( 1 )
ചിത്രം : കടത്തനാട്ടു മാക്കം
വര്‍ഷം : 1977
ഗാനരചയിതാവു്: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്
അക്കരെയക്കരെയക്കരെയല്ലോ ആയില്യം കാവ്
ഉച്ചക്കൊടും വെയിലിൽ വാടി വരുന്നൊർക്ക്
ചക്കരത്തേന്മാവ് (അക്കരെ..)
ആയില്ല്യം കാവിലെ മായാ ഭഗവതി
തായയാം ശക്തിമായ (2)
കാലടി തൃക്കൊടി ചൂടുന്ന ദാസരെ
കാക്കും യോഗമായ (2)
കാക്കും യോഗമായ ഓ..ഓ..ഓ.. (അക്കരെ...)
കണ്ണുനീരാറ്റിൽ കടത്തിറക്കാൻ വരും
എന്നെ നീ കൈവിടല്ലേ (2)
ആധിക്കും വ്യാധിക്കും ഔഷധി നീയല്ലേ
ആദിപരാശക്തിയേ ആദിപരാശക്തിയേ .
****************************************
( 2 )
ചിത്രം : കടത്തനാട്ടു മാക്കം
വര്‍ഷം : 1977
ഗാനരചയിതാവു്: പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ.. മാറിൽ
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ....
വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ.. നിന്നെ
വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ.....
കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ ഞാൻ
മലരണിവാകച്ചോട്ടിൽ മയങ്ങുമ്പോൾ...
കനവിന്റെ കളിത്തേരിൽ വന്നില്ലേ.. സ്നേഹ
കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ....
ക്ഷണിച്ചില്ലേ...
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളിമുറ്റത്തെത്തി വിളിക്കുന്നു....
പുളിയിലക്കരമുണ്ടു പുതച്ചാട്ടേ.. നിന്റെ
സഖിമാരെ ഉണർത്താതെ വന്നാട്ടേ..
വന്നാട്ടേ....
**********************************************
( 3 )
ചിത്രം: കടത്തനാട്ടു മാക്കം
വര്‍ഷം : 1977
ഗാനരചയിതാവു്: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്
ഊരിയ വാളിതു ചോരയിൽ മുക്കി
ചരിത്രമെഴുതും ഞാൻ പുതിയൊരു
ചരിത്രമെഴുതും ഞാൻ
അപമാനത്തിൻ കറുത്ത കഥകൾ
തിരുത്തിയെഴുതും ഞാൻ
കാലം തന്നുടെ ഗന്ധം നോക്കി കണക്കു തീർക്കും ഞാൻ
കർമ്മം തന്നുടെ ഹർമ്മ്യം പണിയും കർമ്മ കോവിദൻ ഞാൻ
കർമ്മ കോവിദൻ ഞാൻ (ഊരിയ..)
രക്താശ്രുക്കൽ വിതച്ചവരെല്ലാം മരണം കൊയ്യട്ടെ
ഉപ്പു തിന്നവൻ കൈപുനീiരിനാൽ ദാഹം മാറ്റട്ടെ
ഇനി ദാഹം മാറ്റട്ടെ (ഊരിയ..)
ചങ്ങല പൊട്ടിച്ചോടിയടുക്കും ചണ്ഡമാരുതൻ ഞാൻ (2)
കലിയിൽ തുള്ളും കരവാളേന്തിയ കരാളസർപ്പം ഞാൻ
കരാളസർപ്പം ഞാൻ (ഊരിയ..)
*******************************************
( 4 )
ചിത്രം : കടത്തനാട്ടു മാക്കം
വര്‍ഷം : 1977
ഗാനരചയിതാവു്: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സംഗീതം: ജി ദേവരാജൻ
ആലാപനം: പി സുശീല
കാവേരിക്കരയിലെഴും
കനകാംബര മലർവനിയിൽ
പൂന്തെന്നലോടി നടക്കും
പുരട്ടാശി മാസം (കാവേരി..)
ശിങ്കാരക്കുറവനൊരുത്തൻ
ചിരിച്ചു ചിരിച്ചു വന്നൂ (2)
തങ്കവളയും കാപ്പും പിന്നെ
കുങ്കുമവും തന്നൂ (2) (കാവേരി..)
പത്നിയാം നീയും ഞാനും
പാടിപ്പാടിനടന്നൂ (2)
വെറ്റിലയും പാക്കും നീട്ടി
അത്താ അത്താ
അത്താനെന്നു മൊഴിഞ്ഞൂ (2) (കാവേരി..)
കാവേരിക്കരയിൽ നീല
ക്കരിമ്പു വിളയും കാലം
കാതലിച്ചു കാതലിച്ച്
കടിഞ്ഞൂലുണ്ണി പിറന്നൂ (2) (കാവേരി..)
*******************************************
( 5 )
ചിത്രം : കടത്തനാട്ടു മാക്കം
വര്‍ഷം : 1977
ഗാനരചയിതാവു്: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ് സംഘ
അമ്മേ ശരണം തായേ ശരണം
ആയില്യം കാവിലെഴുമമ്മേ ശരണം (2)
അഗതികൾക്കാശ്രയം ആയില്യം കാവ്
ആരോരുമില്ലാത്തവർക്കായില്യം കാവ് (2)
അടി തൊട്ടു മുടിയോളം ഉടൽ കണ്ടു തൊഴുന്നെൻ
ആയില്യം കാവിലെയമ്മയെ തൊഴുന്നേൻ (2)
അഗതിക്കമ്മ ആശ്രിതർക്കമ്മ
ആയില്യം കാവിലെ ജഗദംബ(2)
അഗതിക്കാശ്രയം ആയില്യം കാവ്
ആശാനികേതം ആയില്യം കാവ് (2)
ആനന്ദനിലയം ആയില്യം കാവ്
അശരണ നിലയം ആയില്യം കാവ് (2)
അമ്മേ അമ്മേ അമ്മേ അമ്മേ......
