്പും ഇതുപോലെ ഏറെ പൊല്ലാപ്പുണ്ടാക്കി. ഏപ്രില്‍ ഒന്നിനിറങ്ങിയ പതിപ്പില്‍ മോഹന്‍ലാല്‍ മദ്യത്തിന് അടിമയാണെന്നും അഭിനയം നിര്‍ത്താന്‍ പോകുന്നുവെന്നുമായിരുന്നു മാസികയുടെ പ്രധാന തലക്കെട്ട്. പോരെ പൊല്ലാപ്പിന്. മാസിക വായിച്ചവരും കേട്ടറിഞ്ഞവരും ഫാന്‍സുകാരും എല്ലാം ഞെട്ടി. എന്നാല്‍ വൈകാതെ തന്നെ ഏപ്രില്‍ ഫൂളാക്കിയതാണെന്ന് വിശദീകരണം വന്നു.
രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ സ്പിരിറ്റ് സിനിമയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് ഫോര്‍വേഡ് മാസികയും സിനിമയുടെ അണിയറപ്രവര്‍ത്തകരും ലാലും എല്ലാം അറിഞ്ഞ് ഒറ്റ ദിവസത്തേക്ക് ഈ ബോംബ് പൊട്ടിച്ചത്. ലാല്‍ മദ്യത്തിന് അടിമയാണെന്നും ബാംഗ്ലൂരില്‍ ചികിത്സയിലാണെന്നൊക്കെ വായിച്ചാല്‍ ആരാധകര്‍ വെറുതെയിരിക്കുമോ.ഏപ്രില്‍ രണ്ടാം തീയതി തന്നെ യഥാര്‍ഥ ഏപ്രില്‍ ലക്കം വിപണിയിലെത്തി. എന്നാലും ഫാന്‍സിന്റെ വക കോലാഹലങ്ങള്‍ക്ക് ഇതുവരെയും അടങ്ങിയിട്ടില്ല. അക്ഷരാര്‍ഥത്തില്‍ നാടിന് ഭീഷണിയാകുന്ന വ്യാജമദ്യത്തിനെതിരെയുള്ള പോരാട്ടമാണ് സ്പിരിറ്റിന്റെ പ്രമേയം. അതാണ് മാസികയുടെ ശരിക്കുള്ള ഏപ്രില്‍ ലക്കത്തില്‍ വിശദീകരിക്കുന്നതും.
No comments:
Post a Comment