ചിത്രം : സാള്‍ട്ട് ആന്റ് പേപ്പര്‍
വര്‍ഷം: 2011
സംവിധാനം: ആശിക് അബു വര്‍ഷം: 2011
കഥ: ശ്യാം പുഷ്ക്കരന്‍ , ദിലീഷ് നായര്‍
നിർമ്മാണം: ലുച്സം സിനിമ
വിതരണം : ലാല്‍ റിലീസ്
അഭിനേതാവ് : ലാല്‍ , ആസിഫ് അലി , ശ്വേത മേനോന്‍ , മൈഥിലി
സംഗീതം: ബിജിബാല്‍
വരികൾ: റഫീക്ക് അഹമ്മദ്
ആലാപനം: പി.ജയചന്ദ്രന്‍ ,ശ്രേയഘോഷല്‍,രഞ്ജിത്ത്ഗോവിന്ദ് ,പുഷ്പവതി,നേഹ നായര്‍
( 1 )
ഗാനം : ചെമ്പാവ് പുന്നെല്ലിൻ ചോറോ ...
ചിത്രം : സാള്‍ട്ട് ആന്റ് പേപ്പര്‍
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്
ആലാപനം: പുഷ്പവതി
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
ചെമ്പാവ് പുന്നെല്ലിൻ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ മുല്ലപ്പൂച്ചിരിയോ
ചെമ്പാവ് പുന്നെല്ലിൻ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
മുളകരച്ചൊരുക്കിയ പരൽമീനിൻ കറി
കൂട്ടീട്ടെരിവും കൊണ്ടിടം കണ്ണ് തുടിച്ചവനേ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
പഞ്ചാരപ്പാലട പ്രഥമൻ
തൂശനില തന്നിൽ വിളമ്പുമ്പോൾ ഒഴുകിടാതെ
വലം കൈയ്യാൽ ഇടംകൈയ്യാൽ വടിച്ചിട്ടും തടുത്തിട്ടും
പ്രളയം പോൽ പരക്കുന്ന മനപ്പായസം
മൂവാണ്ടൻ മാവിന്റെ കുളിര്
വേനൽ കനലൂട്ടി വിളഞ്ഞൊരു കനകച്ചെപ്പ്
തന തിത്തിന്നോ താനിന്നോ താനിക താനിന്നോ
പഴം പുളിശേരി ചാറിൽ പിടിക്കുമ്പോൾ വഴുക്കണ
മധുരമാമ്പഴം പോലെ വലയ്ക്കുന്നോളേ
തനതിന്ന തനതിന്ന തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ
തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ
വരിക്കപ്പൊൻച്ചക്കേടേ മടല്
കൊത്തി നറുനറെ അരിഞ്ഞിട്ടങ്ങുടച്ചൊരു തീയില്
തക തിത്തിന്നോ താനിന്നോ താനിക താനിന്നോ
പഴുക്കപ്ലാവില കൊണ്ടു കയിൽ കുത്തി ചുടുകഞ്ഞി
കുടിക്കുമ്പോൾ വിയർപ്പാറ്റാൻ അടുത്തു വായോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
വെൺമേഘ പത്തിരി താളിൽ
നല്ല താറാവിൻ ചൂടുള്ള നാടൻ കറി വേണ്ടേ
തക തിത്തിന്നോ താനിന്നോ താനിക താനിന്നോ
കുഴച്ചുടച്ചൊരു പിടി പിടിക്കുവാൻ വിളമ്പട്ടെ
മുളങ്കുറ്റി നിറഞ്ഞ പുട്ടൊരിക്കൽ കൂടി
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ
*********************************************
( 2 )
ഗാനം : പ്രേമിക്കുമ്പോൾ നീയും ഞാനും........
ചിത്രം : സാള്‍ട്ട് ആന്റ് പേപ്പര്‍
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ
പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ
പ്രണയമേ നീ മുഴുവനായി മധുരിതമെങ്കിലും
എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ
ഒരു മലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്
മരുവും തീർക്കും പ്രേമം
(പ്രേമിക്കുമ്പോൾ നീയും ഞാനും...)
ഹൃദയമേ നീ ചഷകമായി നുരയുവതെന്തിനോ
ശലഭമായ് ഞാൻ തിരിയിൽ വീഴാൻ
ഇടയുവതെന്തിനോ
നിഴലുകൾ ചായും സന്ധ്യയിലാണോ
പുലരിയാലാണോ ആദ്യം കണ്ടു നമ്മൾ
(പ്രേമിക്കുമ്പോൾ നീയും ഞാനും...)
***********************************
ഗാനം : അയ്യപ്പൻ പൊയ്യപ്പൻ
ചിത്രം : സാള്‍ട്ട് ആന്റ് പേപ്പര്‍
സംഗീതം: ബിജിബാല്‍
അയ്യപ്പൻ പൊയ്യപ്പൻ ആനക്കള്ളൻ
ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളൻ
ശിപായിമാരുടെ തൊപ്പിക്കള്ളൻ
വൈക്കത്തെ ചെമ്പിലെ ചോറു കള്ളൻ
ഞാനല്ല കട്ടത് കള്ളനാണേ
കള്ളന്റെ വീട്ടിലോ പന്തലിട്ടേ
പത്തിപ്പത്തായിരം തുമ്പ നട്ടേ
തുമ്പപ്പുറത്തൊരു വാഴ വെച്ചേ
വാഴ കുലച്ചതു വടക്കോട്ടേ
വടക്കത്തെ നാട്ടാരതു കണ്ടന്തം വിട്ടേ
കൊമ്പില്ലാ നാട്ടിലെ കുട്ടിക്കൊമ്പൻ
പണ്ടത്തെ പാട്ടിലെ ആനക്കള്ളൻ
നമ്മുടെ പാവം കള്ളൻ
നമ്മുടേയാനക്കള്ളൻ
അവൻ പാഞ്ഞു നടക്കണ ലോകം
അവൻ നമ്മുടെയീ ഭൂലോകം
ശിപായിമാരുടെ തൊപ്പിക്കള്ളൻ
വൈക്കത്തെ ചെമ്പിലെ ചോറു കള്ളൻ (2)
( 4)
ഗാനം : കാണാമുള്ളാല്‍.........
ഗാനരചയിതാവു്: സന്തോഷ് വര്‍മ്മ
സംഗീതം: ബിജിബാല്
ആലാപനം: ശ്രേയഘോഷല്‍,രഞ്ജിത്ത്ഗോവിന്ദ്
കാണാമുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ, നിന്നില്‍ ഞാനും പതിയെ,
പതിയെ അതിരുകളുരുകി അലിയേ
ഏറെദൂരെയെങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും
നിന്നരികില്‍ ഞാനണയും കിനാവിനായ് കാതോര്‍ക്കും
വിരഹമേ...ആ ആ
വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും
സിരയിലൊരു തീയലയായ്...
(കാണാ മുള്ളാല്‍ )
നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം
കദനമേ...
കദനമേ നീയില്ലെങ്കില്‍ പ്രണയം തളരും
വെറുതെയൊരു പാഴ്കുളിരായ്...
***********************************
No comments:
Post a Comment