*******************************************
( 6 )
ചിത്രം : കടത്തനാട്ടു മാക്കം
വര്‍ഷം : 1977
ഗാനരചയിതാവു്: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്
ആയില്ല്യം കാവിലമ്മ ആനന്ദക്കോവിലമ്മ
ആഴി ചൂടും ഊരിനെല്ലാം പൊന്നമ്മ
ഇളയന്നൂർ മഠത്തിലെ ഭഗവതിയമ്മ
അവളീരേഴു പാരിടങ്ങൾ ഭരിക്കുമമ്മ
നാടിനും വിടിനും തൊടുകുറികളായവർ
നാലുപേർ മഠത്തിലെ മേലാളന്മാർ
പൊന്നാങ്ങളമാരവർ പോരിൽ വിരുതന്മാർ
മാറിന്നു വിരിവുള്ള കരുത്തന്മാർ (ആയില്ല്യം..)
ഒന്നാമനാങ്ങള രാമഭദ്രൻ
ചെന്നേടം ചെന്നു ജയിക്കും വീരൻ (2)
രണ്ടാമൻ രുദ്രപ്പൻ മന്ത്രവാദി
തണ്ടല്ലൂർ ചാത്തന്റെ സേവക്കാരൻ (2)
മൂവേഴു വർഷങ്ങൾ തന്ത്രം പഠിച്ചവൻ
മൂന്നാമനാങ്ങള പൊന്നങ്ങള (2)
നാലാമങ്ങള സിദ്ധനല്ലോ
വീരാധിവീരനാമങ്കച്ചേകോൻ (2)
ഇളയവളായ് കിളിമകളായ്
ഇളയന്നൂർ മഠത്തിലെ
മകം പിറന്ന മങ്കയായി
മതിമുഖി മണിയാകും മാക്കമുണ്ടെ (2)
കലഹത്തിനും പോരുകൾക്കും
വിധി പറയും കിളിയായ് (2)
അറിവുകൾ തൻ നിറകുടമായ്
അരയന്നപ്പിടയൊത്ത മാക്കമുണ്ടേ
കടത്തനാട്ടു മാക്കം കടത്തനാട്ടു മാക്കം
കടത്തനാട്ടു മാക്കം
*******************************************
( 7 )
ചിത്രം : കടത്തനാട്ടു മാക്കം
വര്‍ഷം : 1977
ഗാനരചയിതാവു്: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്
നീട്ടിയ കൈകളിൽ അന്നവും വസ്ത്രവും
നീളെ നൽകുന്നു നിറഞ്ഞ മനസ്സുകൾ (2)
പാവങ്ങൾ തൻ മിഴിനീരു തുടയ്ക്കുന്നു
ഭാഗ്യവാന്മാരിൽ കനിയുന്നു ദൈവവും (2)
*******************************************
( 8 )
ചിത്രം : കടത്തനാട്ടു മാക്കം
വര്‍ഷം : 1977
ഗാനരചയിതാവു്: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ് ,ബി വസന്ത ,പി മാധുരി
ആനന്ദനടനം അപ്‌സരകന്യകൾ തൻ
അനുപമ ശൃംഗാരനടനം...
ഇന്ദ്രധനുസ്സുകൾ തൻ പൂപ്പന്തലിൽ
ചന്ദ്രകാന്ത മണിമണ്ഡപത്തിൽ....
സൂര്യനും ചന്ദ്രനും വിളക്കുകൾ കൊളുത്തിയ
സുന്ദര സങ്കൽപ്പ രാജാങ്കണത്തിൽ.....
(ആനന്ദനടനം)
വാനവ ഗംഗയിലിളകിവരും
ലോലതരംഗ മൃദംഗധ്വനിയിൽ...
പാവാടഞൊറികൾ പവനനിലുലഞ്ഞും
പൂവേണിയഴിഞ്ഞും പൂക്കൾ പൊഴിഞ്ഞും....
(ആനന്ദനടനം)
മദകര നന്ദനനളിനയിലൊഴുകും
മരാളകന്യക മേനക ഞാൻ....
ഉലകീരേഴിനും അധിപതിമാരുടെ
ഉള്ളം കവർന്നിടും ഉർവശി ഞാൻ....
ഉമ്പർകോനുടയ നൃത്തവേദിയിതിൽ
ഇമ്പമേറ്റിടും രംഭ ഞാൻ.....
വിലാസവതിയാം കളാരമണിയുടെ
ലലാടതിലകമീ തിലോത്തമ.....
വിണ്ണിലുള്ള വരവർണ്ണിനീമണികൾ
മന്ത്രഗാനസുധ തൂകവേ...
മന്മഥോത്സവ മനോജ്ഞവേളയിതിൽ
മന്ദമന്ദം നടമാടി നാം....
താരകനൂപുരങ്ങൾ താളമടിച്ചു...
നീരദകഞ്ചുകത്തിൽ മാറിടം തുടിച്ചു...
സ്വരരാഗസുധയിൽ നാം നീന്തിത്തുടിച്ചു
സ്വർഗ്ഗീയനർത്തനത്തിൽ ലഹരി വിതച്ചു....
(ആനന്ദനടനം)
******************************
No comments:
Post a Comment