വിജയ്‍യുടെ വേലായുധം സൂപ്പര്‍ ഹിറ്റി ലേക്കാണ് നീങ്ങുന്നത് , വിജയ് ചിത്രമായ വേലായുധം കേരളത്തില്‍ 120 തീയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 45 കോടിയോളം ചെലവിട്ട് നിര്‍മ്മിച്ച ചിത്രത്തിന് ലോകത്താകമാനം 820 പ്രിന്റുകളാണെന്നാണ് റിപ്പോര്‍ട്ട്.ഒരു സാധാരണക്കാരനായ പയ്യന്‍ അതിനായകനായി മാറുന്ന കഥയാണ് വിജയിന്റെ വേലായുധം പറയുന്നത്. ചിത്രത്തിലെ വിജയ് യുടെ ഗെറ്റപ്പുകള്‍ ആരാധകരില്‍ ആകാംക്ഷയുണര്‍ത്തിക്കഴിഞ്ഞു. എം രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓസ്‌കാര്‍ ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്.
ജെനീലിയ ഡിസൂസ, ഹന്‍സിക, ശരണ്യമോഹന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍ ഹോളിവുഡിലെ സ്റ്റണ്ട് ഡയറക്ടര്‍ ടോം ഡെല്‍മറാണ് വേലായുധത്തിലെ സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിജയ് ആന്റണി സംഗീതം നിര്‍വഹിച്ചിരിക്കുന്നു.ഏറെക്കാലമായ തുടരന്‍ പരാജയങ്ങള്‍ നുണഞ്ഞ വിജയ്, 'ബോഡിഗാര്‍ഡ്' എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ 'കാവലന്‍' വിജയിച്ചതിന്റെ ആശ്വാസത്തിലാണ്. വേലായുധം തുടങ്ങിവച്ചത്. ഇനിയൊരു പരാജയമുണ്ടാകുന്നത് വിജയ് യുടെ വരാനിരിയ്ക്കുന്ന വമ്പന്‍ പ്രൊജക്ടുകളുടെ ഭാവിയേയും ബാധിയ്ക്കുമെന്ന് തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെ എല്ലാ റിസ്ക്കുകളും ഒഴിവാക്കിയാണ് വേലായുധം ദീപാവലിയ്ക്ക് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ വിജയത്തിനായി വിജയ് കോയമ്പത്തൂരിന് സമീപമുള്ള ഉദുമല്‍പേട്ടിലെ ഗ്രാമവാസികള്‍ക്ക് 100 പശുക്കളെയാണ് ദാനം ചെയ്തത്.

No comments:
Post a Comment