മലയാള സിനിമ രംഗത്ത് തിളങ്ങി നില്‍ക്കുന്ന നടികളില്‍ ഒരാളായ സംവൃത സുനില്‍ വിവാഹിതയായി. ജനുവരി 19ന് കോഴിക്കോട് ആര്യസമാജത്തില്‍ വച്ചാണ് സംവൃതയും അഖിലും തമ്മിലുള്ള വിവാഹം നടന്നത്. കാലിഫോര്‍ണിയയില്‍ ജോലി നോക്കുന്ന അഖില്‍ കോഴിക്കോട് ചേവരാമഠം സ്വദേശിയാണ്. അതീവ രഹസ്യമായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹ ശേഷം കോഴിക്കോട് കോര്‍പ്പറേഷനിലെത്തിയ നവദമ്പതികള്‍ വിവാഹ റജിസ്ട്രേഷനും നടന്നു .
ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ഭര്‍ത്താവിനോടൊപ്പം വിദേശത്തേക്ക് പോകാനാണ് സംവൃതയുടെ പദ്ധതിയെന്നറിയുന്നു.വിസക്ക് അപേക്ഷിക്കാനായി വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയും ഇവര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്നും വാങ്ങിയിട്ടുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ ഓഫീസ് സമയം കഴിഞ്ഞ ശേഷമാണ് സംവൃതയും ഭര്‍ത്താവും കോര്‍പ്പറേഷന്‍ ഓഫീസിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ദിലീപ് നായകനായ ലാല്‍ ജോസിന്‍റെ രസികനിലൂടെ 2004ല്‍ അഭിനയ ജീവിതം ആരംഭിച്ച സംവൃത ഇതിനോടകം അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡയമണ്ട് നെക്ലസ്, അരികെ, കിംഗ് ആന്‍ഡ് കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായേക്കാവുന്ന റോളുകള്‍ ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ജനുവരി 19 നു ശേഷം നല്‍കിയ അഭിമുഖങ്ങളിലും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് സംവൃത പറഞ്ഞിരുന്നത്. വിവാഹ കാര്യം രഹസ്യമായി വയ്ക്കാന്‍ കോര്‍പ്പറേഷന്‍ , ആര്യസമാജം അധികൃതരോട് സംവൃതയുടെയും അഖിലിന്‍റെയും വീട്ടുക്കാര്‍ അഭ്യര്‍ഥിച്ചിരുന്നതയാണ് സൂചന.
ആരാധകരെയെല്ലാം ഒറ്റയടിയ്ക്ക് ഞെട്ടിച്ചിരിയ്ക്കുകയാണ് സംവൃത സുനില്‍. ആരോരുമറിയാതെ മിന്നുകെട്ടിയെന്ന് മാത്രമല്ല, രണ്ടുമാസക്കാലം ഈ വിവരം പുറത്തുപോകാതെ സൂക്ഷിയ്ക്കാനും ഈ മിടുക്കിയ്ക്ക് കഴിഞ്ഞു. ജനുവരി 19ന് കോഴിക്കോട്ടെ ആര്യസമാജത്തില്‍ വച്ചാണ് ചേവരമ്പലം സ്വദേശിയായ അഖില്‍ സംവൃതയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത്. ഭത്താവിനൊപ്പം യുഎസിലേക്ക് പറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയാണ് സംവൃത ഈ രഹസ്യക്കല്യാണം കഴിച്ചതത്രേ. വിവാഹക്കാര്യം സംവൃതയുടെ പിതാവ് കെപി സുനിലും സ്ഥിരീകരിച്ചിട്ടുണ്ട്.
രഹസ്യക്കല്യാണവും കഴിച്ച് ആരോടും പറയാതെ രസികത്തിപ്പെണ്ണ് യുഎസിലേക്ക് മുങ്ങുമെന്നൊന്നും ആരും കരുതേണ്ട. നാടടച്ച് വിളിച്ചൊരു ഒരു ഗംഭീര വിവാഹം തന്നെ സംവൃതയുടെയും അഖിലേഷിന്റെയും വീട്ടുകാര്‍ നടത്തുന്നുണ്ട്. നവംബര്‍ ഒന്നിന് കണ്ണൂരിലെ വാസവ റിസോര്‍ട്ടില്‍ പരമ്പരാഗത രീതിയിലായിരിക്കും വിവാഹമെന്ന് സുനില്‍ പറയുന്നു. ഇതിന് ശേഷം സംവൃത യുഎസിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.വൈശാഖ് ചിത്രമായ മല്ലുസിങിന്റെ പഞ്ചാാബിലുള്ള ലൊക്കേഷനിലാണ് സംവൃത ഇപ്പോള്‍. ഇതിന് ശേഷം മെയ് അവസാനത്തോടെ പൃഥ്വിരാജിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രത്തിലും സംവൃത അഭിനിയിക്കും. എന്തായാലും മോളിവുഡിലെ ഒരു സുന്ദരിപ്പെണ്ണിന്റെ കല്യാണക്കാര്യം എങ്ങനെ അറിയാതെ പോയെന്ന അന്വേഷണത്തിലാണ് നാട്ടിലെ പാപ്പരാസികള്‍. പ്രശസ്തരുടെ വിവാഹങ്ങളും വിവാഹമോചനക്കഥകളും ആദ്യം മണത്തറിയുന്ന ഇക്കൂട്ടര്‍ തങ്ങള്‍ക്കെവിടെയാണ് പാളിച്ച പറ്റിയെന്ന അന്വേഷണത്തിലാണ്.
No comments:
Post a Comment