പ്രിയാമണി മോഹന്‍ലാലിന്റെ നായികയാകുന്നു. ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ'ഗ്രാന്‍ഡ്മാസ്റ്ററിലൂടെയാണ് ഈ താരജോഡി ആദ്യമായി ഒരുമിക്കുന്നത്.
ഇരുണ്ടനാഗരിക ജീവിതം പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ദീപ്തി എന്നാണ് പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. നേരത്തെ തമിഴില്‍ നിന്നും ആന്‍ഡ്രിയ ജര്‍മ്മിയയെ ആയിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ കമലഹാസ്സന്റെ വിശ്വരൂപത്തില്‍ അഭിനയിക്കുന്ന ആന്‍ഡ്രിയയെ ഡേറ്റ് പ്രശ്‌നത്തെ തുടര്‍ന്നാണ് ഒഴിവാക്കിയത്.
ഗ്രാന്‍ഡ് മാസ്റ്ററിലൂടെ വമ്പന്‍ പ്രോഡക്ഷന്‍ ബാനറായ യു.ടി.വി മലയാളത്തിലേക്കും എത്തുകയാണ്. 'മാടമ്പി'ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും വീണ്ടും കൈകോര്‍ക്കുകന്ന ഈ ബിഗ് ബജറ്റ് ചിത്രം വിഷു റിലീസായെത്തും. പ്രിയാമണിക്ക് നായിക വേഷമാണെങ്കിലും ലാലുമായുള്ള റൊമാന്‍സൊന്നും ചിത്രത്തിലില്ല. ഒരു വിവാഹമോചിതനായ പോലീസ് ഉദ്യോഗസ്ഥനായാണ് ലാല്‍ അഭിനയിക്കുന്നത്. മികച്ച ചെസ്സ് കളിക്കാരനാണ്. ചെസ്സില്‍ എതിരാളിയെ വീഴ്ത്താന്‍ കൃത്യമായ കരുനീക്കങ്ങള്‍ നടത്തുന്നതില്‍ വിജയിക്കുന്ന കഥാപാത്രം പക്ഷേ ജീവിതത്തില്‍ നടത്തുന്ന നീക്കങ്ങള്‍ പരാജയപ്പെട്ടുകയാണ്.
അലസജീവീതം നയിക്കുന്ന ഇയാളുടെ ജീവിതത്തിലേക്ക് നിര്‍ണായക ഘട്ടത്തില്‍ ഒരാള്‍ കടന്നുവരുന്നു. ഇയാളുടെ രംഗപ്രവേശം ലാലിന്റെ കഥാപാത്രത്തിലുണ്ടാക്കുന്ന മാറ്റങ്ങളും ഒരു സുപ്രധാന ഘട്ടത്തില്‍ അതിസൂക്ഷ്മമായ കരുനീക്കങ്ങളിലൂടെ വലിയ ഒരു പ്രതിസന്ധിയെ എങ്ങനെ അയാള്‍ തരണം ചെയ്യുന്നുവെന്നതുമാണ് സിനിമയുടെ പ്രമേയം.
പ്രിയാമണിയെ കൂടാതെ നാല് സ്ത്രീ കഥാപാത്രങ്ങള്‍ കൂടി ചിത്രത്തിലുണ്ടാവും. സിദ്ദിഖ്, ജഗതി തുടങ്ങിയവരും ചിത്രത്തിലുണ്ടാവും ദീപക് ദേവും ഗോപി സുന്ദറുമാണ് സംഗീതം വിഭാഗം കൈകാര്യം ചെയ്യുക. വിജയ് ഉലക്‌നാഥാണ് കാമറ. കലാസംവിധാനം-ജോസഫ് നെല്ലിക്കല്‍.






No comments:
Post a Comment