അരനൂറ്റാണ്ടുകാലം ചലച്ചിത്ര രംഗത്ത് സജീവമായി നിന്ന ജോസ് പ്രകാശ് (87) അന്തരിച്ചു. ശനിയാഴ്ച ഉച്ചക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്കുള്ള കെ.സി. ഡാനിയേല്‍ പുരസ്കാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അത് ഏറ്റുവാങ്ങാന്‍ നില്‍ക്കാതെ അദ്ദേഹം വിടപറഞ്ഞു.മലയാള സിനിമയിലെ വില്ലന്‍ സങ്കല്‍പത്തിന് സ്വന്തം രൂപം സമ്മാനിച്ച ജോസ് പ്രകാശ് മികച്ച ഗായകന്‍ കൂടിയായിരുന്നു. അറുപതോളം സിനിമകള്‍ക്ക് പിന്നണി ഗായകാനയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 300ലധികം സിനിമകളിലും അഭിനയിച്ച ജോസ്പ്രകാശ് സൈനികനായാണ് ഔദ്യാഗിക ജീവിതം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടീഷ് റെജിമെന്‍റ് പിരിച്ചുവിട്ടപ്പോള്‍ എട്ടുവര്‍ഷത്തെ സൈനികസേവനം അവസാനിപ്പിച്ച് നാട്ടിലെത്തി.
പരേതനായ നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസ് പ്രകാശിനെ സിനിമയിലേക്ക് ക്ഷണിച്ചത്. തിക്കുറിശ്ശിയുടെ ആദ്യ സംവിധാന സംരഭമായ ശരിയോ തെറ്റോ എന്ന സിനിമയില്‍ നാല് ഗാനങ്ങള്‍ പാടി അഭിനയിച്ചാണ് ജോസ് പ്രകാശ് ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. ജോസഫ് എന്ന പേര് ഇഷ്ടപ്പെടാതിരുന്ന തിക്കുറിശ്ശിയാണ് ജോസ്പ്രകാശ് എന്ന പേര് നല്‍കിയത്.1968ല്‍ ലൗ ഇന്‍ കേരള എന്ന സിനിമയില്‍ വില്ലനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് വില്ലന്‍ വേഷങ്ങളുടെ പരമ്പര തന്നെയായിരുന്നു.
1968 ലാണ് ജോസ് പ്രകാശ് അഭിനയ ജീവിതം തുടങ്ങിയത്. ലവ് ഇന്‍ കേരള എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിച്ചത്. ഓളവും തീരവും എന്ന ചിത്രത്തില്‍ കുഞ്ഞാലി എന്ന കഥാപാത്രമായിരുന്നു ആദ്യമായി അഭിനയിച്ച വേഷം. പിന്നീട് ഇതുവരെ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ട്രാഫിക് എന്ന ചിത്രമാണ്. ശരിയോ തെറ്റോ,അല്‍ഫോന്‍സ, മനഃസാക്ഷി,അവന്‍ വരുന്നു എന്നീ ചിത്രങ്ങളില്‍ ഗാനമാലപിച്ചിട്ടുണ്ട്. ആയിരം കണ്ണുകള്‍, പത്മരാജന്റെ കൂടെവിടെ, എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.1953ല്‍ റിലീസായ ശരിയോ തെറ്റോ എന്നാ സിനിമയില്‍ ഗായകന്‍ ആയിട്ടാണ് സിനിമയിലെ തുടക്കം . തിക്കുറിശിയുടെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ഈ സിനിമ ശ്രദ്ധിക്കപ്പെട്ടു. പാട്ടുകാരനായി വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. സിനിമയില്‍ പാടുപെട്ടു പാടങ്ങളില്‍ എന്ന തത്വശാസ്ത്ര സ്പര്‍ശമുള്ള ഗാനം ജോസ് പ്രകാശ് പി ലീലയോടൊപ്പമാണ് പാടിയത്. ഈ ശീര്‍ഷക ഗാനം പുതിയ പ്രവണതയുടെ തുടക്കവുമായിരുന്നു. ആദ്യ ശ്രമം മോശമായില്ല. 1960 ആകുമ്പോഴേക്കും 60 ചലച്ചിത്രങ്ങളില്‍ പാടിക്കൊണ്ട് അതിശ്രദ്ധേയനായിത്തീര്‍ന്നു.
No comments:
Post a Comment