ഷാഫി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മേരിയ്ക്കുണ്ടൊരു കുഞ്ഞാട് ഹിന്ദിയിലേയ്ക്ക്. ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രത്തെ ഹിന്ദിയിലെത്തിയ്ക്കുന്നത് പ്രിയദര്‍ശനാണ്. ദിലീപിന് പുറമേ ഭാവന, ബിജുമേനോന്‍, വിജയരാഘവന്‍ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. എന്നാല്‍ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുമ്പോള്‍ ആരൊക്കെയാവും അഭിനയിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.രണ്‍ബീര്‍ കപൂര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരെയാണ് ചിത്രത്തിലേയ്ക്ക് പരിഗണിയ്ക്കുന്നതെന്നറിയുന്നു. എന്നാല്‍ മലയാളി താരങ്ങളായ ഇന്നസെന്റ്, ജഗദീഷ്, സോന നായര്‍, സുചിത്ര, നന്ദു തുടങ്ങിയവരും ചിത്രത്തിലുണ്ടാവും.
കേരള സ്‌ട്രൈക്കേഴ്‌സിലെ മിന്നും പ്രകടനം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച രാജീവ് പിള്ളയാണ് ഈ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുക. മലാമല്‍ വീക്ലി-2 എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി അവസാനവാരം ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.






No comments:
Post a Comment