2011ന്റെ അവസാന മാസങ്ങള്‍ മലയാള സിനിമയ്ക്ക് സമരങ്ങളുടെ കാലമായിരുന്നു. സമരങ്ങളും കലഹങ്ങളും അവസാനിച്ചതിന് പിന്നാലെയെത്തിയ സൂപ്പര്‍താര സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പണക്കിലുക്കം ഉണ്ടാക്കുമെന്നായിരുന്നു പതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്ന് മാത്രമല്ല ചില സിനിമകള്‍ പരാജയപ്പെട്ടതും വന്‍തിരിച്ചടിയായി. മോഹന്‍ലാല്‍-പ്രിയന്‍ ടീമിന്റെ അറബിയും ഒട്ടകവും നിരൂപകരുടെ വിമര്‍ശനത്തിനിരയായെങ്കിലും ചിത്രം നിര്‍മാതാവിന്റെ കൈ പൊള്ളിച്ചില്ല. 25 ദിവസം കൊണ്ട് നാല് കോടിയോളം രൂപ ഷെയര്‍ നേടിയ അറബി തിയറ്ററുകളില്‍ നിന്ന് മാത്രമായ അഞ്ച് കോടി രൂപ കളക്ട് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. സാറ്റലൈറ്റ്, വീഡിയോ റൈറ്റുകള്‍ കൂടി ചേരുമ്പോള്‍ അറബി ലാഭത്തിലാവുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം മമ്മൂട്ടിയെ നായകനാക്കി ഷാഫി ഒരുക്കിയ വെനീസിലെ വ്യാപാരി വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. മികച്ച തുടക്കം നേടിയെങ്കിലും പിന്നീടുള്ള ദിവസങ്ങള്‍ അത് നിലനിര്‍ത്താന്‍ വ്യാപാരിയ്ക്ക് സാധിച്ചില്ല. മമ്മൂട്ടിയുടെ താരപദവിയ്ക്ക് ഇളക്കം തട്ടുന്നതാണ് വ്യാപാരിയുടെ പരാജയം. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ഒരൊറ്റ മമ്മൂട്ടി ചിതം പോലും ലാഭമുണ്ടാക്കാത്തത് നടന്‍ സൂപ്പര്‍താരപദവിയ്ക്ക് ഭീഷണിയാവുകയാണ്. ദിലീപ്-കാവ്യ ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ വെള്ളരിപ്രാവിന്റെ ചങ്ങാതിയും വിജയം കണ്ടില്ല. നല്ലൊരു ശ്രമമായിരുന്നെങ്കിലും അതിനെ മികച്ച രീതിയില്‍ അവതരിപ്പിയ്ക്കാന്‍ കഴിയാതെ പോയതാണ് സിനിമയ്ക്ക് തിരിച്ചടിയായത്. സ്പാനിഷ് മസാല, കാസനോവ, ഉന്നം, സെക്കന്റ് ഷോ എ്ന്നീ സിനിമകളിലാണ് മോളിവുഡ് ഇനി പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. ഇവയുടെ വിജയപരാജയങ്ങള്‍ 2012ലെ മലയാള സിനിമയുടെ ഗതിവിഗതികളെ ബാധിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട....






No comments:
Post a Comment