ചിത്രം : സ്നേഹസാഗരം
വര്‍ഷം : 1992
സംവിധാനം : സത്യന്‍ അന്തിക്കാട് നിര്‍മ്മാണം : സിയാദ് കോക്കര്‍
കഥ,തിരക്കഥ,സംഭാഷണം : ജെ പള്ളാശ്ശേരി
ഗാനരചയിതാവു്: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ആലാപനം: ജി വേണുഗോപാല്‍ , എം ജി ശ്രീകുമാര്‍ ,കെ എസ് ചിത്ര , മിന്‍മിനി
അഭിനേതാക്കള്‍ : മുരളി ,മനോജ് കെ ജയൻ , ഉർവ്വശി ,സുനിത , ശങ്കരാടി ,ഇന്നസെന്റ് , ജനകരാജ് , ബോബി കൊട്ടാരക്കര
1. ഗാനം: അകലത്തകലത്തു .....
2. ഗാനം: പീലിക്കണ്ണെഴുതി ...
3. ഗാനം: തങ്കനിലാപ്പട്ടുടുത്തു ...
4. ഗാനം: തേരോട്ടം ...
( 1 )
ഗാനം: അകലത്തകലത്തു .....
ഗാനരചയിതാവു്: ജോണ്‍സണ്‍
സംഗീതം: ജോണ്‍സണ്‍
ആലാപനം: എം ജി ശ്രീകുമാര്‍ ,കെ എസ് ചിത്ര
അകലത്തകലത്തൊരു മുത്തുവിമാനം നോക്കെത്താദൂരെക്കാണാം
അരികത്തരികത്തൊരു സ്വര്‍ഗ്ഗവിമാനം കൈയ്യെത്താ ദൂരെക്കാണാം
ദൂരത്തൊരു മാമലയില്‍ കാണാമൊരു കൊട്ടാരം
തൂമഞ്ഞില്‍ നീരാടും വെള്ളാരം കൊട്ടാരം
ആകാശപ്പല്ലക്കിന്മേല്‍ എത്തിക്കേറി കൊട്ടാരത്തില്‍ ചെന്നാല്‍പ്പിന്നെ
ആടമ്മാനം ആലോലമാടാം
കൊട്ടാരമുറ്റത്തു കളിച്ചുറങ്ങാനൂഞ്ഞാലക്കാറ്റുണ്ട്
അംബരം തിരിക്കാന്‍ അമ്പിളിമാമന്റെ കുഞ്ഞുങ്ങളുണ്ട്
മൂവന്തി പൂന്തോട്ടത്തിലൊരിത്തിരി മുന്തിരിവിളവുണ്ട്
കോടമഴയുണ്ട്
കട്ടിപ്പൊന്നിന്‍ കുട്ടിക്കിണ്ണം തൊട്ടാലെത്തും ദൂരത്തുണ്ട്
മാനത്തെ തമ്പ്രാന്റെ കൊട്ടാരത്തില്‍ കതിരവനുണ്ടേ
മന്ദാരത്തോണിയില്‍ ഒഴുകിയിറങ്ങാന്‍ തടാകമുണ്ടല്ലോ
ആക്കരെയിക്കരെ ഇരുട്ടുകരയില്‍ ചാമരമുണ്ടല്ലോ
കുളിരഞ്ചും കൊട്ടാരത്തിന്‍ പൂമുറ്റത്തൊരു മണ്‍കൂട്ടില്‍
സ്വര്‍ണ്ണമുയലുണ്ട്
തുമ്പിക്കൈയ്യന്‍ പോക്കിരിയുണ്ട് മുക്കുടിമുണ്ടന്‍ താറാവുണ്ട്
മാനത്തെ തമ്പ്രാട്ടി ചൊല്ലുമ്പം ചീറിപ്പായും കുതിരകളുണ്ടേ
***************************
( 2 )
ഗാനം: പീലിക്കണ്ണെഴുതി ...
ചിത്രം: സ്നേഹസാഗരം [1992]
ഗാനരചയിതാവു്: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ആലാപനം: ജി വേണുഗോപാല്‍ ,കെ എസ് ചിത്ര ,കോറസ്
നാ... നനനനനനനന......
പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളെ
ചുംബനമലരുമായ് കനവില്‍ വന്നവളേ
നിന്മൊഴിയോ കുളിരഴകോ
സ്നേഹവസന്തമാര്‍ന്ന നിന്‍ പൂമനമോ
എന്നിലിന്നൊരാര്‍ദ്രഗാനമായ്
തന്തന തന്തന തന്തനനാ....
അരികെവരൂ ഞാന്‍ കാത്തുകാത്തു നില്‍ക്കയല്ലയോ
പൊന്‍വനികള്‍ വിരിയാറായ്
പ്രാണനിലൂര്‍ന്നൊഴുകും ചന്ദ്രികയില്‍
കോമളവനമുരളീ മന്ത്രവുമായ്
കാണാപ്പൂങ്കുയില്‍ പാടുകയായ് മേലെ പൊന്മയിലാടുകയായ്
ഇതു നാമുണരും യാമം
തന്തന തന്തന തന്തനനാ.....
