പ്രേംനസീര്‍ , മോഹന്‍ലാല്‍ ,മമ്മൂട്ടി എന്നിവരുടെ നിരയിലേക്ക് പുത്തന്‍ പ്രതിക്ഷയുമായി നിഷ്‌കളങ്കത നിറഞ്ഞ മുഖവും കുട്ടിക്കളികളുമായി മലയാളികളുടെ " ആസിഫ് അലി ".
പഠിക്കുന്ന കാലം മുതല്‍ നടനാകണമെന്ന സ്വപ്നവുമായാണ് ആസിഫ് ജീവിച്ചത്. ഊണിലും ഉറക്കത്തിലും ആ സ്വപ്നം കൊണ്ടുനടന്നു. കോളേജില്‍ പഠിക്കുമ്പോള്‍ മനസ്സ് മുഴുവന്‍ സിനിമയിലായിരുന്നു.ഒടുവില്‍ ശ്യാമപ്രസാദിന്റെ ഋതുവില്‍ ആസിഫ് അലിയെന്ന വസന്തം തിരശ്ശീലയില്‍ വിരിഞ്ഞു.ഋതുവിലെ സണ്ണി ഇമ്മട്ടി എന്ന ഐറ്റിക്കാരനില്‍ നിന്നും 'സോള്‍ട്ട് ആന്‍ഡ് പെപ്പറി' ലെ മനുവിലേക്കെത്താന്‍ ഈ യുവതാരത്തിന് അധികം സഞ്ചരിക്കേണ്ടി വന്നില്ല. സത്യന്‍ അന്തിക്കാടിന്റെ 'കഥ തുടരുന്നു' വിലെ ഷാനവാസ് എന്ന കഥാപാത്രം സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. അടുത്തിടെ പുറത്തിറങ്ങിയ 'സെവന്‍സി' ലും വ്യത്യസ്തമായൊരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞ താരം സംതൃപ്തിയിലാണ്.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ നല്‍കിയ വിജയം ആസിഫിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. അസുരവിത്തിന്റെ ഷൂട്ടിങ്ങിനുശേഷം സിബിമലയിലിന്റെ പുതിയ ചിത്രം 'ഉന്ന' ത്തിന്റെ ലൊക്കേഷനില്‍. മലയാള സിനിമയില്‍ തിരക്കുള്ള യുവനടന്മാരില്‍ ഒരാളായി ആസിഫ് അലി മാറിക്കഴിഞ്ഞു. പുതിയ കഥാപാത്രത്തിന്റെ രൂപത്തിനായി ചില മുന്നൊരുക്കങ്ങള്‍ നടത്താനും ആസിഫ് മറന്നിട്ടില്ല. നിഷ്‌കളങ്കത നിറഞ്ഞ മുഖവും കുട്ടിക്കളികളുമായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ജൈത്ര യാത്ര തുടരുകയാണ് താരം. നായക വേഷങ്ങള്‍ ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയൊന്നും ആസിഫിനില്ല.







No comments:
Post a Comment