മലയാള സിനിമാലോകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ് യുവനടന്‍ ആസിഫ് അലി. അടുത്തിടെയായി ആസിഫിനെ ചുറ്റിപറ്റി ഒട്ടേറെ ഗോസിപ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു.യുവനടന്‍ പ്രതിഫലം കൂടുതല്‍ ചോദിയ്ക്കുന്നുവെന്നതായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ക്ക് പങ്കെടുക്കണമെങ്കിലും വന്‍ തുകയാണ് ആസിഫ് ആവശ്യപ്പെടുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.യുവനടനെ ഫോണില്‍ വിളിച്ചാല്‍ കിട്ടാനില്ലെന്നും ഫോണ്‍ അറ്റന്‍ഡു ചെയ്യുന്നത് ഡ്രൈവറാണെന്നും സിനിമാലോകത്ത് സംസാരമുണ്ടായി. പൃഥ്വിയ്ക്ക് ചാര്‍ത്തി കിട്ടിയ അഹങ്കാരി ഇമേജ് ആസിഫിനും ഇണങ്ങുമെന്നു വരെ സിനിമാമേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു. അടുത്തിടെ ജഗതിയും യുവനടനെ വിമര്‍ശിച്ചിരുന്നു.എന്നാല്‍ സിനിമയ്ക്ക് പുറത്തും ആസിഫ് കളി തുടരുകയാണെന്നാണ് പുതിയ വാര്‍ത്ത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മലയാള ടീമായ കേരള സ്‌ട്രൈക്കേഴ്‌സിലെ ഐക്കണ്‍ താരങ്ങളിലൊരാളായിരുന്നു ആസിഫ്.ടിക്കറ്റിലും പോസ്റ്ററിലും പ്രമുഖ താരങ്ങള്‍ക്കൊപ്പം ആസിഫിന്റെ പടവും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റിനോട് ഒരക്ഷരം മിണ്ടാതെ ടീമില്‍ നിന്ന് ആസിഫ് മുങ്ങിയെന്നതാണ് വിവാദത്തിന് വഴിവച്ചത്.ടീമിന്റെ പരിശീലന ക്യാമ്പില്‍ പൃഥ്വിരാജും ആസിഫും പങ്കെടുത്തിരുന്നില്ല. പൃഥ്വി തനിയ്ക്ക് വരാന്‍ സാധിയ്ക്കില്ലെന്ന വിവരം ടീമുടമയായ ലിസിയെ വിളിച്ച് അറിയിച്ചിരുന്നു.എന്നാല്‍ ഇത്തരമൊരു മര്യാദ ആസിഫിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതിന് പുറമെ ആസിഫിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ച പലര്‍ക്കും നല്ല അനുഭവമല്ല ഉണ്ടായത്.
കേരള സ്‌ട്രൈക്കേഴ്‌സിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആസിഫ് അലി എത്താതിരുന്നതില്‍ സഹകളിക്കാര്‍ക്ക് പരാതിയുണ്ടായിരുന്നു. അവര്‍ തങ്ങളുടെ എതിര്‍പ്പ് ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തു.എന്നാല്‍ ആസിഫ് ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നായിരുന്നു ടീം മാനേജ്‌മെന്റിനും ലിസിയ്ക്കും പറയാനുണ്ടായിരുന്നത്. തുടര്‍ന്ന് യുവനടനുമായി ഫോണില്‍ ബന്ധപ്പെടാന്‍ പലരും ശ്രമിച്ചു. എന്നാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ താരം തയ്യാറായില്ല.ടീം മാനേജര്‍ പ്രിയദര്‍ശനും ടീം ക്യാപ്റ്റന്‍ മോഹന്‍ലാലും വരെ താരത്തെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവില്‍ നടന്‍ ബാംഗ്ലൂരിലുണ്ടെന്ന് വിവരം ലഭിച്ചതനുസരിച്ച് തേടിപ്പിടിച്ച് മോഹന്‍ലാല്‍ വിളിച്ചു.
അത്യാവശ്യമായി ബാംഗ്ലൂരില്‍ പോകേണ്ടി വന്നതിലാണ് ക്യാംപില്‍ വരാത്തതെന്നായിരുന്നു പ്രതികരണം. അടുത്ത ദിവസം രാവിലെ എത്തുമെന്ന് ആസിഫ് ലാലിന് ഉറപ്പു നല്‍കുകയും ചെയ്തു.എന്നാല്‍ പിറ്റേന്ന് നടന്‍ എത്തിയില്ല. തുടര്‍ന്ന് ടീമിലെ എല്ലാവരും മാറി മാറി വിളിച്ചിട്ടും നടന്‍ ഫോണെടുത്തില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.






No comments:
Post a Comment