അമ്മയാണസത്യം എന്ന സിനിമയുടെ ഉല്പത്തി
പത്രത്തിന്റെ ഉള്ളിലെ പേജില്‍ ആരും ശ്രദിക്കാത്ത ഒരു കോണിലായിരുന്നു ആ കൊച്ചു വാര്‍ത്ത .ഒരു പെണ്‍കുട്ടി ആണ്‍ വേഷം കെട്ടി നാല് പുരുഷന്മാരോടൊപ്പം താമസിച്ചു .ഒരു ദിവസം എല്ലാവരും കൂടി മദ്യപിച്ചാല്‍ എന്തോ കശപിശയുണ്ടായി. പോലീസ് വന്ന് എല്ലാവരേയും അറസ്റ്റു ചെയ്തു . സ്റെഷനില്‍ വച്ച് ഷര്‍ട്ടൂരാന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ മാത്രം അനുസരിക്കുന്നില്ല .എത്ര പറഞ്ഞിട്ടും രക്ഷയില്ലതയപ്പോള്‍ പോലിസ് ബാലപ്രയോഗത്തിനോരുങ്ങി . അന്നേരം 'അവന്‍ ' കരഞ്ഞു പറഞ്ഞു അരുത് ...ഞാനൊരു 'പെണ്ണാണ് '.
ഈ വാര്‍ത്ത വായിച്ചു ഞാന്‍ ത്രില്ലടിച്ചു . ഒരു സിനിമയ്ക്കുള്ള എല്ലാ സാധ്യതയും അതിലുണ്ട് .ആയിടയ്ക്കാണ് ദൂരദര്‍ശിനുവേണ്ടി എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആനിയെന്ന പത്താം ക്ലാസ്സുകാരി വരുന്നത് . അവളുടെ ചലനം , സംസാരം എല്ലാം ആണ്‍കുട്ടികളെ ഓര്‍മ്മപ്പെടുത്തി .മൂക്കിനു താഴെ നനുത്ത മീശയും അവള്‍ക്കുണ്ടായിരുന്നു .ഇതൊക്കെ കണ്ടപ്പോഴേ ഞാന്‍ ഉറപ്പിച്ചു .'ഇതാണ് എന്റെ നായിക '.
'അമ്മയാണസത്യം ' എന്നാ സിനിമയുടെ തുടക്കം അതാണ് . ആനി എന്നാ പെണ്‍കുട്ടി ആ സിനിമയില്‍ പെണ്‍കുട്ടിയായി അഭിനയിച്ചു .ധാരാളം മുടിയുണ്ടായിരുന്ന ആനിക്ക് ,അതു മുഴുവന്‍ മുറിച്ച് ബോയ്‌കട്ടാക്കാന്‍ മേയ്ക്കപ്പ്മാനുപോലും മടിയായിരുന്നു .മുടി വെട്ടുന്ന നേരമത്രെയും ആനി കണ്ണടച്ചിരുന്നു .പിന്നീടവള്‍ കണ്ണു തുറന്നു കണ്ണാടിയിലേക്കു നോക്കി . ഒരു കരച്ചിലാണു ഞാന്‍ പ്രതിക്ഷിച്ചത് .പക്ഷെ ആനി അത്ഭുതതോടെ പറഞ്ഞു "ഓ ....! അങ്ഗില്‍ നൗ ഐ ലുക്ക് ലൈക് എ ബോയ് "

No comments:
Post a Comment