ജീവിതത്തിന്റെ പാതി വഴിയില്‍ മുറിഞ്ഞുപോയ താരാട്ട് കെ.എസ് ചിത്ര വീണ്ടും സിനിമയില്‍ മുഴുമിപ്പിക്കുകയാണ്... നിറമിഴികളോടെ. ആറ്റുനോറ്റുണ്ടായ ഏക മകളുടെ ദാരുണ മരണത്തെത്തുടര്‍ന്ന് മൂന്നു മാസത്തോളം ദുഃഖത്തില്‍ മുങ്ങിക്കഴിയുകയായിരുന്ന ചിത്ര താരാട്ടു പാട്ടുമായാണ് സിനിമയിലേക്ക് തിരിച്ചുവരുന്നത്.
ജയചന്ദ്രന്‍ അയിലറ സംവിധാനം ചെയ്യുന്ന സ്‌നേഹം+ഇഷ്ടം=അമ്മ എന്ന സിനിമക്കു വേണ്ടി ചിത്ര പാടുന്ന പാട്ടിന് പ്രശസ്ത ഗായകന്‍ എം.ജി. ശ്രീകുമാറാണ് ഈണം നല്‍കിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്‍േറതാണ് വരികള്‍.
ജയചന്ദ്രന്‍ അയിലറ സംവിധാനം ചെയ്യുന്ന സ്‌നേഹം+ഇഷ്ടം=അമ്മ എന്ന സിനിമക്കു വേണ്ടി ചിത്ര പാടുന്ന പാട്ടിന് പ്രശസ്ത ഗായകന്‍ എം.ജി. ശ്രീകുമാറാണ് ഈണം നല്‍കിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്‍േറതാണ് വരികള്‍.
അമ്മ നിന്നെ താമരക്കുമ്പിളില്‍
താരാട്ടാനായ് വന്നോട്ടെ,
തെന്നലായ് ചെറു തൊട്ടിലിലാട്ടി
മതിയാവോളം കണ്ടോട്ടെ,
തൂവലായി നിന്‍ കിളുന്തുമെയ്യില്‍
തഴുകാനരികെ നിന്നോട്ടെ...എന്ന് തുടങ്ങുന്ന വരികളോടെയാണ് ദുഃഖം കടിച്ചമര്‍ത്തി ചിത്ര തിരിച്ചുവരുന്നത്.
എം.ജി. ശ്രീകുമാറിന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ചിത്ര പാടാന്‍ സമ്മതിച്ചത്. ദൈവം ചിത്രയെ ഭൂമിയിലേക്കയച്ചത് പാടാനായിട്ടാകാമെന്നും എത്രയും വേഗം പാട്ടിന്റെ ലോകത്തേക്ക് തിരിച്ചുവരണമെന്നും ഭാര്യയോടൊപ്പം ചെന്നൈയിലെ വസതിയില്‍ ചിത്രയെ കണ്ടപ്പോള്‍ അഭ്യര്‍ഥിച്ചിരുന്നതായി എം.ജി. ശ്രീകുമാര്‍ പറഞ്ഞു. ദൈവം തന്ന മകളെ ദൈവം തിരിച്ചെടുത്തതായി കണ്ട് സമാധാനിക്കണമെന്നും അന്നു പറഞ്ഞിരുന്നു.
സിനിമയിലെ താരാട്ട് പാടാന്‍ പുതുമുഖത്തെയാണ് ആദ്യം ആലോചിച്ചത്. അപ്പോഴാണ് പൂജാമുറിയില്‍ സഹോദരിക്കൊപ്പം ചിത്ര പാടിയെന്നറിഞ്ഞത്. വരികളുടെ പ്രത്യേകതകൊണ്ട് മടിയോടെയാണ് ചിത്രയെ വിളിച്ചതെന്നും കുടുംബപരമായ സ്‌നേഹത്തിനും അടുപ്പത്തിനുമൊപ്പം വരികളോടുള്ള ഇഷ്ടവും ചിത്രയെ പാടാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുമെന്നും എം.ജി. ശ്രീകുമാര്‍ പറഞ്ഞു.
എന്തായാലും മലയാളി പ്രേക്ഷകരും സിനിമ പ്രേമികളും കാത്തിരിക്കുകയാണ് ആ നിമിഷത്തിന്. ചിത്ര ചേച്ചിക്ക് സ്വാഗതം .
No comments:
Post a Comment