പാടാം ഞാന്‍ നീയേറ്റുപാടി നൃത്തമാടുമോ
മോഹലയം നുരയാറായ്
മാനസമണിവീണാ തന്ത്രികളില്‍
ദേവതരംഗിണികള്‍ ചിന്തുകയായ്
ഏതോ സ്വര്‍ഗ്ഗമൊരുങ്ങുകയായ്
എങ്ങോ മൗനം മായുകയായ്
ഇതുനാമലിയും യാമം
***************************
( 3 )
ഗാനം:
തങ്കനിലാപ്പട്ടുടുത്തു ...
ചിത്രം: സ്നേഹസാഗരം [1992]
ഗാനരചയിതാവു്: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ആലാപനം: കെ എസ് ചിത്ര
തങ്കനിലാപ്പട്ടുടുത്തു എന്‍ മോഹപ്പൂന്തിങ്കള്‍
ആലവട്ടം വീശിനിന്നു പൊന്‍മേഘക്കാവടികള്‍
ആകാശപ്പന്തലിലാകെ ആനന്ദക്കുമ്മിയോടെ
മനമാടിപ്പാടും നേരത്ത് മലയോരത്ത്
(തങ്കനിലാ)
പൂവേ പൂവെന്നു വിളി മുഴങ്ങി
പൂവാംകുഴലിക്കു നാണം തുളുമ്പി
കാണാമറയില്‍ അവളൊരുങ്ങി
അറിയാക്കരയില്‍ അവനൊരുങ്ങി
തേവാരം പാടിവന്നു കാവേരി
ചിറ്റോളം കിലുകിലുങ്ങി പുഴയോരത്ത്
(തങ്കനിലാ)
ഓരോ വാക്കിലും തേന്‍ കിനിഞ്ഞു
ഓരോ നോക്കിലും താരുലഞ്ഞു
അറിയാതെങ്ങോ തുടിമുഴങ്ങി
ശരവണപ്പൊയ്കയിലലയൊതുങ്ങി
നിറദീപം ചാര്‍ത്തിനിന്നു പൊന്‍പഴനി
താഴ്വാരം മഞ്ഞണിഞ്ഞു വിണ്മാടത്ത്
(തങ്കനിലാ)
***************************
( 4 )
ഗാനം: തേരോട്ടം ...
ചിത്രം: സ്നേഹസാഗരം [1992]
ഗാനരചയിതാവു്: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ആലാപനം: എം ജി ശ്രീകുമാര്‍ ,മിന്‍മിനി ,കോറസ്
തേരോട്ടം ശരവണതേരോട്ടം
മുരുകനു തൈപ്പൂയത്തിനു കൈലാസത്തിൽ കരകാട്ടം
കോലാട്ടം ആനന്ദതീയാട്ടം ആണ്ടവനു മൂലോകങ്ങൾ
പോരിൽ നീണ്ട കൊണ്ടാട്ടം
പൊൻ പളനി ആണ്ടനേ വേലാ വേൽമുരുകാ
കോലമയിൽ വാഹനനേ ഹരോ ഹര ഹര
(തേരോട്ടം ശരവണതേരോട്ടം ...)
മലമകൾ നന്ദനനേ ഗജമുഖസോദരനേ (2)
നേരുന്നു തിരുവടിയിൽ പാലഭിഷേകം
മലമകൾ നന്ദനനേ ഗജമുഖസോദരനേ
നേരുന്നു തിരുവടിയിൽ പാലഭിഷേകം
പന്തീരടി പൂജയുമായ് കർപ്പൂരാഴി പൊൻ മലയിൽ (2)
മുത്തുക്കുമരാ നിൻമുഖങ്ങൾ കണ്ടു തൊഴുന്നേ
കാവടിയും ശൂലവുമായ് നാദസ്വര മേളത്തൊടെ കണ്ടു തൊഴുന്നേൻ
(തേരോട്ടം ശരവണതേരോട്ടം ...)
വള്ളിത്തിരുമണമാടും ദേവസേനാപതിയേ (2)
അറുപടൈ വീടെഴുന്ന വേലായുധനേ
വള്ളിത്തിരുമണമാടും ദേവസേനാപതിയേ
അറുപടൈ വീടെഴുന്ന വേലായുധനേ
ശരവണപ്പൊയ്കയിലും ശെന്തിൽ നാദിൻ കോവിലിലും (2)
ജ്ഞാനപ്പഴമേ നിന്നെത്തേടി ഞാൻ വരുന്നു
ഗുരുഗുഹനേ വടിവീരാ തിരുവരമടിയനുമരുളണമേ
(തേരോട്ടം ശരവണതേരോട്ടം ...)
***************************
No comments:
Post a Comment